Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്, ഇഷാന്‍ ടീമിലേക്ക്, സൂപ്പര്‍ താരം പുറത്താവും!- അഞ്ചാമങ്കം പ്രിവ്യു

ഫ്‌ളോറിഡ: വിജയത്തോടെ ഏഷ്യാ കപ്പിനുള്ള തയ്യാറടുപ്പ് പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇന്നു നടക്കും. രാത്രി എട്ടു മണിക്ക് അമേരിക്കയില ഫ്‌ളോറിഡയിലാണ് പോരാട്ടം.

പരമ്പര ഇതിനകം 3-1നു കൈക്കലാക്കിയ ഇന്ത്യ അവസാന കളിയും ജയിച്ച് നേട്ടം കൂടുതല്‍ ആധികാരികമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ശനിയാഴ്ച രാത്രി ഇതേ വേദിയില്‍ നടന്ന കളിയില്‍ വിന്‍ഡീസിനെ 59 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ പരമ്പര കൈക്കലാക്കിയത്. പരമ്പര പിടിച്ചെടുത്തതിനാല്‍ തന്നെ ഇന്നത്തെ കളിയില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജു സാംസണിനു മുന്നിലുള്ള അവസാനത്തെ അവസരം കൂടിയാണ് ഇന്നത്തെ മല്‍സരം. പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന അദ്ദേഹത്തെ നാലാം ടി20യില്‍ ഇന്ത്യ ഇറക്കിയിരുന്നു. ശ്രേയസ് അയ്യര്‍ക്കു പകരമാണ് സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചത്.

2

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. പുറത്താവാതെ 30 റണ്‍സാണ് സഞ്ജു നേടിയത്. 23 ബോളില്‍ നിന്നും രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഇന്നത്തെ കളിയിലും സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്താനാണ് സാധ്യത.

3

എന്നാല്‍ പരമ്പരയില്‍ ഇനിയും അവസരം ലഭിക്കാതെ പുറത്തിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ ഇന്നത്തെ കളിയില്‍ ഇന്ത്യ കളിപ്പിച്ചേക്കും. ഇഷാന്‍ ടീമിലേക്കു വരികയാണെങ്കില്‍ കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ട സൂര്യകുമാര്‍ യാദവിനായിരിക്കും പുറത്തു പോവേണ്ടി വരിക. സൂര്യക്കു വിശ്രമം നല്‍കി ഇഷാന് കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാനും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ടീമില്‍ മറ്റു കാര്യമായ അഴിച്ചുപണികളൊന്നും ഇന്ത്യ നടത്താന്‍ സാധ്യതയില്ല.

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

4

നാലാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന വലിയൊരു ടോട്ടല്‍ അടിച്ചെടുത്തിരുന്നു. 44 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 31 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ

5

33ഉം സഞ്ജു സാംസണ്‍ 30ഉം റണ്‍സ് ടീം സ്‌കോറിലേക്കു സംഭാവന ചെയ്തു. വെറും 16 ബോളിലാണ് മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം രോഹിത് 33 റണ്‍സ് വാരിക്കൂട്ടിയത്. സൂര്യകുമാര്‍ യാദവ് (24), ദീപക് ഹൂഡ (20), അക്ഷര്‍ പട്ടേല്‍ (20*) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.

6

മറുപടിയില്‍ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 132 റണ്‍സിനു വെസ്റ്റ് ഇന്‍ഡീസ് ഓള്‍ഔട്ടായി. വിന്‍ഡീസ് നിരയില്‍ ആര്‍ക്കും 25 റണ്‍സ് തികയ്ക്കാനായില്ല. 24 റണ്‍സ് വീതമെടുത്ത നായകന്‍ നിക്കോളാസ് പൂരനും റോമന്‍ പവെലുമാണ് പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റുകള്‍ പിഴുത അര്‍ഷ്ദീപ് സിങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ആവേശ് ഖാനും അക്ഷര്‍ പട്ടേലും രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ആവേശാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

ഇന്നത്തെ കളിയില്‍ ഇന്ത്യന്‍ ഇലവന്‍

ഇന്നത്തെ കളിയില്‍ ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്.

Story first published: Sunday, August 7, 2022, 9:30 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+