IND vs SL: സഞ്ജുവിനെ ഇനി കളിപ്പിക്കരുത്! പുറത്ത് ഇരുത്തണം, 3 കാരണങ്ങള്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയിലെ രണ്ടാമങ്കം വ്യാഴാഴ്ച പൂനെയില്‍ നടക്കാനിരിക്കുകയാണ്. മുംബൈയിലെ വാംഖഡെയില്‍ ആദ്യ ടി20യില്‍ ഇന്ത്യ രണ്ടു റണ്‍സിന്റെ ത്രില്ലിങ് വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടി20യും ജയിച്ച് പരമ്പരയില്‍ അപരാജിത ലീഡ് നേടുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും ലക്ഷ്യം. ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയ കൡയില്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യക്കു വിജയമൊരുക്കിയത്.
നാലു വിക്കറ്റുകളുമായി അരങ്ങേറ്റക്കാരനായ പേസര്‍ ശിവം മാവി ബൗളിങിനു ചുക്കാന്‍ പിടിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. നാലാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ അദ്ദേഹത്തിനു അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ക്രീസിലെത്തിയ സഞ്ജു തൊട്ടടുത്ത ഓവറില്‍ പുറത്താവുകയും ചെയ്തു. തീര്‍ത്തും അശ്രദ്ധമായ ഷോട്ട് കളിച്ചാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
രണ്ടാം ടി20യിലും സഞ്ജു ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ നേരത്തേ കളിച്ച നാലാം നമ്പറില്‍ നിന്നും അദ്ദേഹത്തെ ഫിനിഷറുടെ റോളിലേക്കു മാറ്റിയേക്കും. എന്നാല്‍ അടുത്ത രണ്ടു മല്‍സരങ്ങളിലും സഞ്ജുവിനെ പുറത്ത് ഇരുത്തുന്നതാവും ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച തീരുമാനം. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

ശ്രീലങ്കയ്‌ക്കെതിരായ ടി20 റെക്കോര്‍ഡ്
ശ്രീലങ്കയ്‌ക്കെതിരേ ടി20 ഫോര്‍മാറ്റില്‍ വളരെ മോശം റെക്കോര്‍ഡാണ് സഞ്ജു സാംസണിന്റേത്. ഇതു കഴിഞ്ഞ മല്‍സരത്തില്‍ താരം ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതുവരെ 16 ടി20 കളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 20.07 ശരാശരിയില്‍ നേടിയത് 301 റണ്‍സാണ്.
കഴിഞ്ഞ വര്‍ഷത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20യില്‍ നേടിയ 77 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള ഇന്നിങ്‌സുകളില്‍ 40ന് മുകളില്‍പ്പോലും സഞ്ജു സ്‌കോര്‍ ചെയ്തിട്ടില്ല.
ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹം കൂടുതല്‍ ടി20കളില്‍ കളിച്ചത്. എട്ടു ടി20കളില്‍ നിന്നായി 14.57 എന്ന ദയനീയ ശരാശരിയില്‍ സഞ്ജുവിനു നേടാനായത് 102 റണ്‍സ് മാത്രമാണ്. സ്‌ട്രൈക്ക് റേറ്റ് 125.93 ആണ്.
Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

ത്രിപാഠിയുടെ കാത്തിരിപ്പ്
കഴിഞ്ഞ കുറച്ചു പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും ഇനിയും അരങ്ങേറാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത താരമാണ് രാഹുല്‍ ത്രിപാഠി. നാലു പരമ്പരകളിലായി 11 മല്‍സരങ്ങളിലാണ് കാഴ്ചക്കാരനായി താരം സൈഡ് ബെഞ്ചിലിരുന്നത്.
ഇനിയും ത്രിപാഠിയെ തഴയുന്നത് കടുത്ത അനീതിയാവും. അതുകൊണ്ടു തന്നെ സഞ്ജു സാംസണിനു പകരം ഇനിയുള്ള രണ്ടു ടി20കളില്‍ ത്രിപാഠിയെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.
Also Read: ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്
ഐപിഎല്ലില്‍ 76 മല്‍സരങ്ങളില്‍ നിന്നായി 1798 റണ്‍സ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 140 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. 10 ഫിഫ്റ്റികളും താരം നേടിയിട്ടുണ്ട്.
പേസ്, സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ ഒരുപോലെ മിടുക്കനാണ് ത്രിപാഠി. അതുകൊണ്ടു തന്നെ തീര്‍ച്ചയായും ലങ്കയ്‌ക്കെതിരേ സഞ്ജുവിനെ പുറത്തിരുത്തി അദ്ദേഹത്തെ കളിപ്പിക്കാവുന്നതാണ്.

ഇഷാനുള്ളപ്പോള്‍ എന്തിന് വേറെ വിക്കറ്റ് കീപ്പര്‍?
റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഓപ്പണര്‍ കൂടിയായ ഇഷാന്‍ കിഷന്‍ ഉറപ്പിച്ചു കഴിഞ്ഞു. മിന്നുന്ന ഫോമില്‍ കളിക്കുന്ന താരം ടീമിലെ സ്ഥിരം സാന്നിധ്യവുമായി മാറിയിരിക്കുകയാണ്.
ആദ്യ ടി20യില്‍ ശ്രീലങ്കന്‍ താരം ചരിത് അസലെന്‍കയെ പുറത്താക്കാന്‍ ഇഷാനെടുത്ത ക്യാച്ച് അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് പാടവവും അടിവരയിടുന്നു.
വിക്കറ്റ് കീപ്പറുടെ ഇഷാന്‍ ടീമിലുള്ളപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ ഇന്ത്യക്കു ആവശ്യമില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം ഒരു സ്്‌പെഷ്യലിസ്റ്റ് ബാറ്ററാണ് ടീമില്‍ സ്ഥാനം കൂടുതല്‍ അര്‍ഹിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications