Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര ക്ലൈമാക്‌സിലേക്കു അടുക്കവെ സഞ്ജു സാംസണിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുന്നതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. കഴിഞ്ഞ മൂന്നു കളികളിലും സഞ്ജു ടീമിനു പുറത്തായിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്ത രണ്ടു മല്‍സരങ്ങളിലെങ്കിലും തന്നെ കളിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു.

1

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് അവസാനത്തെ രണ്ടു ടി20കള്‍. പരമ്പരയില്‍ അവസരം ലഭിച്ചാല്‍ അതു വളരെ നന്നായി വിനിയോഗിക്കാനുള്ള കഠിന ശ്രമത്തിലാണ് സഞ്ജു. ഇതിന്റെ ഭാഗമായി നിരന്തരം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ടീമംഗങ്ങള്‍ മുഴുവനും സ്റ്റേഡിയം വിട്ടിട്ടും അവര്‍ക്കൊപ്പം മടങ്ങാതെ തനിച്ച് നെറ്റ്‌സില്‍ ചില സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കൊപ്പം പരിശീലനത്തിലേര്‍പ്പെട്ട സഞ്ജുവിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. വെസ്റ്റ് ഇന്‍ഡീസിലുള്ള പ്രമുഖ നോര്‍ത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

2

രണ്ടാം ടി20 മല്‍സരത്തിനു ശേഷം വേദിയായ സെന്റ് കിറ്റ്‌സിലെ സ്റ്റേഡിയത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരും രണ്ടു ബസുകളിലായി പുറത്തേക്കു പോവുന്നത് വീഡിയോയില്‍ കാണാം. താരങ്ങള്‍ മാത്രമല്ല സപ്പോര്‍ട്ട് സ്റ്റാഫുമാരും നെറ്റ് ബൗളര്‍മാരുമെല്ലാം ഈ സംഘത്തില്‍ ടീം ഹോട്ടലിലേക്കു പോയിരുന്നു.
ഞാനും ടീമിനു പിന്നാലെ എന്റെ ഹോട്ടലിലേക്കു യാത്ര പുറപ്പെടാനിരിക്കെയാണ് കൗതുകരമായ കാഴ്ച കണ്ടത്. ഇന്ത്യന്‍ സംഘത്തിലെ എല്ലാവരും മടങ്ങിയിട്ടും ഒരാള്‍ മാത്രം പോയിട്ടില്ലെന്നു എനിക്ക് മനസ്സിലായി.

ഗോള്‍ഡന്‍ ഡെക്ക് ഇവര്‍ക്ക് 'അലര്‍ജി', മൂന്നു ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ഹീറോസ്

3

ഇതോടെ അത് ആരായിരിക്കാമെന്ന ആകാംക്ഷ എനിക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ നെറ്റ്‌സില്‍ പോയി നോക്കി. അവിടെ ഒരേയൊരു താരം മാത്രമേയുണ്ടായിരുന്നുള്ളൂ, അത് സഞ്ജു സാംസണായിരുന്നു. ബൗള്‍ ചെയ്യാറുള്ള സപ്പോര്‍ട്ട് സ്റ്റാഫാരുടെ സംഘത്തിലെ ഒരാളും അദ്ദേഹത്തിനൊപ്പമുണ്ട്.

4

ദൂരെ നിന്നും ആദ്യം കണ്ടപ്പോള്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട ഈ ഇന്ത്യന്‍ താരത്തെ എനിക്കു മനസ്സിലായില്ല. എന്നാല്‍ ഈ താരത്തിന്റെ ഒരു ഷോട്ട് കണ്ടപ്പോഴാണ് ഇതു സഞ്ജുവിന്റേത് പോലോയുണ്ടല്ലോയെന്നു തിരിച്ചറിഞ്ഞത്. അതു സഞ്ജു തന്നെയാണെന്നു എനിക്കു പിന്നാലെ മനസ്സിലാവുകയും ചെയ്തു.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

