Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിന്റെ വില്ലന്‍മാര്‍ 2 പേര്‍!! വേണ്ടെന്ന് വാശി പിടിച്ചു? ഗംഭീറും ശ്രേയസുമല്ല

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ആരാധകര്‍ മാത്രമല്ല, പല മുന്‍ താരങ്ങളും ഈ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി ഇതിനകം രംഗത്തു വന്നു കഴിഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനെ വെറും മൂന്ന് മോശം ഇന്നിങ്‌സുകളുടെ പേരില്‍ പുറത്താക്കിയത് വലിയ അനീതിയാണെന്നാണ് ഭൂരിഭാഗം പേരും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അവഗണനയോടെ സഞ്ജുവിന്റെ കരിയര്‍ പോലും ഏറെക്കുറെ തുലാസിലായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

SANJU GAMBHIR

അതിനിടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടതിനു പിന്നില്‍ പ്രധാനമായും രണ്ടു പേരാണെന്നാണ് വിവരം.

സഞ്ജുവിന് പണി തന്നതാര്?

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് തിരഞ്ഞടുത്തത്. ഈ കമ്മിറ്റില്‍ അംഗങ്ങളായ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്, സ്പിന്നറായിരുന്ന പ്രഗ്യാന്‍ ഓജ എന്നിവരാണ് സഞ്ജു സാംസണിന്റെ പ്രധാന വില്ലന്‍മാരെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഈ രണ്ടു പേരുടെ കോളുകളാണ് ഏറ്റവും നിര്‍ണായകമായത്. സഞ്ജുവിന് സ്ഥിരതയില്ലെന്നും ടീമില്‍ വേണ്ടെന്നും വാശി പിടിച്ചത് ഇവരാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്നു പൂര്‍ണമായും ഉറപ്പിക്കാനും കഴിയില്ല.

കാരണം അഗാര്‍ക്കറടക്കം ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലെ പലര്‍ക്കും സഞ്ജുവിനോടു വേണ്ടത്ര താല്‍പ്പര്യമില്ലെന്നു നേരത്തേ തന്നെ പരസ്യമായിട്ടുള്ള രഹസ്യമാണ്. എന്നിട്ടും അദ്ദേഹത്തിനു കഴിഞ്ഞ രണ്ടു വര്‍ഷിത്തിനിടെ ടി20യില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിനു പിന്നില്‍ കോച്ച് ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ്.

രണ്ടു പേര്‍ക്കും സഞ്ജുവിനോടു വലിയ സൗഹൃദവും ഇഷ്ടവുമുണ്ട്. മാത്രമല്ല മലയാളി താരത്തിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. ഈ കാരണത്താലാണ് സെലക്ഷന്‍ കമ്മിറ്റിക്കു താല്‍പ്പര്യമില്ലാതിരുന്നിട്ടും സഞ്ജു ടി20 ടീമിലെ അവിഭാജ്യ ഘടകമായി തുടര്‍ന്നത്.

പക്ഷെ ഇപ്പോള്‍ സൂര്യ ടീമില്‍ നിന്നും പുറത്തായതോടെ സഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഗംഭീര്‍ മാത്രമേയുള്ളൂ. ഇതും സിംബാബ്‌വെയില്‍ അദ്ദേഹത്തിനു ടീമില്‍ അവസരം ലഭിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

SANU SAMSON

വലിയ തര്‍ക്കം

ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും രണ്ടു തട്ടിലാണെന്നും ഇവര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം രൂക്ഷമായിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തേ സൂര്യകുമാര്‍ യാദവ് ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം ഈ റോളിലേക്കു ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച പേരുകളിലൊന്ന് സഞ്ജു സാംസണായിരുന്നു. പക്ഷെ അജിത് അഗാര്‍ക്കര്‍ ഈ അഭിപ്രായത്തോടു യോജിക്കാന്‍ തയ്യാറായില്ല.

ശ്രേയസ് അയ്യരാണ് നായകസ്ഥാനത്തിന് കൂടുതല്‍ അനുയോജ്യനെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയായിരുന്നു. ആര്‍പി സിങും പ്രഗ്യാന്‍ ഓജയുമെല്ലാം ഈ നിര്‍ദേശത്തോട് യോജിച്ചതോടെ ഗംഭീര്‍ ഒറ്റപ്പെട്ടു. ക്യാപ്റ്റന്‍സി ശ്രേയസിലേക്കു തന്നെ വരികയും ചെയ്തു.

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ മാത്രല്ല ടീം സെലക്ഷനിലും ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും വ്യത്യസ്ത ധ്രുവങ്ങളിലാണെന്നാണ് വ്യക്തമാവുന്നത്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളും പതിവായിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിംബാബ്‌വെയിലേക്കുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് ടാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).

Story first published: Tuesday, July 7, 2026, 14:02 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+