IND vs NZ T20: ഹര്‍ദിക്കിനും ലക്ഷ്മണും മുന്നില്‍ അഞ്ച് വെല്ലുവിളി! തീരുമാനം കടുപ്പം, അറിയാം

വെല്ലിങ്ടണ്‍: ടി20 ലോകകപ്പ് സെമിയിലെ തോല്‍വിയുടെ ക്ഷീണം മറന്ന് ഇന്ത്യ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ പരീക്ഷ ന്യൂസീലന്‍ഡ് പര്യടനമാണ്. മൂന്ന് വീതം ടി20യും ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരക്ക് 18ാം തീയ്യതിയാണ് തുടക്കമാവുന്നത്. പുതിയ അഴിച്ചുപണിയോടെ ഇന്ത്യയുടെ ടി20 ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ല. ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി പരമ്പര നേടുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. സീനിയേഴ്‌സിന്റെ അഭാവത്തില്‍ നായകനായി എത്തുന്ന ഹര്‍ദിക് പാണ്ഡ്യക്കും രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ പരിശീലകനായി എത്തുന്ന വിവിഎസ് ലക്ഷ്മണിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. പരമ്പരയില്‍ ഇരുവരേയും കാത്തിരിക്കുന്ന അഞ്ച് വെല്ലുവിളികളെക്കുറിച്ചറിയാം.

ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെ
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെയാവുമെന്നത് വലിയ ചോദ്യമാണ്. ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്നത്. ഇവരില്‍ ആരെയൊക്കെ പ്ലേയിങ് 11 പരിഗണിക്കുമെന്നതാണ് ചോദ്യം. ഇന്ത്യയുടെ ടി20 ടീമില്‍ പൊളിച്ചെഴുത്ത് വേണമെന്ന ആവിശ്യം ശക്തമാകവെ എങ്ങനെയാവും ഇന്ത്യയുടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടെന്നത് കണ്ടറിയണം. ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ഇതില്‍ നിര്‍ണ്ണായകമാവും.
Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ആരെ ഫിനിഷറാക്കും
ദിനേഷ് കാര്‍ത്തികിന്റെ കാലം കഴിഞ്ഞതിനാല്‍ ഇന്ത്യക്ക് പുതിയ ഫിനിഷറെ വേണം. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് പരിഗണിക്കാന്‍ സാധിക്കുന്നത്. ഇതില്‍ ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ നായകനാണ്. അതുകൊണ്ട് തന്നെ കടന്നാക്രമിക്കുന്ന ഫിനിഷറെന്ന നിലയിലേക്ക് ഹര്‍ദിക് എത്താന്‍ സാധ്യതയില്ല. റിഷഭ് ഫിനിഷര്‍ റോളിലെത്തിയപ്പോള്‍ നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ സഞ്ജു സാംസണ്‍ എന്ന ഉത്തരത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തുമോ എന്നതാണ് അറിയേണ്ടത്. ഇതും നിര്‍ണ്ണായക തീരുമാനമാണ്.

ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് പൊസിഷന്‍
ടി20 ലോകകപ്പില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലുമാണ് ഹര്‍ദിക് പാണ്ഡ്യ കളിച്ചത്. ഐപിഎല്ലിലും താരം കളിച്ചത് നാലാം നമ്പറിലാണ്. എന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറിലേക്ക് ഹര്‍ദിക് എത്തണമോയെന്നതും നിര്‍ണ്ണായകമായ തീരുമാനമാണ്. നിലയുറപ്പിച്ചാല്‍ പിന്നീട് അതിവേഗം റണ്‍സുയര്‍ത്താന്‍ ഹര്‍ദിക്കിനാവും. അതുകൊണ്ട് തന്നെ മൂന്നാം നമ്പറില്‍ ഹര്‍ദിക്കിനെ കളിപ്പിച്ചാല്‍ ഇന്ത്യക്കത് കൂടുതല്‍ ഗുണം ചെയ്‌തേക്കും. ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ടാവും താരത്തിന്റെ ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കുക. പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ തീരുമാനം ഇതില്‍ പ്രധാനപ്പെട്ടതാണ്.

സ്പിന്‍ നിരയില്‍ ആര് വേണം
സ്പിന്‍ നിരയില്‍ ആരൊക്കെയെന്നതും പ്രസക്തമായ ചോദ്യമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ ഒരു മത്സരം പോലും കളിപ്പിക്കാതെ ബെഞ്ചിലിരുത്തിയ യുസ് വേന്ദ്ര ചഹാലിനെ പ്ലേയിങ് 11 പരിഗണിക്കണമോയെന്നത് പ്രസക്തമായ ചോദ്യമാണ്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദര്‍ ഒപ്പമുണ്ടാവും. രണ്ടാം സ്പിന്നറായി ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരിലാരെ പരിഗണിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യ ഭാവി മുന്നില്‍ക്കണ്ട് തീരുമാനമെടുക്കുമ്പോള്‍ ചഹാലിനെയാണോ കുല്‍ദീപിനെയാണോ ഇന്ത്യ പരിഗണിക്കുകയെന്നത് കണ്ടറിയാം.
Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

പേസ് കൂട്ടുകെട്ടില്‍ ആരൊക്കെ
ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവരെല്ലാമാണ് പേസ് നിരയിലുള്ളത്. ഇവരില്‍ അര്‍ഷദീപിനൊപ്പം ഭുവനേശ്വറിനും സ്ഥാനം ലഭിച്ചേക്കും. മൂന്നാം പേസറായി സിറാജ്, ഹര്‍ഷല്‍, ഉമ്രാന്‍ എന്നിവരിലൊരാളെ പരിഗണിക്കണം. അത് ആരാവണമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇന്ത്യയുടെ പേസ് നിരയുടെ ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ ടീമില്‍ അഴിച്ചുപണി നടത്തേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications