Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിനെ വെട്ടിയതില്‍ ഗംഭീറിന് പങ്കില്ല!! അഗാര്‍ക്കറുടെ കളി? റിപ്പോര്‍ട്ട് വൈറല്‍

ഈ മാസം 23നു തുടങ്ങാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതിന്റെ ചര്‍ച്ചകള്‍ മുറുകവെ പുതയൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. കോച്ച് ഗൗതം ഗംഭീറിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ് അദ്ദേഹം തഴയപ്പെട്ടതെന്നാണ് ദൈനിക് ജാഗ്രണിന്റെ (Dainil Jagran) റിപ്പോര്‍ട്ടിലുള്ളത്.

യുകെ പര്യടനത്തില്‍ കളിച്ച ഏഴു ടി20കളില്‍ നാലെണ്ണത്തില്‍ മാത്രമേ സഞ്ജുവിനെ കളിപ്പിച്ചിരുന്നുള്ളൂ. ശേഷിച്ച മൂന്നില്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെയും ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.

SANJU GAMBHIR

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്ന സഞ്ജുവിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ലെന്നു മാത്രമല്ല, സിംബാബ്‌വെ ടൂറില്‍ ടീമില്‍ പോലും എടുത്തതുമില്ല. ഇതിനെതിരേ ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഒരുപോലെ രംഗത്തു വരികയും ചെയ്തിരുന്നു.

സഞ്ജുവിന്റെ കാര്യത്തില്‍ രണ്ടു തട്ടില്‍

ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണോ, വേണ്ടയോ എന്ന കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും രണ്ടു തട്ടിലാണെന്നാണ് ദൈനിക് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിംബാബ്‌വെയുുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ സഞ്ജുവും തീര്‍ച്ചയായും ടീമില്‍ വേണമെന്നായിരുന്നു ഗംഭീര്‍ ആഗ്രഹിച്ചത്. അദ്ദേഹത്തെ ഒഴിവാക്കാനോ, ബ്രേക്ക് നല്‍കാനോയുള്ള യാതെരു പ്ലാനും കോച്ചിന് ഇല്ലായിരുന്നു.

എന്നിട്ടും ഗംഭീറിന്റെ താല്‍പ്പര്യം കണക്കിലെടുക്കാതെയാണ് സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന്റെ പേരു വെട്ടിയത്. ഈ തീരുമാനത്തില്‍ ഗംഭീറിന് വലിയ അതൃപ്തിയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടന്ന ടി20 ലോകകപ്പിലെ കിരീട വിജയത്തിനു ഇന്ത്യന്‍ ടീം ഏറ്റവിമധികം കടപ്പെട്ടിരിക്കുന്നത് സഞ്ജുവിനോടാണ്.

അദ്ദേഹം കളിച്ചില്ലായിരുന്നെങ്കില്‍ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് ഇന്ത്യ പുറത്താവേണ്ടതുമായിരുന്നു. ഫൈനലുള്‍പ്പെടെ അവസാനത്തെ മൂന്നു ഗെയിമിലും 80 പ്ലസ് റണ്‍സോടെയാണ് സഞ്ജു ടീമിന്റെ ഹീറോയായി മാറിയത്.

ലോകകപ്പിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ കളിച്ചപ്പോഴും അദ്ദേഹം മോശമാക്കിയില്ല. രണ്ടു സെഞ്ച്വറികളടക്കം 477 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററയിരുന്നു സഞ്ജു.

പക്ഷെ യുകെ പര്യടനത്തില്‍ അയര്‍ലാന്‍ഡിനെതിരേ 5, 0, ഇംഗ്ലണ്ടിനെതിരേ 1 എന്നിങ്ങനെ സ്‌കോറുകള്‍ക്കു അദ്ദേഹം നിരാശപ്പെടുത്തിയതോടെയാണ് പകരം വൈഭവ് സൂര്യവംശിയെ പരീക്ഷിച്ചത്.

പക്ഷെ ഈ നീക്കവും പാളി. 14, 13, 15 എന്നിങ്ങെ സ്‌കോറുകള്‍ക്കു വൈഭവും ക്ലച്ച് പിടിക്കാതിരുന്നതോടെ അവസാന ടി20യില്‍ സഞ്ജുവിനെ ഇന്ത്യ തിരികെ വിളിക്കുകയായിരുന്നു. അഗ്രസീവായ 25 പ്ലസ് റണ്‍സടിച്ച് അദ്ദേഹം പുറത്താവുകയും ചെയ്തു.

GAMBHIR AGARKAR

ഗംഭീര്‍ - അഗാര്‍ക്കര്‍ തര്‍ക്കം

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നും ഇതാണ് ടീം സെലക്ഷനെയും ബാധിക്കുന്നതെന്നും മുന്‍ താരം ദിനേശ് കാര്‍ത്തിക് അടുത്തിടെ തുറന്നടിച്ചിരുന്നു. പക്ഷെ ഈ ആരോപണം ദൈനിക് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ്.

ഗംഭീറും അഗാര്‍ക്കറും ദിവസേന രണ്ടു തവണയെങ്കിലും സംസാരിക്കാറുണ്ടെന്നും പക്ഷെ സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരുടെ കാര്യത്തില്‍ ഇരുവര്‍ക്കും നിരാശയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റി്‌പ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

'രണ്ടു സെലക്ടര്‍മാര്‍ ആവശ്യത്തില്‍ കൂടുതല്‍ പല കാര്യങ്ങളിലും ഇടപെടുന്നതില്‍ ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ക്ഷുഭിതരാണ്. ഇന്ത്യന്‍ ടീം മികച്ച ഫോമിലുള്ളതിനു പിനില്‍ തങ്ങളാണെന്നു തലപ്പുള്ളവരെ ബോധ്യപ്പെടുത്താന്‍ ഈ സെലക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

പക്ഷെ ഇപ്പോള്‍ ഏഴു ടി20കളിയില്‍ ആറിലും ടീം തോറ്റതോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവാതെ ഈ രണ്ടു സെലക്ടര്‍മാര്‍ ഒഴിഞ്ഞു മാറി നടക്കുകയാണ്'- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Story first published: Thursday, July 16, 2026, 14:20 [IST]
Other articles published on Jul 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+