Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്റേഴ്‌സണ്‍ ചൊറിഞ്ഞു, കേറി മാന്തി സിറാജ്; കളിക്കിടയിലെ വാക്‌പ്പോര്, വീഡിയോ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഓപ്പണര്‍ കെഎല്‍ രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പുകള്‍ ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഇന്ത്യയുടെ വാലറ്റത്തും ചെറുത്തു നില്‍പ്പ് കണ്ടു.

ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന രംഗങ്ങള്‍ക്കും മൈതാനം സാക്ഷ്യം വഹിച്ചു. ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ജെയിംസ് ആന്റേഴ്‌സണും ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജും തമ്മിലുണ്ടായ വാക് പോരായിരുന്നു ആരാധകര്‍ക്ക് ആവേശം പകര്‍ന്നത്. രണ്ടാം സെഷനില്‍ പന്തെറിയാനായി ജെയിംസ് ആന്റേഴ്‌സണ്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Muhammed Siraj

അവസാന വിക്കറ്റില്‍ സിറാജും ബുംറയും ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പ് ഇംഗ്ലണ്ടിനെ ചെറുതായി അലോസരപ്പെടുത്തിയിരുന്നു. ഇത് പൊളിക്കാനായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ആന്റേഴ്‌സണിന് പന്ത് കൈമാറിയത്. 84-ാം ഓവര്‍ എറിഞ്ഞ് തീര്‍ത്ത ശേഷം ആന്റേഴ്‌സണ്‍ സിറാജുമായി ചെറിയൊരു വാക്ക് തര്‍ക്കത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ സിറാജ് ആന്റേഴ്‌സണ്‍ പറയുന്നത് കേട്ട് മിണ്ടാതിരിക്കുന്ന ആളല്ലായിരുന്നു. അതുകൊണ്ട് സിറാജും മറുപടി നല്‍കി. വാക് പോരിന് ശേഷം ഇരവരും കളിയിലേക്ക് തിരികെ പോയി. ഇപ്പോഴിതാ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അവസാന വിക്കറ്റില്‍ സിറാജും ബുംറയും ചേര്‍ന്ന് 33 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബുംറ 28 റണ്‍സ് നേടിയപ്പോള്‍ സിറാജ് ഏഴ് റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് 95 റണ്‍സായി. അഞ്ച് വിക്കറ്റെടുത്ത ഓലി റോബിന്‍സണും നാല് വിക്കറ്റെടുത്ത ജെയിംസ് ആന്റേഴ്‌സണും ചേര്‍ന്നാണ് ഇന്ത്യയുടെ സ്‌കോര്‍ നിയന്ത്രിച്ചു നിര്‍ത്തിയത്. ഒന്നാം ഇന്നിഗ്‌സില്‍ 278 റണ്‍സെടുത്താണ് ഇന്ത്യ പുറത്തായത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടമാകാതെ 25 റണ്‍സെടുത്തിട്ടുണ്ട്.

214 പന്തില്‍ 84 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ രോഹിത് ശര്‍മ 36 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന മുന്‍നിര ബാറ്റ്‌സ്ന്മാരായ ചേതേശ്വര്‍ ്പുജാര, വിരാട് കോഹ്ലി, അജിന്‍്ക്യ രഹാനെ എന്നിവരൊക്കെ വന്നപോലെ മടങ്ങി. വിരാട് ഗോള്‍ഡന്‍ ഡക്ക് ആയിരുന്നു. അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തു നിന്ന മറ്റൊരു താരം. 86 പന്തില്‍ 56 റണ്‍സാണ് ജഡേജ നേടിയത്.

നേരത്തെ 183 റണ്‍സിനാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പുറത്തായത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്ത ശാര്‍ദുല്‍ ഠാക്കൂറും ചേര്‍ന്ന് ശക്തമായ പിന്തുണ കൂടി നല്‍കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ ദിനം തന്നെ മേല്‍ക്കൈ നേടാനായത്. അതേസമയം ഇടയ്ക്കിടയ്ക്കുള്ള മഴ മത്സരത്തിന്റെ ഹരം കളയുന്നുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിന് പുറത്താക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ഒന്നാം ഇന്നിംഗ്‌സില്‍ തിളങ്ങാതെ പോയ നായകന്‍ വിരാട് കോഹ്ലിയടക്കം രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിലെ ആദ്യത്തെ ടെസ്റ്റ് പരമ്പരയെന്ന നിലയില്‍ ഇന്ത്യയേയും ഇംഗ്ലണ്ടിനേയും സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ജയം എന്നത് മാത്രം മുന്നില്‍ കണ്ടാണ് രണ്ട് ടീമും കളത്തിലിറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോഴേക്കും മത്സരം ശക്തമാകുമെന്നുറപ്പാണ്.

വീഡിയോ കാണാം

Story first published: Saturday, August 7, 2021, 12:34 [IST]
Other articles published on Aug 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+