Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യയുടെ അഹങ്കാരത്തിനേറ്റ അടി! കോലിയുടെ വിലയറിഞ്ഞു- വന്‍ വിമര്‍ശനം

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീമിനു ലഭിച്ച അപ്രതീക്ഷിത പ്രഹരം ആരാധകെ ഞെട്ടിക്കുകയും രോഷാകുലരാക്കുകയും ചെയ്തിരിക്കുകയാണ്. മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ലാഘവത്തോടെയുള്ള പ്രകടനത്തിനെതിരേ സോഷ്യല്‍ മീഡിയകളിലൂടെ ഫാന്‍സ് ആഞ്ഞടിച്ചു. ഇന്ത്യയുടെ അഹങ്കാരത്തിനു ലഭിച്ച പ്രഹരമായിരുന്നു ഇതെന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്.

അഞ്ചു വിക്കറ്റിന്റെ വിജയമാണ് നിക്കോളാസ് പൂരന്‍ നയിച്ച വിന്‍ഡീസ് രോഹിത് ശര്‍മയുടെ ഇന്ത്യക്കു മേല്‍ സ്വന്തമാക്കിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

1

ഇന്ത്യക്കാര്‍ക്കു അഹങ്കാരമായിരുന്നു. അവര്‍ സാഹചര്യങ്ങളെയോ, എതിരാളികളെയോ ബഹുമാനിച്ചില്ല. ഇതു അമ്പരപ്പിക്കുന്നതാണെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
വിന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ് ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലെയെ പോലെയായിരുന്നു. ഇടംകൈയന്‍മാര്‍ക്കെതിരേ ഇന്ത്യക്കു പ്രശ്‌നങ്ങള്‍ നല്‍കുകയാണെന്നായിരുന്നു ഒരു പ്രതികരണം.
ഇടംകൈയന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു ഒരു മറുപടിയുമില്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

2

ഒന്നുകില്‍ അമിതമായ ആക്രമണോത്സുകത, അല്ലെങ്കില്‍ ആക്രമണോത്സുകതയില്ലായ്മ, എവിടെയാണ് വ്യക്തത? ശരിയായ ടീം കോമ്പിനേഷനും ടി20 കളിക്കാനുള്ള ശരിയായ രീതിയും കണ്ടെത്താന്‍ ഏഷ്യാ കപ്പ് നമ്മളെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.

IND vs WI: ദാ വന്നു, ദേ പോയി, രോഹിത്തിന് നാണക്കേട്, കോലിക്ക് ഒന്നുപോലുമില്ല!

3

ഇന്ത്യ ചെയ്തത് ക്രിമിനല്‍ തെറ്റ് തന്നെയാണ്. എന്തൊരു ഷോക്കിങ് പ്രകടനമാണിതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.
വിരാട് കോലിയെന്ന ക്ലാസിക് ബാറ്ററുടെ വില ഇപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു മനസ്സിലായിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു ഒരു പ്രതികരണം.

4

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കളിക്കാന്‍ സാധിക്കില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ആമിര്‍, ഷഹീന്‍ ഷാ അഫ്രീഡി, മിച്ചെല്‍ സ്റ്റാര്‍ക്ക്, റീസ് ടോപ്ലെ, ഇപ്പോള്‍ ഒബെഡ് മക്കോയിയും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഈ വീക്ക്‌നെസ് കൂടുതല്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കി.

5

ഞാനൊരിക്കലും ഒരാളെയും വിലയിരുത്തിയിട്ടില്ല. പക്ഷെ ശ്രേയസ് അയ്യരെ വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അയാളെ ദയവു ചെയ്ത് ടീമില്‍ നിന്നൊഴിവാക്കണം, അത് അര്‍ഹിക്കുന്നില്ല. ബിസിസിഐ മറ്റൊരു കഴിവുറ്റ ക്രിക്കറ്റര്‍ക്കു അവസരം നല്‍കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

6

പതിവുപോലെ തന്നെ റിഷഭ് പന്ത് ഈ കളിയിലും നിരുത്തരവാദപരമായാണ് ബാറ്റ് ചെയ്തത്. അദ്ദേഹം സാഹചര്യം മനസ്സിലാക്കാതെ അനാവശ്യ ഷോട്ടുകളാണ് കളിക്കുന്നതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.
മനീഷ് പാണ്ഡെയുടെ വഴിയെ ശ്രേയസ് അയ്യരും പോവുകയാണോയെന്നായിരുന്നു ഒരു പ്രതികരണം.

7

റിഷഭ് പന്താവാന്‍ ശ്രേയസ് അയ്യര്‍ ശ്രമിക്കുകയാണ്. ഇതു അദ്ദേഹത്തിന്റെ ഗെയിമല്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
രാഹുല്‍ ദ്രാവിഡ് എന്താണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതെന്നു ഉറപ്പില്ല. വീണ്ടും ഇടംകൈന്‍ പേസര്‍ക്കെതിരേ പതറുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

8

അതേസമയം, മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 138 റണ്‍സിനു പുറത്താവുകയായിരുന്നു. ആറു വിക്കറ്റുകളെടുത്ത പേസര്‍ ഒബെഡ് മക്കോയിയാണ് ഇന്ത്യയുടെ അന്തകനായി മാറിയത്. മറുപടിയില്‍ ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങിന്റെ (68) ഫിഫ്റ്റിയിലേറി വിന്‍ഡീസ് 19.2 ഓവറില്‍ ലക്ഷ്യത്തിലെത്തി.

Story first published: Tuesday, August 2, 2022, 10:17 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+