Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസിന് പകരം പാട്ടിദാറിന് ക്യാപ്റ്റന്‍സി!! ഇന്ത്യക്കു ബെസ്റ്റ് ഇതാണോ? എബിഡി പറയും

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എയിലുമെല്ലാം നായകനായ മിന്നിച്ച ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍സിയിലേക്കു വന്ന ശേഷം അടിമുടി പതറുകയാണ് ശ്രേയസ് അയ്യര്‍. അദ്ദേഹത്തിനു കീഴില്‍ ഇതിനകം കളിച്ചിട്ടുള്ള നാലു ടി20കളിലും ടീം പരാജയം രുചിച്ചു. ഒരു കളിയാവട്ടെ മഴ മൂലം ഉപേക്ഷിക്കപ്പെടുകയുമായിരുന്നു.

അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ടീം 0-2നു തൂത്തുവാരപ്പെട്ടത് ശ്രേയസിനു വലിയ ക്ഷീണമായിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ 0-2നു പിന്നിലുള്ള ഇന്ത്യ വീണ്ടുമൊരു പരമ്പര നഷ്ടമെന്ന ഭീതിയിലുമാണ്. ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും ഇതോടെ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റണമെന്ന മുറവിളികളും ശക്തമാണ്.

SHREYAS IYER

അതിനിടെ രണ്ടു തവണ ഐപിഎല്‍ വിന്നിങ് ക്യാപ്റ്റനായ രജത് പാട്ടിദാറിനെ നായകസ്ഥാനത്തേക്കു കൊണ്ടുവരണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന എബി ഡിവില്ലിയേഴ്‌സ്.

IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്

IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്

പാട്ടിദാര്‍ വേണോ?

സ്വന്തം യൂട്യൂബ് ചാനലില്‍ ആരാധകരുമായി സംവദിക്കവെയാണ് രജത് പാട്ടിദാര്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി വരുന്നതിനെ കുറിച്ച് എബി ഡിവില്ലിയേഴ്‌സ് നിരീക്ഷണം നടത്തിയത്. ശ്രേയസ് അയ്യര്‍ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ക്കു യോജിച്ച ക്യാപ്റ്റനാണെന്നും ടി20യില്‍ രജത് പാട്ടിദാറായിരിക്കും കൂടുതല്‍ മികച്ച ചോയ്‌സെന്നും ആരാധകരിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

ശ്രേയസ് അയ്യരെ നായക സ്ഥാനത്തു നിന്നും മാറ്റുന്നിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹത്തിനുഇനിയും സമയം നല്‍കുകയാണ് വേണ്ടതെന്നുമാണ് മിസ്റ്റര്‍ 360യുടെ അഭിപ്രായം.

'ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി തുടങ്ങിയിട്ടേയുള്ളൂ. അദ്ദേഹത്തിന് ഒരു ബ്രേക്ക് നല്‍കൂ. താനാണ് ഈ റോളിലേക്കു ശരിയായ വ്യക്തിയെന്നു തെളിയിക്കാന്‍ ശ്രേയസിനു കൂടുതല്‍ സമയവും ആവശ്യമാണ്. ഒരു ജയമോ, തോല്‍വിയോ കൊണ്ടൊന്നും ഒരു നിഗമനത്തിലേക്കു എത്തിച്ചേരാന്‍ കഴിയില്ല. ശ്രേയസ് ഇനിയും സമയം അര്‍ഹിക്കുന്നതായി ഞാന്‍ കരുതുന്നു.

IND vs ENG: സഞ്ജു വന്നേ പറ്റൂ!! പുറത്താവുക ഇഷാനും തിലകുമല്ല; പാര്‍ഥീവിന്റെ 11

IND vs ENG: സഞ്ജു വന്നേ പറ്റൂ!! പുറത്താവുക ഇഷാനും തിലകുമല്ല; പാര്‍ഥീവിന്റെ 11

ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിനെ എനിക്കിഷ്ടമാണ്. വളരെ ശാന്ത പ്രകൃതമുള്ളയാളാണ് അദ്ദേഹം. പക്ഷെ ഇതിനര്‍ഥം രജത് പാട്ടിദാറിനു ഇന്ത്യന്‍ ക്യാപ്റ്റനായി തിളങ്ങാന്‍ സാധിക്കുമെന്നല്ല. ഭാവിയില്‍ ഇന്ത്യയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോവാന്‍ കഴിയുന്നയാളാണ് രജത്.

പക്ഷെ രണ്ടോ, മൂന്നോ മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ പേരില്‍ ശ്രേയസിനെ തള്ളിക്കളയുന്നത് അനീതിയായിരിക്കും. ശ്രേയസിനെ ഇപ്പോള്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ ടീമിനൊപ്പം കൂടുതല്‍ സമയം അദ്ദേഹത്തിനു നല്‍കേണ്ടതും ആവശ്യമാണ്.

RAJAT PATIDAR

എനിക്കു രജത്തിനെ ഏറെ ഇഷ്ടമാണ്. പക്ഷ അദ്ദേഹം ഇപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍സിയില്‍ മാത്രം ശ്രദ്ധിക്കട്ടെ. കൂടുതല്‍ ട്രോഫികള്‍ നേടുന്നതില്‍ ശ്രദ്ധ നല്‍കാം.

തുടര്‍ച്ചയായി മൂന്നാം തവണയും ഐപിഎല്‍ ട്രോഫി നേടിയാല്‍ നന്നായിരിക്കും. അതിനു ശേഷം നമുക്ക് രജത്തിന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍സിയെ പറ്റിയും സംസാരിക്കാം'- എബിഡി കൂട്ടിച്ചേര്‍ത്തു.

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റനായി ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ശ്രേയസിന്റെ റെക്കോര്‍ഡ് വളരെമികച്ചതാണെന്നു കണക്കുകള്‍ അടിവരയിടുന്നു. 55.81 ആണ് അദ്ദേഹത്തിന്റെ വിജയശതമാനം.

മൂന്നു വ്യത്യസ്ത ടീമുകളെ 101 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം നയിച്ചു കഴിഞ്ഞു. ഇവയില്‍ 55 കളിയില്‍ ടീം ജയിച്ചപ്പോള്‍ 41 മല്‍സരങ്ങള്‍ ടീം തോല്‍ക്കുകയും ചെയ്തു. രണ്ടു മല്‍സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയുമായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ശ്രേയസ് ചരിത്രത്തില്‍ ആദ്യമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലും എത്തിച്ചിരുന്നു. കൂടാതെ പഞ്ചാബ് കിങ്‌സിനെയും റണ്ണറാക്കിയത് അദ്ദേഹത്തിന്റെ മറ്റൊരു വമ്പന്‍ നേട്ടമാണ്.

Story first published: Thursday, July 9, 2026, 14:26 [IST]
Other articles published on Jul 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+