For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീം

ഇഷാന്‍ കിഷന്‍ മടങ്ങിയെത്തും

ടി20 ഫോര്‍മാറ്റില്‍ മികച്ച ഫോമിലാണ് ടീം ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്തൊന്നും ടി20യില്‍ ഇന്ത്യക്കു ഒരു പരമ്പര നഷ്ടമായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലും ഇന്ത്യ വിജയത്തിനു തൊട്ടിരികിലാണ്. നിലവില്‍ ഇന്ത്യന്‍ ടി20 സംഘത്തിലെ ഭൂരിഭാഗം പേരും മികച്ച ഫോമിലാണെന്നു കാണാം. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഐസിസിയുടെ ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യക്കു ഇതു വാനോളം പ്രതീക്ഷയാണ് നല്‍കുന്നത്.

1

നിലവിലെ ഫോം മാത്രം പരിഗണിച്ച് ഒരു ടി20 ഇലവനെ ഇന്ത്യ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ചില പ്രമുഖ താരങ്ങള്‍ള്‍ക്കു ഇതോടെ സ്ഥാനം നഷ്ടമാവുകയും ചെയ്യും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരായിരിക്കും അക്കൂട്ടത്തിലെ വമ്പന്‍മാര്‍. ഇന്ത്യയുടെ ടി20 ഇലവന്‍ പരിശോധിക്കാം.

ഇഷാന്‍, സൂര്യകുമാര്‍ (ഓപ്പണര്‍മാര്‍)

ഇഷാന്‍, സൂര്യകുമാര്‍ (ഓപ്പണര്‍മാര്‍)

നായകന്‍ രോഹിത് ശര്‍മയ്ക്കു പകരം ഓപ്പണര്‍ സ്ഥാനത്തേക്കു വരുന്നത് യുവ താരം ഇഷാന്‍ കിഷനായിരിക്കും. ഇഷാന്റെ ഓപ്പണിങ് പങ്കാളിയായി ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുന്ന സൂര്യകുമാര്‍ യാദവും കളിക്കും. മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായിരുന്നു.

3

സമീപകാലത്തു കളിച്ച പരമ്പരകളില്‍ ഓപ്പണിങില്‍ മികച്ച പ്രകടനമാണ് ഇഷാന്‍ കാഴ്ചവച്ചിട്ടുള്ളത്. പരിക്കു കാരണം കെഎല്‍ രാഹുല്‍ പുറത്തായതോടെയാണ് ഇഷാനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഇഷാനുണ്ടായിട്ടും ഓപ്പണിങില്‍ ഇന്ത്യ ചില പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സൂര്യയെക്കൂടാതെ റിഷഭ് പന്തും ഓപ്പണറായി ചില മല്‍സരങ്ങളില്‍ കളിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ഉറപ്പില്ല!, നാല് പേരിതാ

സഞ്ജു, കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)

സഞ്ജു, കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)

മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിക്കുക സഞ്ജു സാംസണും ദിനേശ് കാര്‍ത്തികുമായിരിക്കും. റിഷഭ് പന്തിനു പകരം ടീമിന്റെ വിക്കറ്റ് കാക്കുക ഡിക്കെയായിരിക്കും. സമീപകാലത്തു കളിച്ച മല്‍സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. അടുത്തിടെ അദ്ദേഹം കരിയറിലെ കന്നി ടി20, ഏകദിന ഫിഫ്റ്റികളും കുറിച്ചിരുന്നു. അയര്‍ലാന്‍ഡുമായുള്ള ടി20യില്‍ ഓപ്പണറായി ഇറങ്ങി 77 റണ്‍സെടുത്ത സഞ്ജു വിന്‍ഡീസുമായുള്ള ഏകദിനത്തില്‍ 54 റണ്‍സും നേടി. അതുകൊണ്ടു തന്നെ മികച്ച ഫോമിലുള്ളവരുടെ ടി20 ഇലവനില്‍ അദ്ദേഹം തീര്‍ച്ചയായും സ്ഥാനവുമര്‍ഹിക്കുന്നു.

5

ഡിക്കെയുടെ കാര്യമെടുത്താല്‍ നിലവില്‍ ടി20യില്‍ ഫിനിഷറുടെ റോളാണ് അദ്ദേഹത്തിനു ടീം നല്‍കിയിരിക്കുന്നത്. ഡെത്ത് ഓവറുകളില്‍ അതിവേഗം റണ്ണെടുത്ത് ടീമിനു നിര്‍ണായക സംഭാവന നല്‍കാന്‍ കാര്‍ത്തികിനു സാധിക്കുന്നുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹം ടീമില്‍ സ്ഥാനമുററപ്പിച്ചിരിക്കുകയാണ്.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

 ഹൂഡ, ഹാര്‍ദിക് (ക്യാപ്റ്റന്‍), അക്ഷര്‍- ഓള്‍റൗണ്ടര്‍മാര്‍

ഹൂഡ, ഹാര്‍ദിക് (ക്യാപ്റ്റന്‍), അക്ഷര്‍- ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ഇലവനിലെത്തുക ദീപ ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും. ടീമിന്റെ ക്യാപ്റ്റനും ഹാര്‍ദിക്കായിരിക്കും. അടുത്തിടെ ടി20യില്‍ സെഞ്ച്വറി കുറിച്ച താരമാണ് ഹൂഡ. അയര്‍ലാന്‍ഡിനെതിരേയായിരുന്നു ഇത്. എന്നിട്ടും മതിയായ അവസരങ്ങള്‍ താരത്തിനു ലഭിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്.

7

ഹാര്‍ദിക്കാവട്ടെ ഫിറ്റ്‌നസ് വീണെടുത്ത് മടങ്ങിവന്ന ശേഷം മികച്ച ഫോമിലാണ്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരവും അദ്ദേഹമാണ്. അക്ഷറും ഇപ്പോള്‍ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ബൗളിങിലും കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കുമെന്നതാണ് രവീന്ദ്ര ജഡേജയെ പിന്തള്ളി അക്ഷര്‍ ഇലവനിലേക്കു വന്നത്.

ഭുവി, ബുംറ, അര്‍ഷ്ദീപ്, ചഹല്‍ (ബൗളര്‍മാര്‍)

ഭുവി, ബുംറ, അര്‍ഷ്ദീപ്, ചഹല്‍ (ബൗളര്‍മാര്‍)

ബൗളിങ് ലൈനപ്പെടുത്താല്‍ പരിചയ സമ്പന്നരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോടൊപ്പം യുവ താരം അര്‍ഷ്ദീപ് സിങും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരിക്കും സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുക.
ബുംറയും ഭുവിയും ഇന്ത്യന്‍ ബൗളിങിലെ നിര്‍ണായക താരങ്ങളാണ്. അടുത്തിടെ ഇന്ത്യക്കു വേണ്ടി അരേേങ്ങറിയ അര്‍ഷ്ദീപ് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടീമിലെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ചഹലാവട്ടെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരമാണ്.

Story first published: Saturday, August 6, 2022, 14:16 [IST]
Other articles published on Aug 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+