
മുന്‍നിര വീണ്ടും ഫ്‌ളോപ്പ്
ആദ്യ ടി20ക്കു സമാനമായി ഈ മല്‍സരത്തിലും ഇന്ത്യന്‍ മുന്‍നിര ഫ്‌ളോപ്പായി മാറി. വമ്പന്‍ റണ്‍ചേസില്‍ ടീം പ്രതീക്ഷിച്ചതു പോലെയൊരു തുടക്കം നല്‍കാന്‍ ഓപ്പണിങ് ജോടികളായ ശുഭ്മാന്‍ ഗില്ലിനും (5) ഇഷാന്‍ കിഷനുമായില്ല (2).
അരങ്ങേറ്റ മല്‍സരം കളിച്ച രാഹുല്‍ ത്രിപാഠിയും (5) കാര്യമായ ഇംപാക്ടുണ്ടാക്കാതെ പുറത്തായി. അഞ്ചാം ഓവറില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (12) ക്രീസ് വിട്ടതോടെ ഇന്ത്യ നാലിനു 34ലേക്കു കൂപ്പുകുത്തി.
കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ദീപക് ഹൂഡയും (9) പെട്ടെന്നു ക്രീസ് വിട്ടു. ഇതോടെ ഇന്ത്യ അഞ്ചിന് 57. എന്നാല്‍ അക്ഷര്‍ പട്ടേല്‍ (65) സൂര്യകുമാര്‍ യാദവ് (51) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. അക്ഷര്‍ 31 ബോളില്‍ ആറു സിക്‌സറും മൂന്നു ബൗണ്ടറിയുമടിച്ചു.
സൂര്യ 36 ബോളില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സറുമടിച്ചു. പക്ഷെ ലക്ഷ്യം അപ്പോഴേക്കും ഇന്ത്യക്കു എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ എട്ടു വിക്കറ്റിനു ഇന്ത്യ 190നു പോരാട്ടം അവസാനിപ്പിച്ചു.

ഷനക വെടിക്കെട്ട്
നായകന്റെ ഇന്നിങ്‌സ് കളിച്ച ദസുന്‍ ഷനകയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ശ്രീലങ്കയെ 200ന് മുകളിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 160-170 റണ്‍സ് ലങ്ക നേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഷനകയുടെ (56*) ഇന്നിങ്്‌സ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയകറ്റി.
വെറും 22 ബോളുകളില്‍ ആറു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഷനകയെക്കൂടാതെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസും (52) ലങ്കയ്ക്കായി ഫിഫ്റ്റി കണ്ടെത്തി. 31 ബോളുകള്‍ നേടിയ താരം നാലു സിക്‌സറും മൂന്നു ബൗണ്ടറിയുമടിച്ചു.
Also Read: അടിയോടടി, ഇവരെ തളയ്ക്കുക അസാധ്യം- ഇതാ ഒരു വര്‍ഷം 70ന് മുകളില്‍ സിക്‌സറടിച്ചവര്‍!
ചരിത് അസലെന്‍ക 37 (19 ബോള്‍, നാലു സിക്‌സര്‍), പതും നിസങ്ക 33 (35 ബോള്‍, 3 ബൗണ്ടറി) എന്നിവരാണ് ശ്രീലങ്കയുട മറ്റു പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍. അപരാജിതമായ ഏഴാം വിക്കറ്റില്‍ ഷനക- കരുണരത്‌നെ ജോടി 68 റണ്‍സ് അടിച്ചെടുത്തിരുന്നു.

ബൗളിങ് പാളി
ഇന്ത്യന്‍ ബൗളിങ് നിര ഈ മല്‍സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. റണ്ണൊഴുക്ക് തടയാന്‍ ആര്‍ക്കുമായില്ല. സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും നാലോവറില്‍ 48 റണ്‍സ് വിട്ടുകൊടുത്തു. നാലോവറില്‍ 24 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്.
യുസ്വേന്ദ്ര ചഹലിനു ഒരു വിക്കറ്റ് ലഭിച്ചു.
അര്‍ഷ്ദീപ് സിങ് രണ്ടോവറില്‍ വിട്ടുകൊടുത്തത് 37 റണ്‍സാണ്. അഞ്ചു നോ ബോളുകള്‍ ഇതിലുള്‍പ്പെടും. ശിവം മാവി വിക്കറ്റില്ലാതെ നാലോവറില്‍ 53 റണ്‍സും വഴങ്ങി.

രണ്ടു മാറ്റം
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പിന്‍മാറിയ സഞ്ജു സാംസണിനു പകരം രാഹുല്‍ ത്രാപാഠി അരങ്ങേറി. ഹര്‍ഷല്‍ പട്ടേലിനെ പുറത്തിരുത്തിയ ഇന്ത്യ പകരം അര്‍ഷ്ദീപ് സിങിനെ തിരിച്ചുവിളിക്കുകയും ചെയ്തു.മറുഭാഗത്തു ശ്രീലങ്ക കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ത്രിപാഠി ഇന്നു ഇന്ത്യക്കായി അരങ്ങറിയത്. കഴിഞ്ഞ പല വൈറ്റ് ബോള്‍ പരമ്പരകളിലും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമയിരുന്നു ത്രിപാഠി. പക്ഷെ ഇതുവരെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ കളിപ്പിച്ചില്ല.
Also Read: IND vs SL: കരിയറിലുടനീളം സഞ്ജുവിന് ഈ കുഴപ്പമുണ്ട്! തുറന്നടിച്ച് ഗവാസ്‌കര്‍

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, യുസ്വേന്ദ്ര ചഹല്‍.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.


Click it and Unblock the Notifications












