Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആരെ ആര്‍സിബി അടുത്ത ക്യാപ്റ്റനാക്കും? സഞ്ജയും സ്‌റ്റെയ്‌നും തിരഞ്ഞെടുക്കുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് നായകന്‍ വിരാട് കോലി പടിയിറങ്ങും. ഇക്കാര്യം ഔദ്യോഗികമായിത്തന്നെ കോലി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുവരെ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കാത്തതാണ് കോലിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് പറയാം. നായകസ്ഥാനം ഒഴിഞ്ഞാലും ആര്‍സിബി താരമായി തുടരുമെന്നും ആര്‍സിബിക്കൊപ്പം കളിച്ച് വിരമിക്കണമെന്നാണ് ആഗ്രഹമെന്നും കോലി പറഞ്ഞിരുന്നു.

1

സമീപകാലത്തായി ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇക്കാരണത്താല്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് പതിയെ വിട്ടുനില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി. ഇന്ത്യന്‍ ടീമിന്റെ ടി20 നായകസ്ഥാനവും കോലി ഒഴിഞ്ഞിരുന്നു. കോലി ആര്‍സിബി നായകസ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. വലിയ ആരാധക പിന്തുണയുള്ള ആര്‍സിബിയുടെ മൂല്യത്തിന് ചേര്‍ന്ന താരം തന്നെയാണ് നായകസ്ഥാനത്തേക്ക് വരേണ്ടത്.

Also Read: IPL 2021: കോലി ഇനി ധവാനോടൊപ്പം, സിഎസ്‌കെയ്‌ക്കെതിരേ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡും!

2

2022 സീസണിന് മുന്നോടിയായി മെഗാ താരലേലവും നടക്കാനുള്ളതിനാല്‍ പ്രമുഖ താരങ്ങളെ ടീമിലേക്കെത്തിക്കാനും ആര്‍സിബിക്ക് അവസരമുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനും ആര്‍സിബിയുടെ നായകനായി എത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്.

Also Read: IPL 2021: പരീക്ഷയുണ്ട്, പരിശീലനത്തിനില്ല! എംബിഎ മികച്ച താരവുമാക്കി- വെങ്കിയെക്കുറിച്ച് മുന്‍ കോച്ച്

3

'എബി ഡിവില്ലിയേഴ്‌സിനെ നായകനാക്കിയാല്‍ ആര്‍സിബിക്ക് എത്ര വര്‍ഷം അദ്ദേഹത്തിന് തുടരാനാവും? അതിനാല്‍ത്തന്നെ മൂന്ന് വര്‍ഷമെങ്കിലും തുടരാനാവുന്ന താരത്തെ വേണം ക്യാപ്റ്റനാക്കാന്‍. പൊള്ളാര്‍ഡാണ് മികച്ച നായക ഗുണമുള്ള താരങ്ങളിലൊരാള്‍. സൂര്യകുമാര്‍ യാദവിനെയും ഡേവിഡ് വാര്‍ണറെയും പരിഗണിക്കാവുന്നതാണ്'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

Also Read: IPL 2021: വെങ്കടേഷ് അയ്യര്‍ അടുത്ത യുവരാജ്! പാര്‍ഥിവിന്റെ പ്രശംസ, സൂപ്പറെന്നു സ്വാനും

4

പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനാണ്. അടുത്ത വര്‍ഷവും മുംബൈ പൊള്ളാര്‍ഡിനെ നിലനിര്‍ത്തിയേക്കും. അതിനാല്‍ത്തന്നെ ആര്‍സിബിക്ക് സ്വന്തമാക്കാനുള്ള അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ ടീമിന്റെ നായകനായ പൊള്ളാര്‍ഡ് ഏറെ നാളുകളായി വൈസ് ക്യാപ്റ്റനായി മാത്രം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പൊള്ളാര്‍ഡ് മാറ്റം ആഗ്രഹിച്ചാല്‍ ആര്‍സിബിയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ പൊള്ളാര്‍ഡിന് കീഴില്‍ കളിക്കാന്‍ കോലിക്ക് വിയോജിപ്പുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

Also Read: IPL 2021: കെകെആറില്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കാത്തതോര്‍ത്ത് ഖേദിക്കുന്നു- ഗൗതം ഗംഭീര്‍

5

മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാല്‍ ആര്‍സിബിക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയക്കുറവ് സൂര്യക്കുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ നായകസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ നായകനായി സൂര്യക്ക് അവസരം ലഭിച്ചിട്ടില്ല. പരീക്ഷണത്തിന് ആര്‍സിബി തയ്യാറാവുമോയെന്നത് കണ്ടറിയണം.

Also Read: IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍

6

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പാതിവഴിയില്‍ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയ ഡേവിഡ് വാര്‍ണര്‍ അടുത്ത വര്‍ഷം ഫ്രാഞ്ചൈസി മാറുമെന്നുറപ്പാണ്. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍. കൂടാതെ മികച്ച ബാറ്റിങ് റെക്കോഡും അവകാശപ്പെടാം. അന്താരാഷ്ട്ര ക്രിക്കറ്റിലും അനുഭവസമ്പത്തുള്ള താരമാണ്. അതിനാല്‍ത്തന്നെ ആര്‍സിബിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് വാര്‍ണര്‍.

Also Read: IPL 2021: 'അവനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍', ഡല്‍ഹി താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

7

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

ഡെയ്ല്‍ സ്റ്റെയിന്‍ തിരഞ്ഞെടുത്തത് കെ എല്‍ രാഹുലിനെയാണ്. നിലവില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് രാഹുല്‍. മികച്ച ബാറ്റിങ് പ്രകടനം നടത്തുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ രാഹുലിനാവുന്നില്ല. അതിനാല്‍ത്തന്നെ താരത്തെ പഞ്ചാബ് ഒഴിവാക്കുമോയെന്നത് കണ്ടറിയണം. ലേലത്തിലേക്ക് എത്തിപ്പെട്ടാല്‍ ആര്‍സിബി രാഹുലിനെ പരിഗണിച്ചേക്കും. കാരണം കോലിക്കും പ്രിയങ്കരനായ താരമാണ് കെ എല്‍ രാഹുല്‍. സ്ഥാനം ഒഴിഞ്ഞാല്‍ ഇന്ത്യയുടെ ഏകദിന ടീം നായകനായി കെ എല്‍ രാഹുലിനെ നേരത്തെ കോലി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ത്തന്നെ രാഹുലിനെ ലഭ്യമായാല്‍ നായകസ്ഥാനത്തേക്കെത്തിക്കാന്‍ കോലിയും ശ്രമം നടത്തുമെന്നുറപ്പ്. എന്നാല്‍ നായകനായി തീര്‍ത്തും നിരാശപ്പെടുത്തുന്ന രാഹുലിനെപ്പോലൊരു താരത്തെ നായകനാക്കുന്നത് ആര്‍സിബിക്ക് വലിയ ഗുണം ചെയ്‌തേക്കില്ല.

Story first published: Saturday, September 25, 2021, 19:48 [IST]
Other articles published on Sep 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+