Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ബുംറ, ഷമി എല്ലാ മല്‍സരവും കളിക്കില്ല! ഇന്ത്യയുടെ ലക്ഷ്യം ഒന്നു മാത്രം

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിശ്ചിത ഓവര്‍ പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ ഇന്ത്യ കളിപ്പിച്ചേക്കില്ലെന്നു സൂചനകള്‍. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് വിരാട് കോലിയും സംഘവും ആദ്യം കളിക്കുന്നത്. അതിനു ശേഷമാണ് ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര.ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇത് മുന്നില്‍ കണ്ടാണ് ജോലിഭാരം കുറയ്ക്കുന്നതിനായി ബുംറ, ഷമി എന്നിവര്‍ക്കു ഇടയ്ക്കു ബ്രേക്ക് നല്‍കി കളിപ്പിക്കുന്നതെന്നുമാണ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Jasprit Bumrah, Mohammed Shami Unlikely To Play All ODIs, T20Is Against Australia
1

നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി രണ്ടു സന്നാഹ മല്‍സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കിടെയാണ് ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ ആദ്യത്തെ ത്രിദിന മല്‍സരം നടക്കുന്നത്. 12 ദിവസത്തിനിടെ ആറു മല്‍സരങ്ങള്‍ തുടച്ചയായി കളിച്ചാല്‍ അത് ബുംറ, ഷമി എന്നിവര്‍ക്കു തിരിച്ചടിയായി മാറുമെന്നാണ് കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നത്.

ബുംറയും ഷമിയും ഡിസംബര്‍ 4, 6, 8 തിയ്യതികളിലെ ടി20 മല്‍സരങ്ങളില്‍ കളിക്കുകയാണെങ്കില്‍ ഒരു സന്നാഹ മല്‍സരം അവര്‍ക്കു നഷ്ടമാവും. ഈ സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് ഇങ്ങനെയൊരു റിസ്‌കെടുക്കാന്‍ താല്‍പ്പര്യം കാണിക്കുമെന്ന് കരുതുന്നില്ലെന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിശ്ചിത ഓവര്‍ പരമ്പരകളില്‍ ബുംറയെയും ഷമിയെയും മാറി മാറി കളിപ്പിക്കാനാണ് സാധ്യത. ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ ഷമി കൂടുതലായും ബൗള്‍ ചെയ്യുന്നത് റെഡ്, പിങ്ക് ബോളുകള്‍ കൊണ്ടാണ്. ടെസ്റ്റിലാണ് താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

2

ടി20 പരമ്പരയ്ക്കു മുമ്പുള്ള ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ബുംറയും ഷമിയും കളിച്ചേക്കും. അതിനു ശേഷം ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടിയായിരിക്കും ഇരുവരും കൂടുതല്‍ തയ്യാറെടുക്കുകയെന്നാണ് സൂചനകള്‍. ഡിസംബര്‍ 17ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് ഒരു ത്രിദിന പിങ്ക് ബോള്‍ മല്‍സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഡിസംബര്‍ 11 മുതല്‍ 13 വരെയായിരിക്കും ഇത്. ടി20 പരമ്പരയില്‍ ബുംറ, ഷമി എന്നിവര്‍ക്കു പകരം ദീപക് ചഹര്‍, നവദീപ് സെയ്‌നി, പുതുമുഖം ടി നടരാജന്‍ എന്നിവരടങ്ങുന്ന പേസ് ത്രയത്തിനായിരിക്കും ഇന്ത്യ പേസാക്രമണത്തിന്റെ ചുമതല നല്‍കിയേക്കുക.

Story first published: Thursday, November 19, 2020, 10:23 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+