Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലിക്കു വിശ്രമമല്ല, ഇതു പുറത്താക്കിയതു തന്നെ! ഉറപ്പിച്ച് ഫാന്‍സ്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും വിരാട് കോലിയുടെ അസാന്നിധ്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഇന്ത്യക്കു ഇനിയുള്ള ഓരോ ടി20യും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നില്‍ക്കെയാണ് വിന്‍ഡീസുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ കോലിക്കു വിശ്രമം നല്‍കിയത്.

1

കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കോലിക്കു അതു വീണ്ടെടുക്കാന്‍ പരമാവധി അവസരങ്ങള്‍ നല്‍കുന്നതിനു പകരം ഒരിക്കല്‍ക്കൂടി വിശ്രമം നല്‍കിയത് എന്തിനാണ് എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെ കോലിയുടെ അഭാവത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.

2

ഈ വര്‍ഷത്തെ വിരാട് കോലിയുടെ അന്താരാഷ്ട്ര മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ വളരെ കുറച്ച് കളികളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെന്നു കാണാന്‍ സാധിക്കും. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റാണ് 2022ല്‍ കോലിക്കു ആദ്യമായി നഷ്ടമായത്. അന്നു ടീമിന്റെ നായകന്‍ കൂടിയായിരുന്നു അദ്ദേഹം.

351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത

3

അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ കോലിക്കു വിശ്രമം നല്‍കുകയായിരുന്നു. തുടര്‍ന്ന് ശ്രീലങ്കയുമായുള്ള മൂന്നു ടി20കളിലും അദ്ദേഹം കളിച്ചില്ല. ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലും കോലിക്കു വിശ്രമം തന്നെയായിരുന്നു. ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ വിശ്രമം അനുവദിക്കപ്പെട്ട അദ്ദേഹം പരിക്കു കാരണം ആദ്യ ഏകദിനത്തിലും പുറത്തിരുന്നു.

4

ടി20 ഫോര്‍മാറ്റില്‍ ആകെയുള്ള കരിയറെടുത്താല്‍ വളരെ മികച്ച ബാറ്റിങ് റെക്കോര്‍ഡാണ് വിരാട് കോലിയുടേത്. 99 ടി20കളില്‍ നിന്നും 51.02 ശരാശരിയില്‍ 3308 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 30 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സാണ്. പക്ഷെ കുറച്ചു മാസങ്ങളായുള്ള കോലിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇതു തന്നെയാണ് ലോകകപ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനവും സംശയത്തിലാക്കിയിരിക്കുന്നത്.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

5

വിരാട് കോലിയെ ഇന്ത്യ ഒഴിവാക്കിയതാണോയെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ സംശയമുന്നയിച്ചത്.
അപ്പോള്‍ വിരാട് കോലിയുടെ കാര്യം തീരുമാനമായി. വരാനിരിക്കുന്ന മല്‍സരങ്ങളിലെ പ്രകടനം ആശ്രയിച്ചിട്ടാവും അദ്ദേഹത്തിന്റെ ഭാവിയെന്നും മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20

ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ അവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

Story first published: Thursday, July 14, 2022, 18:35 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+