Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി കുട്ടിക്കളിയല്ല, ഗെയ്‌ലിന്റെ തല്ല് ഭയക്കണം... ഏകദിനവും പിടിച്ചടക്കാന്‍ ടീം ഇന്ത്യ

ഏകദിനവും പിടിച്ചടക്കാന്‍ ടീം ഇന്ത്യ ഗെയ്‌ലിന്റെ തല്ല് ഭയക്കണം

ഗയാന: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. ജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

കണക്കു ചോദിക്കാൻ വിൻഡീസ്

കണക്കു ചോദിക്കാൻ വിൻഡീസ്

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസിനെ തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഏകദിനത്തിലും ഇതാവര്‍ത്തിക്കാമെന്ന് അവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ കുട്ടി ക്രിക്കറ്റിലേറ്റ അടിക്ക് ഏകദിനത്തില്‍ കണക്കു ചോദിക്കാനൊരുങ്ങുകയാണ് വിന്‍ഡീസ്.

ചില മാറ്റങ്ങള്‍

ചില മാറ്റങ്ങള്‍

ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏകദിനത്തില്‍ ഇറങ്ങുന്നത്. ടി20 സംഘത്തില്‍ ഇല്ലാതിരുന്ന കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ ഏകദിനത്തില്‍ മടങ്ങിയെത്തും. ഇവരില്‍ ഷമിയെക്കൂടാതെ ചഹല്‍, കുല്‍ദീപ് ഇവരിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.

നാലാമന്‍ ആരാവും?

നാലാമന്‍ ആരാവും?

ദീര്‍ഘകാലമായി ഇന്ത്യക്കു തലവേദനയായി തുടരുന്ന നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ലോകേഷ് രാഹുലോ ശ്രേയസ് അയ്യരോ ആവും ഈ സ്ഥാനത്ത് കളിക്കുകയെന്നാണ് വിവരം.

സര്‍ഫ്രാസിനെ മാറ്റിയില്ല, തെറിച്ചത് കോച്ച് തന്നെ!! ആര്‍തറിനെ ഒഴിവാക്കി പാകിസ്താന്‍

ടി20യില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ശ്രേയസിന് ഏകദിനത്തില്‍ ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ എ ടീമിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.

അഞ്ചിലും ആശയക്കുഴപ്പം

അഞ്ചിലും ആശയക്കുഴപ്പം

നാലാം നമ്പറില്‍ മാത്രമല്ല അഞ്ചാം നമ്പര്‍ പൊസിഷനിലും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. ലോകകപ്പില്‍ ദയനീയമായി പരാജയപ്പെട്ട വെറ്ററന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ് കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയുടെ സ്ഥിരം അഞ്ചാം നമ്പര്‍. എന്നാല്‍ ലോകകപ്പില്‍ ഫ്‌ളോപ്പായതോടെ അദ്ദേഹത്തിന്റെ കസേരയ്ക്കു ഇളക്കം തട്ടിയിട്ടുണ്ട്.

ബാബര്‍ ദി ഗ്രേറ്റ്... ആരാധകര്‍ ഇടിച്ചുകയറി, എണ്ണം കേട്ടാല്‍ ഞെട്ടും...വെബ്‌സൈറ്റ് ഹാങായി

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ജാദവിനു പകരം യുവ താരം മനീഷ് പാണ്ഡെയെ അഞ്ചാം നമ്പറില്‍ പരീക്ഷിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ എയ്ക്കു വേണ്ടി പാണ്ഡെ തിളങ്ങിയിരുന്നു. ടീമിന്റെ ക്യാപ്റ്റനും അദ്ദേഹം തന്നെയായിരുന്നു.

ഗെയ്‌ലിന്റെ വിടവാങ്ങല്‍

ഗെയ്‌ലിന്റെ വിടവാങ്ങല്‍

ലോകം ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്. ഉജ്ജ്വല പ്രകടനം നടത്തി തലയുയര്‍ത്തി തന്നെ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറയാനാണ് യൂനിവേഴ്‌സല്‍ ബോസിന്റെ ശ്രമം.

ഗോള്‍ഡന്‍ ‍ഡെക്ക്, 4, പിന്നെ 65*, എങ്ങനെ സാധിച്ചു? രഹസ്യം വെളിപ്പെടുത്തി റിഷഭ് പന്ത്

കഴിഞ്ഞ ലോകകപ്പിനു ശേഷം വിരമിക്കുമെന്നായിരുന്നു നേരത്തേ ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ കൂടി കളിച്ച് വിന്‍ഡീസ് കുപ്പായമഴിക്കാന്‍ അദ്ദേഹം പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍ / ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ് / മനീഷ് പാണ്ഡെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി.

Story first published: Wednesday, August 7, 2019, 16:19 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+