IPL 2021: കിരീടം ചൂടി ധോണിപ്പട, ആവേശ ഫൈനലില്‍ പിറന്ന അഞ്ച് റെക്കോഡുകളിതാ
ദുബായ്: കോവിഡിന്റെ വെല്ലുവിളികളെയും അതിജീവിച്ച് ഒടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് വിരാമമായിരിക്കുകയാണ്. ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് എംഎസ് ധോണി നായകനായ സിഎസ്‌കെ കിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടായിട്ടും അത് മുതലാക്കാന്‍ കെകെആര്‍ മധ്യനിരക്കായില്ല.
കെകെആറിന്റെ മധ്യനിരയുടെ ദൗര്‍ബല്യത്തെ സിഎസ്‌കെ നന്നായി മുതലെടുത്തെന്ന് പറയാം. പ്രായം 40പിന്നിട്ടിട്ടും ധോണിയെന്ന നായകന്‍ നല്‍കുന്ന ഊര്‍ജ്ജത്തിന്റെ കരുത്തിലാണ് സിഎസ്‌കെയുടെ കുതിപ്പെന്ന് പറയാം. ശക്തായ പോരാട്ടം കണ്ട ഫൈനലില്‍ പിറന്ന് അഞ്ച് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

40ാം വയസില്‍ ഐപിഎല്‍ കിരീടം
40ാം വയസില്‍ ഐപിഎല്‍ കിരീടം നേടുന്ന ആദ്യത്തെ നായകനും താരവുമാണ് എംഎസ് ധോണി. ഈ സീസണില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തന്ത്രങ്ങള്‍ക്കൊണ്ട് മികവ് കാട്ടാന്‍ അദ്ദേഹത്തിനായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിക്ക് തിളങ്ങാന്‍ സാധിച്ചു. കൂടാതെ നായകനെന്ന നിലയില്‍ 300 ടി20 മത്സരം കളിക്കുന്ന താരമാവാനും ധോണിക്കായി. കൂടാതെ ധോണിയും കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും കളിക്കുന്ന 347ാമത്തെ മത്സരം കൂടിയായിരുന്നു ഇത്.
Also Read: IPL: 2020ല്‍ പ്ലേഓഫ് കാണാതെ പുറത്ത്, ഇത്തവണ ചാംപ്യന്‍മാര്‍!- സിഎസ്‌കെയ്ക്കു എങ്ങനെ സാധിച്ചു?

ഓപ്പണിങ്ങില്‍ റെക്കോഡിട്ട് ഗെയ്ക്‌വാദും-ഡുപ്ലെസിസും
ഇത്തവണത്തെ സിഎസ്‌കെയുടെ കിരീടക്കുതിപ്പില്‍ നിര്‍ണ്ണായകമായത് റുതുരാജ് ഗെയ്ക് വാദ്,ഫഫ് ഡുപ്ലെസിസ് ഓപ്പണിങ് കൂട്ടുകെട്ടാണ്. ഫൈനലിലടക്കം അടിത്തറ പാകാന്‍ ഇരുവര്‍ക്കുമായി. 635 റണ്‍സുമായി ഗെയ്ക് വാദ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായപ്പോള്‍ 633 റണ്‍സുമായി ഡുപ്ലെസിസ് രണ്ടാം സ്ഥാനത്തുമെത്തി. ഒരു സീസണില്‍ ഒരു ടീമിലെ രണ്ട് താരങ്ങളും 600 പ്ലസ് റണ്‍സ് നേടുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2013ല്‍ വിരാട് കോലിയും ക്രിസ് ഗെയ്‌ലും ഈ നേട്ടത്തിലെത്തിയപ്പോള്‍ 2016ല്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമാണ് ഈ നേട്ടത്തിലെത്തിയത്. 24 വയസും 257 വയസും പ്രായമുള്ള റുതുരാജാണ് ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന പ്രായം കുറഞ്ഞ താരം.
Also Read: IPL 2021: വീണ്ടും അച്ഛനാവാനൊരുങ്ങി ധോണി, സാക്ഷി ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍

നാണക്കേടിന്റെ റെക്കോഡില്‍ ഓയിന്‍ മോര്‍ഗന്‍
ഇത്തവണ കെകെആര്‍ ഫൈനലിലെത്തിയെങ്കിലും നായകനായ ഓയിന്‍ മോര്‍ഗന്‍ വന്‍ പരാജയമായിരുന്നു. ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങിയ താരം 11.08 ശരാശരിയില്‍ 133 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. ഐപിഎല്‍ സീസണില്‍ ഒരു നായകന്റെ ഏറ്റവും മോശം ശരാശരിയെന്ന റെക്കോഡാണ് മോര്‍ഗന്‍ നേടിയത്. 2012ല്‍ മുംബൈ ഇന്ത്യന്‍സ് നായകനായിരിക്കെ ഹര്‍ഭജന്‍ സിങ്ങിന്റെ ശരാശരി 12 ആയിരുന്നു. ഇപ്പോള്‍ ഈ നാണംകെട്ട റെക്കോഡ് മോര്‍ഗന്‍ സ്വന്തം പേരിലാക്കുകയായിരുന്നു.
Also Read: ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, കാലാവധി രണ്ടു വര്‍ഷം- ശമ്പളം ശാസ്ത്രിയേക്കാള്‍ ഡബിള്‍!

ലോക്കി ഫെര്‍ഗൂസന്റെ ഏറ്റവും മോശം പ്രകടനം
മിന്നും ഫോമിലായിരുന്ന കെകെആര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ ഫൈനലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. നാല് ഓവറില്‍ 56 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. താരത്തിന്റെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണിത്. വരുണ്‍ ചക്രവര്‍ത്തിയും തീര്‍ത്തും നിരാശപ്പെടുത്തി. നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.
Also Read: 'ആദ്യമായല്ല, മുമ്പും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ട്', 2014ലെ തൊപ്പിയെറിഞ്ഞ സംഭവത്തെക്കുറിച്ച് ദ്രാവിഡ്

കെകെആറിന് അപൂര്‍വ്വ റെക്കോഡ്
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ എല്ലാ സ്ഥാനങ്ങളിലും സീസണ്‍ അവസാനിപ്പിക്കുന്ന ആദ്യത്തെ ടീമായി കെകെആര്‍ മാറി. രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഉത്തവണ റണ്ണേഴ്‌സപ്പായപ്പോള്‍ 2017,18 സീസണുകളില്‍ മൂന്നാം സ്ഥാനവും 2011,2016 സീസണുകളില്‍ നാലാം സ്ഥാനവും 2015,2019,2020 സീസണുകളില്‍ അഞ്ചാം സ്ഥാനവും 2008,2010 സീസണുകളില്‍ ആറാം സ്ഥാനവും 2013ല്‍ ഏഴാം സ്ഥാനവും 2009ല്‍ എട്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications