IND vs SL: ലങ്കാദഹനം നടന്നാല്‍ ആരാവും പരമ്പരയുടെ താരം? മൂന്നിലൊരാള്‍ ഉറപ്പ്!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഈയാഴ്ച നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ദസുന്‍ ഷനകയോടും സംഘത്തോടുമേറ്റ പരാജയത്തിനു കണക്കുതീര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യയിറങ്ങുന്നത്. സീനിയേഴ്‌സിനു വിശ്രമം നല്‍കി ടി20 സ്‌പെഷ്യലിസ്റ്റുകളായ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ലങ്കയെ നാട്ടില്‍ വച്ച് ടി20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. അന്നു രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു ഇന്ത്യന്‍ നേട്ടം. പക്ഷെ അന്നത്തെ ലങ്കന്‍ ടീം ഇപ്പോള്‍ ഏറെ ദൂരം മുന്നോടു പോയ്ക്കഴിഞ്ഞു.
എങ്കിലും ഹാര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിയും മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവും ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യ പരമ്പര സ്വന്തമാക്കുകയാണെങ്കില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

ഹാര്‍ദിക് പാണ്ഡ്യ
ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ വര്‍ഷം മിന്നുന്ന ഫോമിലായിരുന്നു അദ്ദേഹം. ടീമിനായി ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഹാര്‍ദിക് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
2022ല്‍ 27 ടി20കളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 145.91 സ്‌ട്രൈക്ക് റേറ്റോടെ 607 റണ്‍സ് നേടുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ മികച്ച ബാറ്റിങ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Also Read: IPL 2023: മുംബൈയുടെ 17.5 കോടി വെള്ളത്തിലായേക്കും! ഗ്രീന്‍ ഇല്ലെങ്കില്‍ പകരമാര്? അറിയാം
കൂടാതെ ബൗളിങിലും മികവ് പുലര്‍ത്താന്‍ ഹാര്‍ദിക്കിനു കഴിഞ്ഞു. 8.5 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും ഹാര്‍ദിക്കിനു തിളങ്ങാന്‍ സാധിച്ചു. ആറു മല്‍സരങ്ങളില്‍ നിന്നും 131.95 സ്‌ട്രൈക്ക് റേറ്റോടെ 128 റണ്‍സായിരുന്നു സമ്പാദ്യം. കൂടാതെ 8.11 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളുമെടുത്തു.

സൂര്യകുമാര്‍ യാദവ്
ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററും കഴിഞ്ഞ വര്‍ഷം ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരവുമായ സൂര്യകുമാര്‍ യാദവാണ് പ്ലെയര്‍ ഓഫ് സീരീസ് ആവാനിടയുള്ള രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍. 31 മല്‍സരങ്ങളില്‍ നിന്നും 187.43 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 1164 റണ്‍സാണ് 2022ല്‍ സൂര്യയുടെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും അദ്ദേഹം കണ്ടെത്തി.
ഐസിസിയുടെ ടി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യന്‍ പ്ലെയറുമായിരുന്നു സൂര്യ. 59.75 ശരാശരിയില്‍ 189.68 സ്‌ട്രൈക്ക് റേറ്റോടെ സൂര്യ സ്‌കോര്‍ ചെയ്തത് 239 റണ്‍സാണ്.
Also Read: ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല
കളിച്ച അഞ്ചിന്നിങ്‌സുകളില്‍ മൂന്നിലും സ്‌കൈ ഫിഫ്റ്റി പ്ലസ് കുറിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരേയും ഫോം ആവര്‍ത്തിച്ചാല്‍ അദ്ദേഹം തീര്‍ച്ചയായും പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയേക്കും.

അര്‍ഷ്ദീപ് സിങ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ കണ്ടെത്തലുകളിലൊന്നാണ് യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്നു അദ്ദേഹം ടീമിലെ അവിഭാജ്യഘടകമായി മാറി. 21 ടി20കളിലാണ് അര്‍ഷ്ദീപ് 2022ല്‍ കളിച്ചത്. ഇവയില്‍ നിന്നും 8.17 ഇക്കോണമി റേറ്റില്‍ 33 വിക്കറ്റുകളെടുക്കുകയും ചെയ്തു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് 23 കാരനായ അര്‍ഷ്ദീപായിരുന്നു. വളരെ മികച്ച രീതിയില്‍ താരം ഇതു നിറവേറ്റുകയും ചെയ്തു. ന്യൂബോളില്‍ തുടക്കത്തില്‍ തന്നെ ടീമിനു വിക്കറ്റുകള്‍ സമ്മാനിച്ച അര്‍ഷ്ദീപ് ഡെത്ത് ഓവറുകൡും മികവ് പുലര്‍ത്തിയിരുന്നു.
ആറു മല്‍സരങ്ങളില്‍ നിന്നും 7.80 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള മാച്ചില്‍ നാലോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അര്‍ഷ്ദീപ് പിഴുതിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications