
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിക്കുന്ന അശ്വിന്‍ സിഎസ്‌കെ,പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. മികച്ച ഇക്കോണമിയുള്ള സ്പിന്നര്‍മാരിലൊരാളാണ് അശ്വിന്‍. എന്നാല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു.
Also Read: IPL 2021: 'ഈ ബാറ്റിങ് മനസിലാകുന്നില്ല', കോലിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സിനെ വിമര്‍ശിച്ച് സഞ്ജയ്

ഹൈദരാബാദിനെതിരായ മത്സരത്തില്‍ മറ്റെല്ലാ ഡല്‍ഹി ബൗളര്‍മാരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ അശ്വിന് മികവ് കാട്ടാനായില്ല. ഇപ്പോഴിതാ വെള്ളബോള്‍ ക്രിക്കറ്റില്‍ താന്‍ അശ്വിന്റെ വലിയ ആരാധകനല്ല താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അശ്വിന് പകരം ഡല്‍ഹി അമിത് മിശ്രക്ക് അവസരം നല്‍കണമെന്നാണ് വിവാദങ്ങളുടെ തോഴനായ സഞ്ജയ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read: IPL 2021: കോലി ഇനി ധവാനോടൊപ്പം, സിഎസ്‌കെയ്‌ക്കെതിരേ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡും!

'അമിത് മിശ്രയെ പുറത്തിരുത്തി അശ്വിനെ കളിപ്പിക്കുന്നതില്‍ എനിക്ക് അല്‍പ്പം അശ്ചര്യം തോന്നിയിട്ടുണ്ട്. അശ്വിന്‍ നന്നായി പന്തെറിയുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വെള്ളബോള്‍ ക്രിക്കറ്റില്‍ അശ്വിന്റെ വലിയ ആരാധകനല്ല ഞാന്‍. മിശ്രയെ ടീമിലേക്ക് പരിഗണിച്ചാല്‍ കൈക്കുഴ സ്പിന്നറായ അവന്‍ മത്സരവിധിയെ മാറ്റിമറിക്കുന്നവനായി മാറും. അമിത് മിശ്രയപ്പോലുള്ള താരങ്ങള്‍ മോശം പ്രൊഫൈലുള്ള താരങ്ങളായി ചിത്രീകരിക്കപ്പെടുകയാണ്. ഡല്‍ഹിക്കുവേണ്ടി കളിച്ചപ്പോഴെല്ലാം അവന്‍ വിക്കറ്റ് നേടിയിട്ടുണ്ട്. മറ്റ് ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി കളിക്കുമ്പോഴും ഇതേ മികവ് അവന്‍ കാട്ടിയിട്ടുണ്ട്'-സഞ്ജയ് പറഞ്ഞു.
Also Read: IPL 2021: പരീക്ഷയുണ്ട്, പരിശീലനത്തിനില്ല! എംബിഎ മികച്ച താരവുമാക്കി- വെങ്കിയെക്കുറിച്ച് മുന്‍ കോച്ച്

അമിത് മിശ്ര ഇന്ത്യക്കുവേണ്ടി അധികം കളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് മിശ്ര. 99 മത്സരങ്ങള്‍ ഡല്‍ഹിക്കായി കളിച്ച മിശ്രക്ക് ഒരു മത്സരം കൂടി കളിച്ചാല്‍ ഡല്‍ഹിക്കൊപ്പം 100 മത്സരമെന്ന നാഴികക്കല്ലിലേക്കെത്താനാവും. കൂടാതെ ലസിത് മലിംഗയെ മറികടന്ന് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള അവസരവും മിശ്രക്ക് മുന്നിലുണ്ട്. ഇതിനായി അഞ്ച് വിക്കറ്റാണ് അദ്ദേഹത്തിന് വേണ്ടത്.
Also Read: IPL 2021: വെങ്കടേഷ് അയ്യര്‍ അടുത്ത യുവരാജ്! പാര്‍ഥിവിന്റെ പ്രശംസ, സൂപ്പറെന്നു സ്വാനും

യുഎഇയിലെ സാഹചര്യത്തോട് യോജിക്കുന്ന ബൗളറാണ് അമിത് മിശ്രയെങ്കിലും ഇത്തവണ ഡല്‍ഹി ആദ്യ രണ്ട് മത്സരത്തിലും താരത്തിന് അവസരം നല്‍കിയിട്ടില്ല. 2020ല്‍ യുഎഇ അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ താരത്തെ തഴയുന്ന സമീപനമാണ് ഡല്‍ഹി ഇത്തവണ സ്വീകരിക്കുന്നത്. അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്കാണ് ഡല്‍ഹി മുഖ്യ പ്രാധാന്യം നല്‍കുന്നത്.
Also Read: IPL 2021: കെകെആറില്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കാത്തതോര്‍ത്ത് ഖേദിക്കുന്നു- ഗൗതം ഗംഭീര്‍

Also Read: IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍
അശ്വിന്‍ 161 ഐപിഎല്ലില്‍ നിന്ന് 140 വിക്കറ്റുകളാണ് വീഴ്ത്തിയത്. 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 6.90 എന്ന മികച്ച ഇക്കോണമിയുള്ള അശ്വിന്‍ 425 റണ്‍സും നേടിയിട്ടുണ്ട്. അത്യാവശ്യ സമയത്ത് ബാറ്റുകൊണ്ടും ടീമിന് സഹായകരമായ താരമാണ് അശ്വിന്‍. അമിത് മിശ്ര 154 മത്സരത്തില്‍ നിന്ന് 166 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 17 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.7.35 എന്ന ഭേദപ്പെട്ട ഇക്കോണമിയുമുണ്ട്. മൂന്ന് തവണ ഹാട്രിക് നേടിയ ടൂര്‍ണമെന്റിലെ ഏക ബൗളറാണ് അമിത് മിശ്ര.


Click it and Unblock the Notifications