Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഹാര്‍ദിക് ഇന്ത്യന്‍ ക്യാപ്റ്റന്‍! സഞ്ജുവും ടീമില്‍- ത്രിപാഠി പുതുമുഖം

hardik pandya sanju samson

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യയുമെത്തി. അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ദേശീയ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു തഴയപ്പെട്ടത്തില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

1

ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിയൈണ് ഇന്ത്യന്‍ സംഘത്തിലെ ഏക പുതുമുഖം. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ആദ്യമായി ദേശീയ ടീമിലേക്കു വന്ന ഫാസ്റ്റ് ബൗളര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ അയര്‍ലാന്‍ഡ് പര്യടനത്തിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ രണ്ടു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും ഏറ്റുമുട്ടുന്നത്.

2

രണ്ടാംനിര ടീമിനെയാണ് അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴിലുള്ള പ്രധാന ടീം ഇതേ സമയത്തു ഇംഗ്ലണ്ടില്‍ പര്യടനം നടത്തും. അതുകൊണ്ടു തന്നെ വിരാട് കോലി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, മുഹമ്മദ് ഷമി തുടങ്ങിവരൊന്നും അയര്‍ലാന്‍ഡ് പര്യടനത്തിന് ഇല്ല.
പരിക്കില്‍ നിന്നും മോചിതനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ പരിക്കേറ്റ അദ്ദേഹം വിശ്രമത്തിലായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പര സൂര്യക്കു നഷ്ടമാവുകയും ചെയ്തിരുന്നു.

IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

3

സൗത്താഫ്രിക്കയ്‌ക്കെതിരായ ടീമിന്റെ ഭാഗമായ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് അയര്‍ലാന്‍ഡ് പര്യടനത്തിലും കളിക്കും. മാത്രമല്ല റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കാക്കുന്നതും ഡികെയായിരിക്കും. സഞ്ജു സാംസണിനെക്കൂടാതെ ഇഷാന്‍ കിഷനാണ് സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. രാഹുല്‍ ത്രിപാഠി ടീമിലേക്കു വന്നതൊഴിച്ചാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പരമ്പര കളിക്കുന്ന ടീമില്‍ വലിയ അഴിച്ചുപണിയൊന്നും സെലക്ഷന്‍ കമ്മിറ്റി വരുത്തിയിട്ടില്ല.

4

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

ഓള്‍റൗണ്ടര്‍മാരായി ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ് എന്നിവരും ടീമിലിടം നേടി. ഭുവിയെക്കൂടാതെ ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍. ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് സംഘത്തിലെ ഫാസ്റ്റ് ബൗളര്‍മാര്‍.

ജൂണ്‍ 26നാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം. മലാഹൈഡിലാണ് മല്‍സരം. രണ്ടാമത്തെയും അവസാനത്തെയും മല്‍സരം 28നു ഇതേ വേദിയില്‍ തന്നെ നടക്കും.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Wednesday, June 15, 2022, 21:11 [IST]
Other articles published on Jun 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+