യുവിയുടെ ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട! ഒരിക്കലും തകരില്ല, നോക്കാം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ അവിടെ സ്വര്‍ണ ലിപികളാല്‍ കുറിക്കപ്പെടുന്ന പേരുകളിലൊണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റേത്. ഇന്ത്യ കണ്ട എക്കാലത്തൈയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. തന്റേതായ ദിവസങ്ങളില്‍ തനിച്ച് മല്‍സരഗതി പോലും മാറ്റാനുള്ള അസാധാരണ മിടുക്ക് യുവിക്കുണ്ടായിരുന്നു.
2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ യുവി നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അര്‍ബുദത്തെ തോല്‍പ്പിച്ചു
കളിക്കളത്തിനകത്തു മാത്രമല്ല ജീവിതത്തിലും വീറുറ്റ പോരാളായിയായിരുന്നു യുവരാജ് സിങ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കത്തിനില്‍ക്കവെ അര്‍ബുദം യുവിയുടെ ജീവിത്തില്‍ വില്ലനായി എത്തിയെങ്കിലും അതിനെതിരേ വീറോടെ പൊരുതി ജയിച്ച് യുവി കളിക്കളത്തില്‍ തിരിച്ചെത്തുകയായിരുന്നു.
ഇതിലൂടെ ലോകത്തിനു മുഴുവന്‍ അദ്ദേഹം പ്രചോദനമായി മാറുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവിയുടെ ചില റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞേക്കില്ല. ഇത്തരത്തില്‍ എക്കാലവും നിലനില്‍ക്കാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ടി20യില്‍ അതിവേഗ ഫിഫ്റ്റി
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡ് യുവരാജ് സിങിന്റെ പേരിലാണ്. 2007ലെ കന്നി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം ഈ റെക്കോര്‍ഡിട്ടത്. അന്നു പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറിലെ ആറു ബോളും സിക്‌സറിലേക്കു പറത്തി യുവി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു.
പിന്നാലെയായിരുന്നു വെറും 12 ബോളില്‍ ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയത്.ഈ റെക്കോര്‍ഡ് കുറിച്ച് ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആര്‍ക്കും ഇതു തകര്‍ക്കാനോ, ഒപ്പമെത്താനോ സാധിച്ചിട്ടില്ല.
14 ബോളുകളില്‍ ഫിഫ്റ്റിയടിച്ച് ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോ അരികില്‍ വരെയെത്തിയെങ്കിലും യുവിയുടെ റെക്കോര്‍ഡ് തലയെടുപ്പോടെ ഇപ്പോഴും നില്‍ക്കുന്നു. ഭാവിയിലും ആരെങ്കിലും ഇതിനൊപ്പമെത്താനുള്ള സാധ്യത തീരെ കുറവുമാണ്.
Also Read: IPL 2023: ജാമിസണിനെ പ്രതീക്ഷിക്കേണ്ട, സിഎസ്‌കെയില്‍ പകരമാര്? ഇതാ നാല് പേര്‍

ഒരു ഐപിഎല്ലില്‍ 2 ഹാട്രിക്ക്
ഐപിഎല്ലിന്റെ ഒരു സീസണില്‍ രണ്ടു ഹാട്രിക്കുകളെന്ന യുവരാജ് സിങിന്റെ ബൗളിങ് റെക്കോര്‍ഡും ആരും തകര്‍ക്കാനിടയില്ല. 2009ലെ രണ്ടാം സീസണില്‍ ഹോം ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സിനായി കളിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനം.
റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയായിരുന്നു സീസണില്‍ യുവി തന്റെ ആദ്യത്തെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടും അദ്ദേഹത്തിന്റെ ഹാട്രിക് മോഹം അവസാനിച്ചില്ല. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ മറ്റൊരു ഹാട്രിക്ക് കൂടി യുവി പൂര്‍ത്തിയാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications