For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ജോസ് ബട്‌ലറുടെ അഭാവം ആര് നികത്തും? അഞ്ച് വെടിക്കെട്ട് താരങ്ങള്‍ കാത്തിരിക്കുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ നടക്കാന്‍ പോവുകയാണ്. യുഎഇ വേദിയാവുന്ന രണ്ടാം പാദത്തിലും ശക്തമായ കോവിഡ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ത്തന്നെ പല സൂപ്പര്‍ താരങ്ങളും ഇതിനോടകം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെയാണ് വിദേശ താരങ്ങളുടെ അഭാവം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. രണ്ടാം പാദത്തില്‍ ജോസ് ബട്‌ലറിന്റെ അഭാവം രാജസ്ഥാന് വലിയ തിരിച്ചടിയാവും. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരത്തിന് ഉത്തമ പകരക്കാരനാവാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോഷ് ഇന്‍ഗിലിസ്

ജോഷ് ഇന്‍ഗിലിസ്

ബിഗ്ബാഷ് ലീഗിലെ വെടിക്കെട്ട് താരമായ ജോഷ് ഇന്‍ഗിലിസ് പരിഗണിക്കാവുന്ന താരങ്ങളാണ്. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് താരമായ ഇന്‍ഗിലിസ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ്. 50ന് മുകളില്‍ ശരാശരിയും 143ന് മുകളില്‍ സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 26കാരനായ താരത്തിന്റെ ശൈലി ഐപിഎല്ലിലെ താരങ്ങള്‍ക്ക് അധികം പരിചയവുമില്ല. മുന്‍ ഓസീസ് നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ് പോലും പ്രശംസിച്ച താരമാണ് അദ്ദേഹം. എന്നാല്‍ ആദ്യ പാദത്തില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നേക്കില്ല.

Also Read: IPL 2021: ബെന്‍ സ്റ്റോക്‌സിന് പകരക്കാരനെ വേണം, ഈ അഞ്ച് പേരെ രാജസ്ഥാന് പരിഗണിക്കാം

എവിന്‍ ലെവിസ്

എവിന്‍ ലെവിസ്

വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. നേരത്തെ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിട്ടുള്ള താരത്തിന് ഐപിഎല്ലില്‍ അനുഭവസമ്പത്തുണ്ട്. തല്ലിത്തകര്‍ത്ത് കളിക്കുന്ന ശൈലിയാണ് ലെവിസിന്റേത്. അതിനാല്‍ത്തന്നെ ബട്‌ലറുടെ ഉത്തമ പകരക്കാരനായിത്തന്നെ ലെവിസിന് മാറാനായേക്കും. വെസ്റ്റ് ഇന്‍ഡീസിനായി 45 ടി20യില്‍ നിന്ന് 1318 റണ്‍സ് നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 158.03 ആണ്. യുഎഇയിലെ പിച്ചില്‍ കളിച്ച് തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് എവിന്‍ ലെവിസ്. താരത്തിന്റെ സമീപകാല ഫോമും വളരെ മികച്ചതാണ്.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക- സല്‍മാന്‍ ബട്ട്

കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോയെയും രാജസ്ഥാന് പരിഗണിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം നിലയുറപ്പിച്ചാല്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന താരമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള കിവീസ് ടീമിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്. ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് കോളിന്‍ മണ്‍റോ. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും സജീവമായി അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമാവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 13 ഐപിഎല്ലില്‍ നിന്ന് 177 റണ്‍സാണ് താരം നേടിയത്. ന്യൂസീലന്‍ഡിനായി 65 ടി20യില്‍ നിന്ന് 1724 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല'- ജഡേജയെ പ്രശംസിച്ച് സെവാഗ്

അലക്‌സ് ഹെയ്ല്‍സ്

അലക്‌സ് ഹെയ്ല്‍സ്

രണ്ട് വര്‍ഷത്തോളമായി ഇംഗ്ലണ്ട് ടീമിന് പുറത്താണെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ് അലക്‌സ് ഹെയ്ല്‍സ്. ബട്‌ലറുടെ അഭാവം നികത്താന്‍ നാട്ടുകാരനായ ഹെയ്ല്‍സിന് മികവുണ്ട്.ബിബിഎല്‍,പിഎസ്എല്‍,സിപിഎല്‍ തുടങ്ങിയ ഒട്ടുമിക്ക ഫ്രാഞ്ചൈസി ലീഗിലും താരം പങ്കെടുക്കുന്നുണ്ട്. എല്ലാ ലീഗുകളിലും മികച്ച പ്രകടനവും കാഴ്ചവെക്കുന്നു.2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയും കളിച്ചിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഹെയ്ല്‍സിന്റെ സാന്നിധ്യം രാജസ്ഥാന് കരുത്ത് പകരുമെന്നുറപ്പ്.

Also Read: IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്

ഡെവോണ്‍ കോണ്‍വെ

ഡെവോണ്‍ കോണ്‍വെ

ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് ഡെവോണ്‍ കോണ്‍വെ. കിവീസിനായി 11 ടി20കളില്‍ നിന്ന് 473 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ആക്രമിച്ച് കളിക്കുന്ന ശൈലിയോടെ ഇതിനോടകം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കോണ്‍വെക്ക് അന്താരാഷ്ട്ര മത്സര പരിചയം കുറവാണെങ്കിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്.സ്ഥിരതയോടെ കളിക്കുന്ന കോണ്‍വെയെ ടീമിലെത്തിക്കുന്നത് രാജസ്ഥാന് ഗുണം ചെയ്‌തേക്കും.

Story first published: Thursday, August 12, 2021, 17:01 [IST]
Other articles published on Aug 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+