Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സൂര്യയെ ഫ്‌ളോപ്പാക്കിയത് വൈസ് ക്യാപ്റ്റന്‍സി! കോലിയല്ലാതെ ആരും അതു 'താങ്ങില്ല'

ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവ് ഫ്‌ളോപ്പായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ ആയിരത്തിനു മുകളില്‍ റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ട അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. 2022ല്‍ ടി20യില്‍ ഏറ്റവുമധികം റണ്ണെടുത്തതും സൂര്യയായിരുന്നു.

പക്ഷെ പുതിയ വര്‍ഷത്തിലെ ആദ്യ മല്‍സരത്തില്‍ സ്‌കൈ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഏഴു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. 10 ബോളുകള്‍ നേരിട്ട സൂര്യക്കു ഒരു ബൗണ്ടറി മാത്രമേ നേടാനായുള്ളൂ. പവര്‍ പ്ലേയില്‍ തന്നെ സൂര്യ വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. പേസര്‍ ചാമിക കരുണരത്‌നയാണ് തന്റെ ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ സൂര്യയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയത്.

ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍സി ചുമതല കൂടി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. കരിയറിലാദ്യമായാണ് സൂര്യ വൈസ് ക്യാപ്റ്റന്‍സിയിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടത്. പുതിയ റോള്‍ നല്‍കിയ സമ്മര്‍ദ്ദമാണ് അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പാവാന്‍ കാരണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സൂര്യയുടെ പുറത്താവല്‍

സൂര്യയുടെ പുറത്താവല്‍

ആറാം ഓവറിലെ ആദ്യ ബോളില്‍ തന്നെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ മടക്കം. ചാമിക കരുണരത്‌നെയുടെ ബൗളിങില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഭാനുക രാജപക്‌സയ്ക്കു അദ്ദേഹം സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

തന്റെ ഫേവറിറ്റ് ഷോട്ടായ സ്‌കൂപ്പിനായരുന്നു സൂര്യയുടെ ശ്രമം. നേരത്തേ പല വണ സ്‌കൂപ്പ് ഷോട്ടുകളിലൂടെ തകര്‍പ്പന്‍ സിക്‌സറുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിനു ഇത്തവണ പാടെ പിഴച്ചു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ സൂര്യ സ്‌കൂപ്പ് ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയപ്പോള്‍ വായുവിലുയര്‍ന്ന ബോള്‍ രാജപക്‌സ അനായാസം കൈപ്പിടിയിലൊതുക്കി.

Also Read: ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം, സൂപ്പര്‍ താരങ്ങള്‍ക്കു ഐപിഎല്‍ നഷ്ടമാവും! അറിയാം

വൈസ് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം

വൈസ് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങിനെ ബാധിച്ചിട്ടുണ്ട്. കിങ് കോലിക്കു (വിരാട് കോലി) അല്ലാതെ ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്തിലും പെര്‍ഫോം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

എല്ലാ സമയത്തും ഈ ഷോട്ട് കളിക്കേണ്ട ഒരു ആവശ്യവുമില്ല. സൂര്യകുമാര്‍ യാദവ് ഇത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യം അത്തരമൊരു സന്ദര്‍ഭത്തില്‍ ആവശ്യമില്ലായിരുന്നുവെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.

കുറ്റപ്പെടുത്താന്‍ കഴിയില്ല

കുറ്റപ്പെടുത്താന്‍ കഴിയില്ല

സൂര്യകുമാര്‍ യാദവിനു ഒരുപാട് പേരും പ്രശസ്തിയും നല്‍കിയ ഷോട്ടാണിത്. ഒരു പാട് റണ്‍സ് സ്‌കൂപ്പ് ഷോട്ടിലൂടെ അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. പക്ഷെ വളരെ റിസ്‌കുള്ള ഷോട്ടാണിത്.
ഒരു ദിവസം ഇതു സംഭവിക്കുക തന്നെ ചെയ്യണ്ടേതായിരുന്നു.

ഈ ഷോട്ട് കളിച്ച് പുറത്തായതിന്റെ പേരില്‍ സൂര്യയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Tuesday, January 3, 2023, 20:21 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+