Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നയിക്കാന്‍ പൂരന്‍, സൂപ്പര്‍ താരം തിരിച്ചെത്തി- ഇന്ത്യയോടു മുട്ടാന്‍ ഇനി വിന്‍ഡീസ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. 18 അംഗ സംഘത്തെയാണ് വിന്‍ഡീസ് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ജാസണ്‍ ഹോള്‍ഡറിനെ തിരിച്ചവിളിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം ടീമില്‍ ഇല്ലായിരുന്നു. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനാണ് വിന്‍ഡീസിനെ നയിക്കുന്നത്.

ഈ മാസം 22 മുതലാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. 24, 27 തിയ്യതികളിലാണ് ശേഷിച്ച മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങള്‍ക്കും വേദിയാവുക ക്വീന്‍സ് പാര്‍ക്ക് ഓവലാണ്.

1

ജാസണ്‍ ഹോഡര്‍ മടങ്ങിയെത്തിയതില്‍ വെസ്റ്റ് ഇന്‍ഡീസിനു ആശ്വാസമുണ്ടെന്നും മികച്ച സംഭാവനകള്‍ കളിക്കളത്തില്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യ സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു. ബംഗ്ലാദേശിനെതിരേ പതറിയ ടീം ഇന്ത്യക്കെതിരേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നതായും മുന്‍ വിന്‍ഡീസ് ഓപ്പണര്‍ കൂടിയായിരുന്ന ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു.

2

ലോകത്തിലെ മുന്‍നിര ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ജാസണെന്നു (ഹോള്‍ഡര്‍) നമുക്കെല്ലാം അറിയാം. അദ്ദേഹം ടീമിലേക്കു തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമുണ്ട്. മികച്ച പ്രകടനത്തിനു തയ്യാറായി കൂടുതല്‍ ഉന്‍േമേഷത്തോടെ, ഊര്‍ജസ്വലനായിട്ടായിരിക്കും ജാസണ്‍ തിരിച്ചുവരിക. ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ മിടുക്ക് കാണാന്‍ കഴിയുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ അര്‍ഥവത്തായ സംഭാവനകളും ലഭിക്കുമെനന്നും കരുതുന്നതായി ഡെസ്മണ്ട് ഹെയ്ന്‍സ് വ്യക്തമാക്കി.

സഞ്ജുവും ഇന്ത്യയെ നയിച്ചു! ഒരിക്കല്‍ മാത്രം, നിങ്ങളറിയാത്ത ക്യാപ്റ്റന്‍മാര്‍

3

ഗയാനയില്‍ ബംഗ്ലാദേശിനെതിരേ വളരെയധികം വെല്ലുവിളിയുയര്‍ത്തിയ പരമ്പരയിലാണ് ഞങ്ങള്‍ കളിച്ചത്. ട്രിനിഡാഡിലെ സാഹചര്യങ്ങലില്‍ ഇന്ത്യക്കെതിരേ തിരിച്ചുവരാനാണ് ഞങ്ങളുടെ ശ്രമം. ടീമിലെ ചില താരങ്ങളില്‍ കുറച്ചു വളര്‍ച്ച ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചു. പക്ഷെ മൊത്തത്തില്‍ കൂടുതല്‍ ഒത്തൊരുമയോടെ, മെച്ചപ്പെട്ട ക്രിക്കറ്റ് ഇന്ത്യക്കെതിരേ വിന്‍ഡീസിനു കളിക്കേണ്ടതുണ്ടെന്നും ഡെസ്മണ്ട് ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു.

4

ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് തൂത്തുവാരപ്പെട്ടിരുന്നു. ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ സാഹചര്യങ്ങള്‍ നന്നായി മുതലെടുത്ത് വിന്‍ഡീസിനെ മൂന്നു കളികളിലും തകര്‍ക്കുകയായിരുന്നു. പരമ്പരയിലെ ഒരു മല്‍സരത്തില്‍പ്പോലും അവര്‍ക്കു 200 റണ്‍സ് കടക്കാനായില്ല.

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷെയ് ഹോപ്പ് (വൈസ് ക്യാപ്റ്റന്‍), ഷമര്‍ ബ്രൂക്സ്, കീസി കാര്‍ട്ടര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്സ്, ഗ്വാകേഷ് മോട്ടി, കീമോ പോള്‍, റോമന്‍ പവല്‍, ജെയ്ഡന്‍ സീല്‍സ്.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍ , പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Story first published: Monday, July 18, 2022, 10:48 [IST]
Other articles published on Jul 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+