IPL 2021: ജയം തുടരാന്‍ ഡല്‍ഹി, തിരിച്ചുവരാന്‍ കോലിപ്പട, നേര്‍ക്കുനേര്‍ കണക്കുകളില്‍ ആര്‍സിബി കേമര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (8-10-2021) നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഇരു ടീമും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. മിന്നും ഫോമിലുള്ള ഡല്‍ഹി 13 കളിയില്‍ 10ലും ജയിച്ച് തലപ്പത്ത് നില്‍ക്കുമ്പോള്‍ ആര്‍സിബി 13 മത്സരത്തില്‍ നിന്ന് എട്ട് ജയവുമായി മൂന്നാം സ്ഥാനത്താണ്. സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ ക്ഷീണത്തിലാണ് ആര്‍സിബിയുടെ വരവ്.
പ്ലേ ഓഫിലേക്ക് വിജയത്തോടെ എത്താനാവും ഇരു ടീമും ആഗ്രഹിക്കുക. അവസാന മത്സരത്തില്‍ തോറ്റാല്‍ പ്ലേ ഓഫിലത് മാനസികമായി ബാധിക്കുമെന്നതിനാല്‍ ആത്മവിശ്വസം നേടാന്‍ ജയം അനിവാര്യമാണ്. രണ്ട് കൂട്ടര്‍ക്കും താരമികവുള്ളതിനാല്‍ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബി
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബിക്കാണ് ആധിപത്യം. 26 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയാണ് ആര്‍സിബി ജയിച്ചത്. 10 തവണ ഡല്‍ഹി ക്യാപിറ്റല്‍സിനും ജയിക്കാനായി. എന്നാല്‍ നിലവിലെ ഫോമില്‍ ഡല്‍ഹിക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ വമ്പനടിക്കാരുള്ള ആര്‍സിബി ഏത് വമ്പന്‍ ടോട്ടലും സൃഷ്ടിക്കാനും മറികടക്കാനും മിടുക്കന്മാരാണ്. അതിനാല്‍ ഭാഗ്യം തുണക്കുന്ന ടീം വിജയം നേടും.
Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

ആര്‍സിബിക്ക് ബാറ്റിങ് മെച്ചപ്പെടുത്തണം
പ്ലേ ഓഫ് ഉറപ്പിച്ച ആര്‍സിബിക്ക് ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. വിരാട് കോലി-ദേവ്ദത്ത് കൂട്ടുകെട്ട് പവര്‍പ്ലേ വരെയെങ്കിലും ക്രീസില്‍ തുടരണം. തുടക്കത്തിലേ കോലിയെ നഷ്ടമായാല്‍ ടീം സമ്മര്‍ദ്ദത്തിലാവുമെന്നതിനാല്‍ നായകന്‍ വിക്കറ്റ് കാത്ത് കളിക്കേണ്ടതായുണ്ട്. അതേ സമയം ദേവ്ദത്ത് പടിക്കല്‍ അതിവേഗത്തില്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തേണ്ടതായുണ്ട്. താരത്തിന്റെ മെല്ലപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.
Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

ഗ്ലെന്‍ മാക്‌സ് വെല്‍ ഉജ്ജ്വല ഫോമില്‍ തുടരുന്നുണ്ട്. ഇത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. അതേ സമയം എബി ഡിവില്ലിയേഴ്‌സിന് മികച്ച ഫോമിലേക്കെത്താനായിട്ടില്ല. ഹൈദരാബാദിനെതിരേ അവസാന ഓവറില്‍ ടീമിനെ വിജയത്തിലെത്തിക്കാനും എബിഡിക്കായിട്ടില്ല. ഡാനിയല്‍ ക്രിസ്റ്റിയനെ മധ്യനിരയില്‍ത്തന്നെ പരീക്ഷിക്കുന്നതാവും നല്ലത്. മൂന്നാം നമ്പറില്‍ കെ എസ് ഭരതിന്റെ പ്രകടനവും നിര്‍ണ്ണായകം.
ബൗളിങ് നിരയില്‍ വിക്കറ്റുകള്‍ വാരിക്കൂട്ടുന്ന ഹര്‍ഷല്‍ പട്ടേല്‍ തന്നെയാണ് കരുത്ത് പകരുന്നത്. മുഹമ്മദ് സിറാജിന്റെ ബൗളിങ്ങും മികച്ചതാണ്. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും വിക്കറ്റ് വീഴ്ത്താന്‍ മടികാട്ടുന്നില്ല. കൂടാതെ റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടുന്നു. ഷഹബാസ് അഹ്മദിന്റെ ഓള്‍റൗണ്ട് മികവിലും ടീമിന് പ്രതീക്ഷകളേറെ.
Also Read: IPL 2021: ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ എന്ത് ചെയ്യണം? ഗൗതം ഗംഭീറിന്റെ ഉപദേശം ഇതാ

ബൗളിങ് കരുത്തില്‍ ഡല്‍ഹി
ഡല്‍ഹിയുടെ ബാറ്റിങ് നിര അസാമാന്യ പ്രകടനമൊന്നും കാഴ്ചവെക്കുന്നില്ല. എന്നാല്‍ ബൗളിങ് നിര ഏത് വമ്പന്‍ ബാറ്റിങ് നിരയേയും കെല്‍പ്പുള്ളതാണ്. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ആവേഷ് ഖാന്‍ എന്നിവരാണ് ബൗളിങ്ങിലെ കരുത്ത്. അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്നിലും മികവ് കാട്ടുന്നു. എന്നാല്‍ ബാറ്റിങ് നിര അല്‍പ്പം കൂടി മികവ് കാട്ടേണ്ടതായുണ്ട്. ഓപ്പണിങ്ങില്‍ പൃഥ്വി ഷാക്കും ശിഖര്‍ ധവാനും മികച്ച കൂട്ടുകെട്ടുണ്ടാക്കാനാവുന്നില്ല.
റിഷഭ് പന്തിനും വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ശ്രേയസ് അയ്യര്‍ സ്ഥിരത കാട്ടേണ്ടതായുണ്ട്. ഷിംറോന്‍ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ടീം പ്രതീക്ഷവെക്കുന്നു. അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നിവര്‍ നേടുന്ന നിര്‍ണ്ണായക റണ്‍സും ഡല്‍ഹിക്ക് പ്രധാനപ്പെട്ടതാണ്.
Also Read: T20 World Cup 2021: ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്? ടോപ് ത്രീയെ പരിചയപ്പെടാം

സാധ്യതാ 11
ആര്‍സിബി- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഷഹബാസ് അഹ്മദ്, ടിം ഡേവിഡ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.
ഡല്‍ഹി- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സാം ബില്ലിങ്‌സ്/റിപാല്‍ പട്ടേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍, ആന്‍ റിച്ച് നോക്കിയേ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications