For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അശ്വിന്‍ 11 vs ദ്രാവിഡ് 11, ദക്ഷിണാഫ്രിക്കയില്‍ ഫുട്‌വോളി മത്സരം കളിച്ച് ഇന്ത്യന്‍ താരങ്ങള്‍

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയുടെ ഭാഗമായി നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുള്ളത്. ടെസ്റ്റും ഏകദിനവും ടി20യും ഉള്‍പ്പെടുന്ന വലിയ പരമ്പര തന്നെയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് ആവേശ പോരാട്ടം തുടങ്ങുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

1

വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം നിലവില്‍ ജോഹന്നാസ്ബര്‍ഗിലാണ് താമസിക്കുന്നത്. കോവിഡ് പരിശോധനകള്‍ക്ക് ശേഷം താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.ഇപ്പോഴിതാ ആദ്യ ദിന പരിശീലനമായി ഫുട് വോളിയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്. അശ്വിന്‍ sv ദ്രാവിഡ് 11 എന്ന പേരില്‍ രണ്ട് ടീമായിത്തിരിഞ്ഞായിരുന്നു പരിശീലനം. തമാശക്കുള്ള മത്സരം എന്നതിലുപരിയായി വളരെ ഗൗരവത്തോടെയും വാശിയോടെയുമാണ് താരങ്ങള്‍ മത്സരം കളിച്ചത്. വിരാട് കോലി,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍,ശര്‍ദുല്‍ ഠാക്കൂര്‍,പ്രിയങ്ക് പാഞ്ചല്‍,ചേതേശ്വര്‍ പുജാര,രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം കളിക്കാനുണ്ടായിരുന്നു.

Also Read: കോലി ഇപ്പോഴും ടെസ്റ്റ് ടീമില്‍ തുടരാന്‍ കാരണം രണ്ടു പേര്‍! രോഹിത്തിനും നന്ദി പറയണം

2

മത്സരത്തിനിടെ ആര്‍ അശ്വിനും ചേതേശ്വര്‍ പുജാരയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ആര്‍ അശ്വിന്‍ ശക്തമായി പോയിന്റിനായി വാദിക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ ബിസിസി ഐ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് ആദ്യ ദിനമായതിനാല്‍ കാര്യമായ പരിശീലനം ഉണ്ടായേക്കില്ല. നാളെ മുതല്‍ നെറ്റ്‌സ് പരിശീലനമടക്കം ഇന്ത്യ ആരംഭിച്ചേക്കും.

Also Read: ഇന്ത്യന്‍ താരങ്ങളുടെ പൊതുശത്രു 'ധോണിയോ'?, സെവാഗിനും ഗംഭീറിനും കട്ടകലിപ്പ്, കാരണമറിയാം

3

ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അവസാനമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ 2-1ന് ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ഒരു മത്സരം ഇന്ത്യക്ക് ജയിക്കാനായി എന്നത് പോസീറ്റീവായ കാര്യമാണ്. ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. പഴയ പ്രതാപത്തിനൊത്ത ടീമല്ല ദക്ഷിണാഫ്രിക്ക. അതുകൊണ്ടുതന്നെ കന്നി പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

 4

സമീപകാലത്തായി വിദേശ പര്യടനങ്ങളിലെല്ലാം ഇന്ത്യ തിളങ്ങുന്നുണ്ട്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഗംഭീര പ്രകടനം നടത്തിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക ബാലികേറാ മലയാണെങ്കിലും ഇത്തവണ ടീം ആ പ്രതിസന്ധിയേയും മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ യുവതാരനിരയുടെ പ്രകടനമാണ് വിദേശ പര്യടനങ്ങളില്‍ ടീമിന് കരുത്താകുന്നതെന്ന് പറയാം.

Also Read: IND vs SA: കോലി സെഞ്ച്വറി കാത്തിരിപ്പിന് വിരാമമിടുമോ? സുനില്‍ ഗവാസ്‌കറിന്റെ പ്രവചനമിതാ

5

ഇന്ത്യക്ക് പരിക്ക് വെല്ലുവിളിയാണ്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പര നഷ്ടമാവും. പരിമിത ഓവര്‍ പരമ്പരക്ക് മുമ്പായി ഫിറ്റ്‌നസ് വീണ്ടെടുക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇരുവരും പരിശീലനം നടത്തുകയാണ്. അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍ എന്നിവരും പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പര കളിക്കുന്നില്ല.

Also Read: ദ്രാവിഡ് വന്നു, ഇനി സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ ടീമിലേക്ക് വരും; സൂചന നല്‍കി സൗരവ് ഗാംഗുലി

6

ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനവും ആശങ്കയുണ്ടാക്കുന്നു. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ മികച്ച പ്രകടനം നടത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. കോലിയും പുജാരയും സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവരില്‍ ആരൊക്കെ തിളങ്ങും ആരൊക്കെ നിരാശപ്പെടുത്തുമെന്ന് കാത്തിരുന്ന് കാണണം. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ സീനിയര്‍ താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

7

ബൗളര്‍മാരുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കകളില്ല. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് ബൗളിങ് കരുത്തുണ്ട്. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നിവരൊക്കെ ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള പേസര്‍മാരാണ്. ജഡേജയുടെ അഭാവത്തില്‍ സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍ പ്ലേയിങ് 11ലെത്തും. ജയന്ത് യാദവാണ് ജഡേജക്ക് പകരക്കാരനായി ടീമില്‍ ഇടം പിടിച്ചത്.

Story first published: Saturday, December 18, 2021, 15:56 [IST]
Other articles published on Dec 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+