IND vs NZ: കിവികളെ പിടിക്കാന്‍ ഹാര്‍ദിക്കും ടീമും, സഞ്ജു കളിക്കും- ടി20 പ്രിവ്യു, സാധ്യതാ 11

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലേറ്റ തിരിച്ചടികള്‍ മറന്ന് ടീം ഇന്ത്യ വീണ്ടും ക്രിക്കറ്റ് തിരക്കിലേക്ക്. ന്യൂസിലാന്‍ഡിലെത്തിയ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച ആദ്യ ടി20 പോരാടത്തിനു ഇറങ്ങുകയാണ്. ഇന്ത്യയും കിവികളും തമ്മിലുള്ള ആദ്യ അങ്കത്തിനു വേദിയാവുന്നത് വെല്ലിങ്ടണാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12 മണി മുതല്‍ വെല്ലിങ്ടണിലെ സ്‌കൈ സ്റ്റേഡിയത്തിലാണ് ആദ്യ മല്‍സരം. ആമസോണ്‍ പ്രൈം ആപ്പിലാണ് കളിയുടെ ലൈവ് സ്ട്രീമിങ്ങുള്ളത്. കൂടാതെ ദൂരദര്‍ശനിലും മല്‍സരം കാണാന്‍ സാധിക്കും.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ വിരാട് കോലി എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. യുവനിരയ്ക്കു കഴിവ് തെളിയിക്കാനുളള മികച്ച അവസരമായിരിക്കും ഈ പരമ്പര. 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയാണ് പരമ്പരയോടെ ആരംഭിക്കുന്നത്.

ലോകകപ്പിലേറ്റ ക്ഷീണം
ടി20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യ ആരാധരെ നിരാശരാക്കിയാണ് സെമി ഫൈനലില്‍ തോറ്റു പുറത്തായത്. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയം ടീമിനു നേരിടുകയായരുന്നു. 168 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത ശേഷം നേടിയിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്കായില്ല. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ പരമ്പര സ്വന്തമാക്കി ലോകകപ്പിലേറ്റ ഈ തിരിച്ചടി മായ്ച്ചു കളയാനായിരിക്കും ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഇന്ത്യയെപ്പോലെ കിവികളും ലോകകപ്പിന്റെ സെമിയില്‍ തോല്‍ക്കുകയായിരുന്നു. പാകിസ്താനോടാണ് കെയ്ന്‍ വില്ല്യംസണും സംഘവും കീഴടങ്ങിയത്.

ഇന്ത്യക്കു മേല്‍ക്കൈ
ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 20 ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 11 മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു. ഒമ്പതു കളികളിലാണ് കിവികള്‍ക്കു വിജയിക്കാനായത്.
എന്നാല്‍ ന്യൂസിലാന്‍ഡിനെ പച്ചപ്പും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഇത്തവണത്തെ പരമ്പരയില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സഞ്ജു കളിക്കും
സമീപകാലത്തു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിനു വേണ്ടി കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ ഈ പരമ്പരയിലും ഇന്ത്യക്കൊപ്പമുണ്ട്. ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ബാറ്റിങില്‍ താരം തിളങ്ങുകയും ചെയ്തു.
ഫിനിഷറുടെ റോളാണ് അടുത്തിടെയായി സഞ്ജുവിനു ലഭിച്ചുകൊണ്ടിരുന്നത്. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലും അദ്ദേഹത്തിനു ഈ റോള്‍ തന്നെ ലഭിക്കാനാണ് സാധ്യത.

പുതിയ ഓപ്പണിങ് ജോടി
ടി20യിലെ സ്ഥിരം അംഗീകൃത ഓപ്പണിങ് ജോടികളില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങുന്നത്. രോഹിത ശര്‍മ- കെഎല്‍ രാഹുല്‍ ജോടിയുടെ അഭാവത്തില്‍ പുതിയൊരു സഖ്യത്തെ ഇന്ത്യക്കു ഈ പരമ്പരയില്‍ പരീക്ഷിക്കേണ്ടതായി വരും.
ഇഷാന്‍ കിഷനാണ് ഓപ്പണിങില്‍ ഒരു സ്ഥാനം ഉറപ്പുള്ള താരം. അദ്ദേഹത്തിന്റെ പങ്കാളിയെ കണ്ടെത്തുകയാണ് ടീം മാനേജ്‌മെന്റിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

സാധ്യതാ ഇലവന്‍
ഇന്ത്യ- ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്്റ്റന്‍), സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്/ യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications