Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജു മറ്റൊരു രാജ്യത്തിനായി കളിക്കണം! ശ്രേയസിനെ എന്തിനെടുത്തു? ആരാധകരോഷം

ഐസിസിയുടെ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്ലാനില്‍ സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണ് ബിസിസിഐയും സെലക്ടര്‍മാരും നല്‍കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടത് ഇതു ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.

1

രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ വിന്‍ഡീസിലേക്കു അയക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സംഘത്തിലുള്ളത്. സഞ്ജു ടീമിലുണ്ടാവുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമെതിരേ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്.

2

സഞ്ജു സാംസണിനേക്കാള്‍ മുന്നില്‍ ശ്രേയസ് അയ്യര്‍ക്കു ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത് കാണുമ്പോള്‍ വളരെ അസാധാരണമായി തോന്നുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളിലെ പ്ലാനുകളില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട് രോഹിത് ശര്‍മ അവകാശപ്പെട്ടിരുന്നു. എന്നിട്ടും അദ്ദേഹത്തെ തഴഞ്ഞാണ് ശ്രേയസിനെ എടുത്തിരിക്കുന്നത്. ടി20 ടീമില്‍ സ്ഥാനമുറപ്പുള്ള താരവുമല്ല ശ്രേയസെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

T20 World cup 2022: അഞ്ചു വമ്പന്‍ ടീമുകള്‍, ഇവര്‍ക്കുമുണ്ട് വീക്ക്‌നെസ്!- എന്താണെന്നറിയാം

3

സഞ്ജു സാംസണ്‍ തന്റെ പൗരത്വം മാറ്റി മറ്റു ഏതെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കാനിറങ്ങണം. അങ്ങനെ അദ്ദേഹം ചെയ്യുകയാണെങ്കില്‍ ഞാന്‍ അതിനെ അഭിനന്ദിക്കുകയും ചെയ്യും. ഏറ്റവും മോശം ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ടീം സെലക്ഷനു പിന്നില്‍ രാഷ്ട്രീയുമുണ്ട്. ഇവയ്ക്കു കാരണം ബിസിസിഐ സെക്രട്ടറി ജയ് ഷായാണെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

4

ഇന്ത്യയുടെ ടി20 ടീമിന്റെ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്. ടി20യില്‍ വീണ്ടും വീണ്ടും ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും എന്തു കൊണ്ടാണ് റിഷഭ് പന്ത് ഇപ്പോഴും ടീമില്‍ തുടരുന്നത്? ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ഒരു വിമര്‍ശനം.
നേരത്തേ പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷെ റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് അവസരങ്ങള്‍ നല്‍കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

5

ടീമില്‍ ഇടം പിടിക്കുന്നതിനു സഞ്ജു സാംസണ്‍ ഇനിയെന്താണ് ചെയ്യണ്ടത്? ഇതു വളരെ ക്രൂരമായിപ്പോയെന്നായിരുന്നു ഒരു പ്രതികരണം.
ബിസിസിഐ എന്താണ് ഈ ചെയ്തു കൊണ്ടിരിക്കുന്നത്. സഞ്ജു സാംസണ്‍ ഒരു ക്ലാസ് പ്ലെയറാണ്. ബിസിസിഐ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിഭ പാഴാക്കുന്നു. സ്വര്‍ണത്തിനായി തിരഞ്ഞ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത് വജ്രത്തെയാണ്. സഞ്ജു ടീമിനോടു തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷെ ബിസിസിഐ എന്തുകൊണ്ടാണ് അദ്ദേഹത്തോടു തെറ്റ് ചെയ്യുന്നത്. സഞ്ജുവിന്റെ കാര്യത്തില്‍ വിഷമമുണ്ടെന്നായിരുന്നു ഒരു ട്വീറ്റ്.

6

നിര്‍ഭാഗ്യവശാല്‍ സഞ്ജു സാംസണിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ക്കു പകരം അദ്ദേഹ്‌ത്തെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ശരാശരിക്കും താഴെയുള്ള ശ്രേയസ് അയ്യരെപ്പോലെയൊരു താരത്തിനു വേണ്ടിയാണ് നമ്മള്‍ സഞ്ജു സാംസണിനെ തഴയുന്നതെന്നായിരുന്നു ഒരു പ്രതികരണം.

7

സഞ്ജു സാംസണിന് വീണ്ടും എന്താണ് സംഭവിച്ചത്? റിഷഭിനു ടി20യില്‍ ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടും ശ്രദ്ധേയമായ ഇന്നിങ്‌സുകളൊന്നുമില്ല. കഴിവ് പ്രകടിപ്പിക്കാന്‍ എന്തുകൊണ്ടാണ് സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാത്തത്? പന്തിനു വിശ്രമം നല്‍കി സഞ്ജുവിന് അവസരം നല്‍ണമായിരുന്നുവെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Thursday, July 14, 2022, 15:19 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+