IPL 2021: എന്തുകൊണ്ടാണ് ബുംറ സവിശേഷ ബൗളറായി മാറുന്നത്? ഷെയ്ന്‍ ബോണ്ട് പറയുന്നു
ദുബായ്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരെ പരിഗണിച്ചാല്‍ അതിലെ മുന്‍നിരക്കാരനായി ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഉണ്ടാകുമെന്നുറപ്പാണ്. വേഗംകൊണ്ടും വ്യത്യസ്ത ബൗളിങ് ആക്ഷന്‍കൊണ്ടും തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവുകൊണ്ടുമെല്ലാം ബുംറ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാം. ഐപിഎല്‍ 2021ന്റെ രണ്ടാം പാദം നടക്കാനിരിക്കെ ബുംറയുടെ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സും വളരെ പ്രതീക്ഷ വെക്കുന്നു.

ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് ബുംറ നടത്തിയത്. സമീപകാലത്ത് ഗംഭീര ഫോമിലാണ് അദ്ദേഹം. എന്തുകൊണ്ടാണ് ബുംറ ഇത്രയും അപകടകാരിയായ ബൗളറായി മാറുന്നത്?,ബുംറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ത്? മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനും മുന്‍ കീവീസ് സൂപ്പര്‍ പേസറുമായ ഷെയ്ന്‍ ബോണ്ട് വിശദീകരിക്കുന്നു.
Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

'ഏഴ് വര്‍ഷത്തോളമായി ഞങ്ങള്‍ തമ്മില്‍ അറിയാം.ആദ്യമായി കാണുമ്പോള്‍ ഒരുപാട് മത്സര പരിചയമൊന്നുമില്ലാത്ത ഒരു സാധാരണ താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ ലോകത്തിലെ മികച്ച ബൗളര്‍മാരിലൊരാളാണ്. അവന്‍ ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നത്. അവന്റെ ബൗളിങ് ആക്ഷനിലാണ് സവിശേഷത. കൈക്കുഴ അനായാസമായി ചലിപ്പിക്കാന്‍ കഴിവുണ്ട്. ഇത് അവന് പന്തിനെ എളുപ്പത്തില്‍ സ്വിങ് ചെയ്യിപ്പിക്കാന്‍ സഹായിക്കുന്നു. അവന്‍ പന്ത് വിടുന്നത് തന്റെ ശരീരത്തിന് മുന്നില്‍ നിന്നാണ്. ഞാനടക്കമുള്ള മറ്റ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തമാണിത്. ബുംറയുടെ പന്തുകള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ബാറ്റ്‌സ്മാനിലേക്കെത്തുന്നു. അതാണ് അവന്റെ ബൗണ്‍സറുകളെ വളരെ പ്രയാസമുള്ളതായി തോന്നിപ്പിക്കുന്നത്'-ബോണ്ട് പറഞ്ഞു.
Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

ഐപിഎല്ലിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാള്‍ ബുംറയാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള പേസര്‍മാരിലൊരാള്‍ക്കൂടിയാണ് അദ്ദേഹം. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുന്ന ബുംറ പല തവണ മുംബൈക്ക് അവസാന ഓവറില്‍ വിജയം നേടിക്കൊടുത്തിട്ടുണ്ട്. മികച്ച പേസും അതിതോടൊപ്പം അനായാസമായി സ്ലോ ബോള്‍ എറിയാനും അദ്ദേഹത്തിന് സാധിക്കും. ബൗളിങ്ങില്‍ നല്ല വ്യത്യസ്തത കൊണ്ടുവരാന്‍ ബുംറക്ക് സാധിക്കാറുണ്ട്.
Also Read: T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ബുംറയുടെ ബൗളിങ്ങാണ്. 2020ലെ യുഎഇ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. ഇതേ വേദിയിലാണ് ഐപിഎല്‍2021ന്റെ രണ്ടാം പാദവും പിന്നീട് ടി20 ലോകകപ്പും നടക്കുന്നത്. 27കാരനായ ബുംറ ഇന്ത്യക്കായി 24 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റും നേടിയിട്ടുണ്ട്.
Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

99 ഐപിഎല്ലില്‍ നിന്ന് 115 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സ് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് ബുംറ. ഇന്ത്യക്കായി ടി20യില്‍ 6.67 ഇക്കോണമിയും ഐപിഎല്ലില്‍ 7.4 ഉുമാണ് അദ്ദേഹത്തിന്റെ ഇക്കോണമി. 14 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയുടെ മികച്ച ബൗളിങ് പ്രകടനം.
Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍
2020ലെ യുഎഇ ഐപിഎല്ലില്‍ 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 6.73 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. നാല് വിക്കറ്റ് പ്രകടനം രണ്ട് തവണ നടത്തിയ ബുംറയുടെ മികച്ച പ്രകടനം 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്. ഇതേ സീസണില്‍ 25 വിക്കറ്റുമായി ട്രന്റ് ബോള്‍ട്ടും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണയും ഈ കൂട്ടുകെട്ടില്‍ മുംബൈ വളരെ പ്രതീക്ഷവെക്കുന്നു. ഷെയ്ന്‍ ബോണ്ടിന്റെ പരിശീലനത്തിന് കീഴില്‍ ശ്രദ്ധേയ പ്രകടനം തന്നെയാണ് മുംബൈയുടെ പേസര്‍മാര്‍ കാഴ്ചവെക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications