Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് ഒരു പ്രശ്‌നമുണ്ട്! ചൂണ്ടിക്കാട്ടി മുന്‍ താരം

രോഹിത് ശര്‍മയ്ക്കു കീഴില്‍ വീണ്ടുമൊരു പരമ്പരനേട്ടം കൂടി കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയാണ് ഒരു മല്‍സരം ബാക്കിനില്‍ക്കെ ഇന്ത്യ കൈക്കലാക്കിയിരിക്കുന്നത്. ഹിറ്റ്മാന്‍ സ്ഥിരം ക്യാപ്റ്റനായ ശേഷം ഒരു പരമ്പര പോലും നാട്ടിലോ, വിദേശത്തോ ഇന്ത്യ കൈവിട്ടിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

എന്നാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചത് തന്നെയാണെങ്കിലും ഒരു പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. ബൗളിങില്‍ അദ്ദേഹം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ചാണ് പാര്‍ഥീവിന്റെ പരാമര്‍ശം.

1

ഒരു മല്‍സരത്തില്‍ രോഹിത് ശര്‍മ ബൗളിങില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പ്രവചനീയമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ അഭിപ്രായം. രോഹിത് ഒരേ പാറ്റേണാണ് ബൗളിങ് മാറ്റത്തിന്റെ കാര്യത്തില്‍ പരീക്ഷിക്കുന്നത്. ഈ പാറ്റേണ്‍ ആര്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കും.

2

നാലാമത്തെയോ, അഞ്ചാമത്തെയോ ഓവര്‍ എല്ലായ്‌പ്പോഴും ബൗള്‍ ചെയ്യുന്നത് ഒരു ഇടംകൈയന്‍ സ്പിന്നറാണ്. രവീന്ദ്ര ജഡേജ കളിച്ചിരുന്നപ്പോള്‍ അദ്ദേഹമായിരുന്നു ഇതിനു നിയോഗിക്കപ്പെട്ടിരുന്നത്. അക്ഷര്‍ പട്ടേല്‍ ടീമിലേക്കു വന്നപ്പോഴും ഇതേ ഓവര്‍ തന്നെ ബൗള്‍ ചെയ്തു. പകരം അര്‍ഷ്ദീപ് സിങിനു ഈ ഓവര്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു.

രോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീം

3

നാലാം ടി20യില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ പാര്‍ഥീവ് പട്ടേല്‍ പ്രശംസിക്കുകയും ചെയ്തു. മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായി ഇടംകൈയന്‍ പേസര്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചിരുന്നു. വിക്കറ്റില്‍ നിന്നും ബൗളര്‍മാര്‍ക്കു വളരെ കുറഞ്ഞ സഹായം മാത്രമാണ് ലഭിച്ചത്.

4

IND vs WI: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്, ഇഷാന്‍ ടീമിലേക്ക്, സൂപ്പര്‍ താരം പുറത്താവും!- അഞ്ചാമങ്കം പ്രിവ്യു

എന്നിട്ടും അര്‍ഷ്ദീപിനു നിരവധി ഇന്‍സ്വിങിങ് യോര്‍ക്കറുകള്‍ എറിയാന്‍ സാധിച്ചത് പ്രശംസനീയം തന്നെയാണെന്നു പാര്‍ഥീവ് വിലയിരുത്തി. അര്‍ഷ്ദീപ് 3.1 ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റുകള്‍ പിഴുതത്. ഡൊമിനിക്ക് ഡ്രേക്ക്‌സ് (5), ഒബെഡ് മക്കോയ് (2) എന്നിവരെ തകര്‍പ്പന്‍ യോര്‍ക്കറുകളിലൂടെ അര്‍ഷ്ദീപ് ബൗള്‍ഡാക്കുകയായിരുന്നു.

5

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പര ജയത്തോടെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു അഞ്ചാമത്തെയും അവസാനത്തെയും കളിക്ക് ഇറങ്ങും. അമേരിക്കയിലെ ഫ്‌ളോാറിഡയിലാണ് പോരാട്ടം. പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 3-1നു ലീഡ് ചെയ്യുകയാണ്.
ആദ്യ ടി20യില്‍ 68 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയാണ് ഇന്ത്യ പരമ്പരയില്‍ തുടങ്ങിയത്. രണ്ടാം ടി20യില്‍ വിന്‍ഡീസ് ശക്തമായി തിരിച്ചുവന്നു. അഞ്ചു വിക്കറ്റ് ജയത്തോടെ അവര്‍ 1-1നു ഒപ്പമെത്തി. ഇന്ത്യക്കേറ്റ അപ്രതീക്ഷിത ഷോക്കായിരുന്നു ഇത്. പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവന്ന ഇന്ത്യ മൂന്നാം ടി20യില്‍ ഏഴു വിക്കറ്റിനും നാലാം ടി20യില്‍ 59 റണ്‍സിനും വിന്‍ഡീസിനെ തുരത്തുകയായിരുന്നു.

Story first published: Sunday, August 7, 2022, 13:56 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+