'സച്ചിന്റെ ഏകദിന റെക്കോഡ് ഞാന്‍ തകര്‍ക്കും', അന്ന് കോലി പറഞ്ഞു!, എന്നാല്‍ ഇന്ന്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ അഭിമാനമാണ് വിരാട് കോലി. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമാണ്. കോലിയുടെ ഷോട്ടുകളും ശൈലികളുമെല്ലാം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി നിരന്തരം താരതമ്യപ്പെട്ടിരുന്നു. വിരാട് കോലിയെ സച്ചിന്റെ പിന്‍ഗാമിയെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയത്.
റണ്‍സ് പിന്തുടരുമ്പോള്‍ സച്ചിനെക്കാള്‍ കോലി ഒരുപടി മുന്നില്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായുള്ള കോലിയുടെ പ്രകടനം വളരെ മോശമാണ്. ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിനാവുന്നില്ല. ഏകദിനത്തില്‍ 43 സെഞ്ച്വറിയില്‍ കോലി ബ്രേക്കിട്ടിട്ട് നാളുകളേറെയായി. ഏഴ് സെഞ്ച്വറിയകലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും. എന്നാല്‍ നിലവിലെ അദ്ദേഹത്തിന്റെ ഫോം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ സച്ചിന്റെ ഏകദിന റെക്കോഡുകളെ മറികടക്കണമെന്ന് കോലി നിശ്ചയിച്ചിരുന്നുവെന്നും ഇത് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഓക്ക്‌ലിയുടെ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് തലവനായ അശ്വിന്‍ കൃഷ്ണന്‍. കോലി സൂപ്പര്‍ താരമായി വളര്‍ന്ന് വരുന്നതിന് മുമ്പ് തന്നെ ഈ ലക്ഷ്യം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്.

'വിരാട് കോലിയുടെ ഏകദിനത്തിലെ റെക്കോഡുകള്‍ മികച്ചതാണ്. സച്ചിന്റെ ഏകദിന റെക്കോഡുകള്‍ക്ക് തൊട്ടടുത്താണ് കോലി. നിലവിലെ സാഹചര്യത്തില്‍ അവനത് നേടുമോ ഇല്ലയോ എന്നത് മറ്റൊരു വശമാണ്. ഞാനൊരു പഴയ കഥ പറയാം. 2013ല്‍ വിരാട് കോലിയുമായി ഒരു കരാറൊപ്പിടാന്‍ പോവുകയുണ്ടായി. ഞങ്ങള്‍ ഇരുന്നിടത്തേക്ക് കോലി തന്റെ മാനേജറോടൊപ്പമെത്തി. മുംബൈയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ആ സമയത്ത് 9 സെഞ്ച്വറികള്‍ മാത്രമായിരുന്നു കോലി നേടിയിരുന്നത്. 24 വയസായിരുന്നു പ്രായം. സംസാരിക്കുന്നതിനിടെ കോലി പറഞ്ഞു സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡുകളെ ഒരിക്കല്‍ ഞാന്‍ തകര്‍ക്കും.
മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

ഒരിക്കല്‍ ഇവിടെയിരുന്ന് ഞാന്‍ 40ലധികം ഏകദിന സെഞ്ച്വറി നേടുമെന്ന് പറയുകയും ഇന്നത് നേടുകയും ചെയ്ത കോലിയുടെ ആത്മവിശ്വാസം എത്രത്തോളമാണെന്ന് നോക്കുക. അവനെ നേരത്തെ അറിയാവുന്നതിനാല്‍ത്തന്നെ കോലി ഫോം ഔട്ടിലാണെന്ന് പറഞ്ഞാല്‍ ഒരിക്കലും ഞാനത് അംഗീകരിക്കില്ല. അവന്റെ മനസിന് ശ്രദ്ധ നല്‍കാന്‍ സാധിക്കാത്തത് മാത്രമാണ് പ്രശ്‌നം. ഇത്രയും ആത്മവിശ്വാസവും അര്‍പ്പണബോധവുമുള്ള മറ്റൊരു താരത്തെയും കാണാനാവില്ല'-അശ്വിന്‍ പറഞ്ഞു.

കോലിയെ സംബന്ധിച്ച് കരിയറില്‍ ഇനിയും മൂന്ന് നാല് വര്‍ഷമെങ്കിലും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. ഒരു ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കഴിവുള്ള പ്രതിഭയാണ് കോലി. അതുകൊണ്ട് തന്നെ ആ ഇന്നിങ്‌സിനായുള്ള കാത്തിരിപ്പിലാണ് കോലിയുടെ ആരാധകരും ടീം മാനേജ്‌മെന്റും. മോശം ഫോമിലാണെങ്കിലും ഇന്ത്യന്‍ നിരയില്‍ എതിര്‍ ബൗളര്‍മാര്‍ ഏറ്റവും ഭയക്കുന്ന ബൗളര്‍ കോലിയാണ്.
ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

ഇന്ത്യക്കായി 262 ഏകദിനത്തില്‍ നിന്ന് 12344 റണ്‍സാണ് കോലി ഇതുവരെ നേടിയത്. 57.68 ശരാശരിയുള്ള കോലി 43 സെഞ്ച്വറിയും 64 ഫിഫ്റ്റിയും സ്വന്തമാക്കി. 1159 ബൗണ്ടറിയും 126 സിക്‌സും കോലിയുടെ പേരിലുണ്ട്. ടെസ്റ്റില്‍ കോലിക്ക് സച്ചിന്റെ റെക്കോഡിനൊപ്പമെത്താനാവില്ലെങ്കിലും ഏകദിനത്തില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോഡിനെ കോലി തകര്‍ക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications