IND vs WI: പരീക്ഷണം നിര്‍ത്തൂ, അവനെ നിങ്ങള്‍ നശിപ്പിക്കരുത്! ആഞ്ഞടിച്ച് ശ്രീകാന്ത്
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വിചിത്രമായ പരീക്ഷണങ്ങള്‍ക്കെതിരേ തുറന്നടിച്ച് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ഇതു ക്ലിക്കായതുമില്ല.

ആദ്യ ടി20യില്‍ 24 റണ്‍സാണ് ഓപ്പണറായി ഇറങ്ങി സൂര്യ നേടിയത്. 16 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. രണ്ടാം ടി20യില്‍ ആറു ബോളില്‍ 11 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. ഫാന്‍കോഡ് ആപ്പില്‍ സംസാരിക്കവെയായിരുന്നു സൂര്യയെ ഓപ്പണറാക്കിയുള്ള പരീക്ഷണത്തെ ശ്രീകാന്ത് വിമര്‍ശിച്ചത്.

സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ഗംഭീര കളിക്കാരനാണ്. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അദ്ദേഹം നാലാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യുക. അതുകൊണ്ടു തന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ സൂര്യയെക്കൊണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്?
നിങ്ങള്‍ക്കു ആരെങ്കിലുമൊരാളെ ഓപ്പണിങിലേക്കു വേണമെങ്കില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കി പകരം ഇഷാന്‍ കിഷനെ ടീമിലുള്‍പ്പെടുത്തണമെന്നും കെ ശ്രീകാന്ത് നിര്‍ദേശിച്ചു.
IND vs WI: ദാ വന്നു, ദേ പോയി, രോഹിത്തിന് നാണക്കേട്, കോലിക്ക് ഒന്നുപോലുമില്ല!

ഞാന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യം വളരെ സിംപിളാണ്. സൂര്യകുമാര്‍ യാദവിനെപ്പോലെയൊരു ക്രിക്കറ്ററെ നശിപ്പിക്കരുത്. ദയവു ചെയ്തു അതു ചെയ്യാന്‍ പാടില്ല. കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണിങ് റോളില്‍ പരാജയപ്പെടുകയാമെങ്കില്‍ അതു സൂര്യയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ക്രിക്കറ്റെന്നത് ആത്മവിശ്വാസത്തിന്റെ ഗെയിമാണെന്നും കെ ശ്രീകാന്ത് വിലയിരുത്തി.
IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി സൂര്യകുമാര്‍ യാദവിനെ കണ്ടപ്പോള്‍ തനിക്കു ആശയക്കുഴപ്പം തോന്നിയതായി നേരത്തേ നടന്ന ആദ്യ ടി20ക്കിടെ ഇന്ത്യയുടെ മുന്‍ താരം മുഹമ്മ് കൈഫും വ്യക്തമാക്കിയിരുന്നു.
എന്താണ് ഇത്? ഞാന്‍ ഇതു മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. റിഷഭ് പന്തിനെ കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണറായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ഈ പരമ്പരയില്‍ നിങ്ങള്‍ക്കു പരീക്ഷിക്കാമായിരുന്നു.

ഓപ്പണിങില്‍ കുറഞ്ഞത് അഞ്ചു അവസരങ്ങളെങ്കിലും നിങ്ങള്‍ അദ്ദേഹത്തിനു നല്‍കൂ. ഒരു കളിക്കാരന് പുതിയ റോള്‍ നല്‍കിയാല്‍ ചുരുങ്ങിയത് അഞ്ച്- ആറ് മല്‍സങ്ങളിലെങ്കിലും അവരെ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ പിന്തുണയ്ക്കണമെന്നും കൈഫ് അഭ്യര്‍ഥിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications