For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇന്ത്യ വിയര്‍ക്കും, ടി20യില്‍ ഗംഭീര ടീമുമായി വിന്‍ഡീസ്, ഹെറ്റ്‌മെയര്‍ തിരിച്ചെത്തി

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഹെറ്റ്‌മെയര്‍ ടീമിലില്ലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങിയ ഹെറ്റ്‌മെയര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്

1

ഇന്ത്യക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ഗംഭീര ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഏകദിന പരമ്പര 3-0ന് തോറ്റതിനാല്‍ത്തന്നെ ടി20 പരമ്പര ആതിഥേയരായ വിന്‍ഡീസിന് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ കരുത്തുറ്റ ടീമിനെയാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെ മടങ്ങിവരവാണ് എടുത്തു പറയേണ്ടത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ച് നാളുകളായി ടീമിന് പുറത്തായിരുന്നു താരം.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഹെറ്റ്‌മെയര്‍ ടീമിലില്ലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങിയ ഹെറ്റ്‌മെയര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കേണ്ട താരം കൂടിയാണ് ഹെറ്റ്‌മെയര്‍. അവസാന സീസണിലെ ഐപിഎല്ലില്‍ 11 മത്സരത്തില്‍ നിന്ന് 291 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ തലവേദന ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹെറ്റ്‌മെയര്‍.

1

നിക്കോളാസ് പൂരനാണ് വിന്‍ഡീസിനെ നയിക്കുന്നത്. റോവ്മാന്‍ പവലാണ് വൈസ് ക്യാപ്റ്റന്‍. രണ്ട് പേരും വമ്പനടിക്കാരാണ്. എന്നാല്‍ പൂരന് ഏകദിന പരമ്പരയില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. റോവ്മാന്‍ പവലും മധ്യനിരയില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്. ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ താരം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു.

വിന്‍ഡീസിനെ ടി20 ഫോര്‍മാറ്റില്‍ ഏത് എതിരാളികളും ഭയക്കും. വമ്പനടിക്കാരായ നിരവധി താരങ്ങള്‍ വിന്‍ഡീസിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരമ്പര നേട്ടം എളുപ്പമാവില്ല. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് വിന്‍ഡീസ്. കരുത്തുറ്റ ബൗളിങ് നിരയും ആതിഥേയര്‍ക്കുണ്ട്. ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്, ഒഡീന്‍ സ്മിത്ത് എന്നിവരെല്ലാം ഇന്ത്യക്ക് തലവേദന ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

'സച്ചിന്റെ ഏകദിന റെക്കോഡ് ഞാന്‍ തകര്‍ക്കും', അന്ന് കോലി പറഞ്ഞു!, എന്നാല്‍ ഇന്ന്

2

വെസ്റ്റ് ഇന്‍ഡീസ് ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷംറാ ബ്രോക്‌സ്, ഡൊമിനിക് ഡ്രേക്‌സ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ഒബെഡ് മെക്കോയ്, കീമോ പോള്‍, റൊമാരിയോ ഷിഫേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

3

വെസ്റ്റ് ഇന്‍ഡീസ് ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷംറാ ബ്രോക്‌സ്, ഡൊമിനിക് ഡ്രേക്‌സ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ഒബെഡ് മെക്കോയ്, കീമോ പോള്‍, റൊമാരിയോ ഷിഫേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

'അവനെ ഇന്ത്യ കൈവിടില്ല', രോഹിത്തിന് അവനെ ലോകകപ്പില്‍ വേണം, സീനിയറെക്കുറിച്ച് ഓജ

4

കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടി രണ്ട് പേരും പരിക്കിന്റെ പിടിയിലായി വിശ്രമത്തിലാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്രചഹാല്‍ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജു സാംസണ് ടി20 ടീമില്‍ അവസരമില്ല. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമോ അതോ റിഷഭ് പന്തിനെ വീണ്ടും ഓപ്പണറാക്കി പരീക്ഷിക്കുമോയെന്നത് കണ്ടറിയണം.

5

ഇന്ത്യയുടെ ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഡിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്.

Story first published: Friday, July 29, 2022, 8:09 [IST]
Other articles published on Jul 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+