Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിനു പകരം ശ്രേയസോ? ഇതെന്ത് ലോജിക്ക്- തുറന്നടിച്ച് മുന്‍ താരം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടപ്പോള്‍ വിരാട് കോലി , ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു വിശ്രമവും നല്‍കിയിരുന്നു.

1

അയര്‍ലാന്‍ഡിനെതിര അവസാനമായി കളിച്ച ടി20യില്‍ 77 റണ്‍സുമായി കസറിയിട്ടും സഞ്ജുവിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമെതിരേ അവര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷും സഞ്ജുവിനെ തഴഞ്ഞതിനെ ചോദ്യം ചെയ്തിരിക്കുകയാണ്.

2

ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തിയതിനെതിരേ ദൊഡ്ഡ ഗണേശ് പ്രതികരിച്ചത്. മോശം ഫോമിലായിട്ടും സഞ്ജുവിനു പകരം ശ്രേയസ് അയ്യരെ ടീമില്‍ നിന്നും തഴഞ്ഞത് ശരിയായില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണിനെപ്പോലെയുള്ള കളിക്കാര്‍ വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കും. പക്ഷെ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തുന്നതിനായി സഞ്ജുവിനെ അവഗണിച്ചത് യുക്തിക്കും അപ്പുറമുള്ള കാര്യമാണെന്നും ദൊഡ്ഡ ഗണേഷ് ട്വീറ്റ് ചെയ്തു.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

3

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം ആദ്യമായി റോയല്‍സിനെ ടൂര്‍മെന്റിന്റെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 400ന് മുകളില്‍ റണ്‍സാണ് ടൂര്‍ണമെന്റില്‍ സഞ്ജു സ്‌കോര്‍ ചെയ്തത്.

4

പക്ഷെ ഐപിഎല്ലിനു തൊട്ടുപിന്നാലെ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. അതിനു പിന്നാലെ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലെ രണ്ടു ടി20കളില്‍ താരം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടു. ആദ്യ കളിയില്‍ പക്ഷെ സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം ടി20യില്‍ ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം താരം ശരിക്കും മുതലെടുത്തു.

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

5

ടി20യില്‍ അതിനു മുമ്പ് ഇന്ത്യക്കായി കളിച്ച 13 മല്‍സരങ്ങളിലും ഫിഫ്റ്റി നേടാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണ്‍ അയര്‍ലാന്‍ഡിനെതിര ഈ കുറവ് നികത്തി. കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സാണ് അദ്ദേഹം ഈ കളിയില്‍ നേടിയത്.
അതിനു ശേഷം ഇംഗ്ലണ്ടിനെതിരായ മൂന്നു ടി20കളുടെ പരമ്പരയിലെ ആദ്യത്തെ കളിയില്‍ മാത്രമേ സഞ്ജുവിന് ടീമില്‍ ഇടമുണ്ടായിരുന്നുള്ളൂ. പക്ഷെ മല്‍സരത്തില്‍ അദ്ദേഹത്തിനു പ്ലെയിഹ് ഇലവനില്‍ ഇടം ലഭിച്ചില്ല.

6

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും അതിനു മുമ്പ് നടക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിഷഭ് പന്തുള്‍പ്പെടെയുള്ളവര്‍ക്കു വിശ്രമം നല്‍കിയതാണ് അദ്ദേഹത്തിനു ടീമിലേക്കു അവസരമൊരുക്കിയത്. ഈ പരമ്പരയില്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്താനായാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു.ഈ മാസം 22 മുതലാണ് ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പര. മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിനെ നയിത്തുന്നത് ശിഖര്‍ ധവാനാണ്.

Story first published: Friday, July 15, 2022, 12:59 [IST]
Other articles published on Jul 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+