
പക്ഷെ അതു ദയനീമായി പരാജയപ്പെടുകയും ചെയ്തു. ആദ്യ ബോള്‍ നോ ബോളെറിഞ്ഞ ആവേശ് ഫ്രീഹിറ്റില്‍ സിക്‌സറും അടുത്ത ബോളില്‍ ബൗണ്ടറിയും വഴങ്ങി വിന്‍ഡീസിനെ അനായാസം ജയിപ്പിച്ചു. എന്തുകൊണ്ടായിരുന്നു ഭുവിക്കു പകരം താന്‍ ആവേശിനു അവസാന ഓവര്‍ നല്‍കിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

സ്‌കൂളിലെ കൂട്ടുകാരി, കോളേജില്‍ കാമുകി, ജീവിതത്തിലും ഒപ്പം കൂട്ടി; അശ്വിന്‍- പ്രിതി പ്രണയകഥ
ഭുവനേശ്വര്‍ കുമാര്‍ നമുക്ക് വേണ്ടി അതു ചെയ്യുമെന്നു നമുക്കറിയാം. അദ്ദേഹം വര്‍ഷങ്ങളായി അതു ചെയ്തു കൊണ്ടിരിക്കുകയുമാണ്. പക്ഷെ ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരെപ്പോലെയുള്ളവര്‍ക്കു നിങ്ങള്‍ അവസരം നല്‍കിയില്ലെങ്കില്‍ അവരുടെ കഴിവ് നമുക്ക് അറിയാന്‍ കഴിയില്ല.
പക്ഷെ ഇതു വെറുമൊരു മല്‍സരം മാത്രമാണ്. അവര്‍ക്കെല്ലാം പ്രതിഭയും കഴിവുമുണ്ട്. പിന്തുണ മാത്രമാണ് ആവശ്യമുള്ളതെന്നും രോഹിത് ശര്‍മ മല്‍സശേഷം വ്യക്തമാക്കി.

വിജയലക്ഷ്യം അത്ര വലുതല്ലായിരുന്നു. 13-14 ഓവറില്‍ തന്നെ നേടിയെടുക്കാവുന്ന സ്‌കോറായിരുന്നു ഇത്. പക്ഷെ മല്‍സരം അവസാനത്തെ ഓവര്‍ വരെ നമുക്ക് നീട്ടിക്കൊണ്ടു പോവാന്‍ സാധിച്ചു. ബൗളര്‍മാര്‍ അവരുടെ പ്ലാന്‍ വളരെ നന്നായി തന്നെ പ്രാവര്‍ത്തികമാക്കിയെന്നും പ്രകനടനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.

IND vs WI: ദാ വന്നു, ദേ പോയി, രോഹിത്തിന് നാണക്കേട്, കോലിക്ക് ഒന്നുപോലുമില്ല!
ഭുവനേശ്വര്‍ കുമാര്‍ രണ്ടോവര്‍ മാത്രമാണ് കളിയില്‍ ബൗള്‍ ചെയ്തത്. 12 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. ആവേശ് ഖാനാവട്ടെ 2.2 ഓവറില്‍ വഴങ്ങിയത് 31 റണ്‍സാണ്. ബ്രെന്‍ഡന്‍ കിങിന്റെ പ്രധാനപ്പെട്ട വിക്കറ്റ് നേടാന്‍ കഴിഞ്ഞുവെന്നതാണ് ഏക ആശ്വാസം.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും വിന്‍ഡീസിനായിരുന്നു ടോസ്. ആദ്യ കളിയില്‍ റണ്‍ചേസില്‍ കാലിയറിയെങ്കിലും വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ് തിരഞ്ഞെടുത്തു. പക്ഷെ ഇത്തവണ ഇന്ത്യന്‍ ബാറ്റര്‍മാരെ വിന്‍ഡീസ് കയറൂരി വിട്ടില്ല. ആദ്യ ബോളില്‍ തന്നെ രോഹിത് ശര്‍മയെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ വിന്‍ഡീസ് ഇന്ത്യയെ 138 റണ്‍സില്‍ എറിഞ്ഞിട്ടു. 31 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ്‌സ്‌കോററായത്. രവീന്ദ്ര ജഡേജ 27ഉം റിഷഭ് പന്ത് 24ഉം റണ്‍സെടുത്തു. ആറു വിക്കറ്റുകള്‍ പിഴുത ഒബെഡ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്.

റണ്‍ചേസില്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങിന്റെ ഫിഫ്റ്റിയാണ് വിന്‍ഡീസിന്റെ വിജയത്തിനു അടിത്തറയിട്ടത്. അദ്ദേഹം 52 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 68 റണ്‍സെടുത്തു. ഡെവന്‍ തോമസാണ് (31*) മറ്റൊരു പ്രധാന സ്‌കോറര്‍.


Click it and Unblock the Notifications











