Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബര്‍ ദി ഗ്രേറ്റ്... ആരാധകര്‍ ഇടിച്ചുകയറി, എണ്ണം കേട്ടാല്‍ ഞെട്ടും...വെബ്‌സൈറ്റ് ഹാങായി

കറാച്ചി: പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ അസമിന്റെ ആരാധകബാഹുല്യത്തില്‍ വെബ്‌സൈറ്റ് ഹാങായതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം. ലോകകപ്പിനു ശേഷം ദേശീയ ടീമിന് മല്‍സരങ്ങളില്ലാത്തതിനാല്‍ ഇംഗ്ലണ്ടിലെ പ്രാദേശിക ടി20 ലീഗില്‍ സോമര്‍സെറ്റിനു വേണ്ടി കളിക്കുകയാണ് താരം. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20യില്‍ ബാബറിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ ഇരച്ചുകയറിയതോടെയാണ് സോമര്‍സെറ്റിന്റെ വെബ്‌സൈറ്റ് ക്രാഷായത്.

ബാബർ അസം

ഗ്ലാമര്‍ഗനും സോമര്‍സെറ്റും തമ്മിലുള്ള കഴിഞ്ഞ മല്‍സരത്തില്‍ ബാബറിന്റെ പ്രകടനം ആസ്വദിക്കാന്‍ ടീമിന്റെ വെബ്‌സൈറ്റിലേക്ക് ആരാധകര്‍ ഒഴുകിയെത്തി. യൂട്യൂബിലോ മറ്റു വെബ്‌സൈറ്റുകളിലോ മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഇല്ലായിരുന്നു. സോമര്‍സെറ്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ മല്‍സരം കാണാന്‍ കഴിയുകയുള്ളൂ. ഇതാണ് വെബ്‌സൈറ്റ് ക്രാഷാവാന്‍ കാരണം.

ബാബർ

1.5 മില്ല്യണ്‍ പേരാണ് ബാബറിന്റെ പ്രകടനം കാണാന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തത്. വെബ്‌സൈറ്റ് ക്രാഷായി മാറിയതോടെ സര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സോമര്‍സെറ്റിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ബെന്‍ വാറെന്‍ അറിയിച്ചു. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനാണ് 24 കാരനായ ബാബര്‍.

Story first published: Wednesday, August 7, 2019, 15:04 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+