5

നെറ്റ് ബൗളര്‍മാര്‍ ആരും തന്നെയില്ല. എന്നിട്ടും സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍പ്പെട്ട ഒരാള്‍ ബൗള്‍ ചെയ്യുകയും സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. നെറ്റ് ബൗളര്‍മാര്‍ തനിക്കെതിരേ പന്തെറിയാന്‍ ഇല്ല എന്നതില്‍ സഞ്ജുവില്‍ ഒരു നിരാശയും കണ്ടില്ല. സപ്പോര്‍ട്ട് സ്റ്റാഫ് ത്രോ ചെയ്യുകയും സഞ്ജു ആക്രമിച്ചും പ്രതിരോധിച്ചുമെല്ലാം ഷോട്ടുകള്‍ കളിക്കുന്നതും കാണാമായിരുന്നു.
വളരെ ശാന്തമായി ഒരു മണിക്കൂര്‍ സഞ്ജു നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തി.

6

ഇടയ്ക്കു ക്ഷീണിതരായപ്പോള്‍ അദ്ദേഹം സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ പെട്ടവരോടു നിങ്ങള്‍ക്കു തിരക്കില്ലല്ലോയോയെന്നും ക്ഷീണിതരാണെങ്കില്‍ പരിശീലനം നമുക്ക് മതിയാക്കാമെന്നും സഞ്ജു ഇടയ്ക്കു പറയുന്നത് കേട്ടു. പക്ഷെ അവരും സഞ്ജുവിനെ സഹായിക്കാന്‍ പൂര്‍ണ പിന്തുണയുമായി ഒപ്പം നില്‍ക്കുകയായിരുന്നു. നിങ്ങള്‍ രാത്രി വരെ പരിശീലനം നടത്തിയാലും അതുവരെ ഞങ്ങളും ഇവിടെയുണ്ടാവുമെന്നാണ് സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ സഞ്ജുവിനോടു പറഞ്ഞതെന്നു വിമല്‍ കുമാര്‍ വിശദമാക്കി.

7

സപ്പോര്‍ട്ട് സ്റ്റാഫുമാരുടെ ഈ മറുപടി കേട്ടതോടെ ശരി അര മണിക്കൂര്‍ കൂടി പരിശീലനം നടത്തി മടങ്ങാമെന്നു സഞ്ജു സാംസണ്‍ അവരോടു പറഞ്ഞു. വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പല തരത്തിലുള്ള ഷോട്ടുകള്‍ സഞ്ജു നെറ്റ്‌സില്‍ കളിക്കുന്നത് കണ്ടു. ഇടയ്ക്കു ബൗളിങ് നേരിടവെ സഞ്ജു ബീറ്റ് ചെയ്യപ്പെട്ടിരുന്നു. അതു ഔട്ടല്ലെന്നും കളിക്കളത്തിലാണെങ്കില്‍ താന്‍ ഡിആര്‍എസ് എടുക്കുമെന്നായിരുന്നു അപ്പോള്‍ അദ്ദേഹം അവരോടു തമാശയായി പറഞ്ഞത്.

8

പരിശീലനത്തിനു ശേഷം സഞ്ജുവിനു സപ്പോര്‍ട്ട് സറ്റാഫുമാര്‍ ബോട്ടിലില്‍ വെള്ളം ഓഫര്‍ ചെയ്‌തെങ്കിലും താരം ആദ്യം അതു വാങ്ങിയില്ല. നിങ്ങള്‍ ആദ്യം കുടിക്കൂ, എന്നിട്ടു മതിയെന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ഒടുവില്‍ സപ്പോര്‍ട്ട് സ്ഫാരുമാരില്‍ ഒരാളുടെ നിര്‍ബന്ധത്തിനു വഴങ്ങി താരം വെള്ളം കുടിക്കുകയും ബോട്ടില്‍ തിരികൈ നല്‍കുകയും ചെയ്തതായും വിമല്‍ കുമാര്‍ വീഡിയോയില്‍ വിശദീകരിച്ചു. ഒടുവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സഞ്ജുവിനെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെും വാഹനത്ത്തില്‍ ടീം ഹോട്ടലിലേക്കു കൊണ്ടു പോവുന്നതും അദ്ദേഹം വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Story first published: Thursday, August 4, 2022, 15:06 [IST]
Other articles published on Aug 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+