ഗോള്‍ഡന്‍ ഡെക്ക്, 4, പിന്നെ 65*, എങ്ങനെ സാധിച്ചു? രഹസ്യം വെളിപ്പെടുത്തി റിഷഭ് പന്ത്
പ്രൊവിഡന്‍സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായെങ്കിലും മൂന്നാമങ്കത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഇതിന്റെ ക്ഷീണം തീര്‍ത്തു. മല്‍സരത്തില്‍ 42 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ 65 റണ്‍സാണ് താരം നേടിയത്. ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയ ശേഷമാണ് പന്ത് ക്രീസ് വിട്ടത്.
പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിലെ തന്റെ ഫോമിന്റെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. രോഹിത് ശര്‍മയുടെ ചോദ്യത്തിന് മറുപടിയായാണ് പന്ത് ഇക്കാര്യം പറഞ്ഞത്.

അസ്വസ്ഥനായിരുന്നു
തന്റെ പദ്ധതികള്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നപ്പോള്‍ അസ്വസ്ഥനായിരുന്നുവെന്ന് പന്ത് വെളിപ്പെടുത്തി. എങ്കിലും ഇത് ആത്മവിശ്വാസത്തെ ബാധിച്ചില്ല. സ്വയം പിന്തുണച്ച് തിരിച്ചുവരാനാണ് താന്‍ ശ്രമിച്ചതെന്നും താരം വിശദമാക്കി.
തുടരെ ചെറിയ സ്‌കോറിനു പുറത്തായപ്പോള്‍ അങ്ങനെയല്ലാതെ അത്തരം സാഹചര്യത്തില്‍ പിന്നെയെങ്ങനെ കളിക്കണമെന്നു തോന്നിയിട്ടുണ്ട്. എത്ര തയ്യാറെടുപ്പ് നടത്തിയാലും എല്ലായ്പ്പോഴും പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ നടന്നുവെന്ന് വരില്ലെന്നും പന്ത് പറഞ്ഞു.

പ്രതീക്ഷകള്‍ സമ്മര്‍ദ്ദമുണ്ടാക്കി
ടീമിനും ആരാധകര്‍ക്കുമുള്ള പ്രതീക്ഷകള്‍ തന്നെ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കിയതായി പന്ത് വ്യക്തമാക്കി. ചിലപ്പോള്‍ അത് സമ്മര്‍ദ്ദമുണ്ടാക്കിയപ്പോള്‍, ചിലപ്പോള്‍ അത് ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങളും മറ്റുള്ളവരും പിന്തുണയ്ക്കുമ്പോള്‍ അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ഭാവിയില്‍ ഇന്ത്യക്കൊപ്പം നിരവധി ജയങ്ങളില്‍ പങ്കാളിയാവാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ ഡെക്കുമായി തുടക്കം
വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഗോള്‍ഡന്‍ ഡെക്കുമായാണ് പന്തിന്റെ തുടക്കം. ഇന്ത്യ ജയിച്ച ആദ്യ മല്‍സരത്തില്‍ നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ താരം പുറത്തായിരുന്നു. സുനില്‍ നരെയ്‌നാണ് പന്തിനെ ഔട്ടാക്കിയത്.
ഇന്ത്യ മഴനിയമപ്രകാരം ജയിച്ച രണ്ടാം ടി20യിലും പന്ത് നിരാശപ്പെടുത്തി. അഞ്ചു ബോളുകള്‍ നേരിട്ട താരത്തിന് നാലു റണ്‍സ് മാത്രമെടുക്കാനേ ആയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications