'അവനെ ഇന്ത്യ കൈവിടില്ല', രോഹിത്തിന് അവനെ ലോകകപ്പില്‍ വേണം, സീനിയറെക്കുറിച്ച് ഓജ

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇതിന് ശേഷം അടുത്ത വര്‍ഷം ഏകദിന ലോകകപ്പും നടക്കുന്നതിനാല്‍ ടീമുകളെല്ലാം അതും മുന്നില്‍ക്കണ്ടുള്ള പടയൊരുക്കമാണ് നടത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് രണ്ട് ലോകകപ്പിലും പ്രതീക്ഷകളേറെ. മികച്ച താരനിരയുള്ള ഇന്ത്യ രണ്ട് ലോകകപ്പിലെയും ഫേവറേറ്റുകളാണ്. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ ചില സൂപ്പര്‍ താരങ്ങളെ ഇന്ത്യ പരിഗണിക്കുന്ന കാര്യത്തില്‍ സംശയം തുടരുകയാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളില്‍ പലരേയും തഴയേണ്ട അവസ്ഥയാണ് ടീം മാനേജ്‌മെന്റിന് മുന്നിലുള്ളത്.
ഇന്ത്യയിലാണ് ഏകദിന ലോകകപ്പെന്നതിനാല്‍ ഇന്ത്യക്ക് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായ ടീമിനെത്തന്നെയാവും ഇന്ത്യ കളത്തിലിറക്കുക. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ആര് വേണമെന്നതാണ് പ്രധാന ചോദ്യം. ശിഖര്‍ ധവാനാണ് നിലവില്‍ ഏകദിനത്തിലെ രോഹിത്തിന്റെ പങ്കാളി. എന്നാല്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് തുടങ്ങിയ ഓപ്പണര്‍മാരെല്ലാം അവസരം തേടുന്നതിനാല്‍ ധവാന് കാര്യങ്ങള്‍ എളുപ്പമാവില്ല.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യയെ നയിച്ച ധവാന്‍ മൂന്ന് മത്സര പരമ്പര തൂത്തുവാരി. രണ്ട് മത്സരങ്ങളില്‍ ഫിഫ്റ്റി നേടാനും അദ്ദേഹത്തിനായി. ഇപ്പോഴിതാ ധവാന്റെ ഏകദിന ലോകകപ്പ് സാധ്യതകള്‍ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. രോഹിത് - ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ഏകദിന ലോകകപ്പിലും ഇറങ്ങിയേക്കുമെന്നാണ് ഓജ പറഞ്ഞത്.
'ധവാന്‍ ഏകദിന ലോകകപ്പ് കളിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. സീനിയര്‍ താരമെന്ന നിലയില്‍ ധവാന്‍ അവസരം അര്‍ഹിക്കുന്നു. ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന ധവാനെ ഇന്ത്യ നായകസ്ഥാനത്തേക്കും പരിഗണിക്കുന്നു. ഇതെല്ലാം നല്ല സൂചനകളാണ്. തനിക്ക് ടീമില്‍ ഇടം ലഭിക്കുന്നതിനായുള്ള പ്രകടനം ധവാന്‍ നടത്തുന്നു. ധവാന്‍ തനിക്കൊപ്പം ഏകദിന ലോകകപ്പില്‍ വേണമെന്ന് നായകന്‍ രോഹിത് ശര്‍മയും ആഗ്രഹിക്കുന്നു. കാരണം രണ്ട് പേരും തമ്മില്‍ മികച്ച കൂട്ടുകെട്ടാണുള്ളത്'- ഓജ പറഞ്ഞു.
മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

കെ എല്‍ രാഹുലും രോഹിത്തും മികച്ച ഓപ്പണര്‍മാരാണ്. എന്നാല്‍ രണ്ട് പേരും വലം കൈയന്‍മാരാണ്. എന്നാല്‍ ധവാനാവുമ്പോള്‍ ഇടത് -വലത് കൂട്ടുകെട്ട് കൃത്യമാവും. കൂടാതെ ധവാന്‍-രോഹിത് കൂട്ടുകെട്ട് ഏകദിനത്തില്‍ വളരെ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി കൂട്ടുകെട്ടിന് ശേഷം ഇന്ത്യക്ക് വലിയ നേട്ടം സമ്മാനിച്ച കൂട്ടുകെട്ടാണ് രോഹിത് - ധവാന്‍. രോഹിത് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ ധവാനായിരുന്നു പങ്കാളി.

രണ്ട് പേരും തമ്മില്‍ മികച്ച പരസ്പര ധാരണയുണ്ട്. അത് ഇന്ത്യയേയും നന്നായി ഗുണം ചെയ്യും. ഐസിസി ടൂര്‍ണമെന്റുകളില്‍ അനുഭവസമ്പന്നതിനും പരസ്പര ധാരണക്കും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ധവാനെത്തന്നെ രോഹിത് ഓപ്പണിങ്ങില്‍ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍. 'ഇന്ത്യക്കായി തങ്ങളുടെ ഒന്നിച്ച് മനോഹരമായി ചെയ്യുന്നവരാണ് ധവാനും രോഹിത്തും. ലോക ക്രിക്കറ്റിലെത്തന്നെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണിത്. സ്ഥിരതയോടെ കളിക്കാന്‍ ഇവര്‍ക്കാവുന്നു. അതുകൊണ്ട് തന്നെ രോഹിത് ധവാന്റെ കാര്യം പ്രത്യേകം പരിഗണിച്ചേക്കും'- ഓജ കൂട്ടിച്ചേര്‍ത്തു.
ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

എന്നാല്‍ ധവാന്‍ നിലയുറപ്പിച്ച ശേഷം പതിയ സ്‌കോര്‍ ഉയര്‍ത്തുന്ന താരമാണ്. തുടക്കം മുതല്‍ ആക്രമിക്കാന്‍ ധവാന് സാധിക്കുന്നില്ല. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ തുടക്കം മുതല്‍ ആക്രമിക്കേണ്ടതായുണ്ടെന്ന് കഴിഞ്ഞ ദിവസം രോഹിത് അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ധവാന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications