ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്
പുതുവര്‍ഷ ആഘോഷത്തിന്റെ ഭാമഗായി പങ്കുവച്ച ഫോട്ടോസിന്റെ പേരില്‍ കുരുക്കിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ഓപ്പണറും മുന്‍ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍. പ്രതിശ്രുത വധു ആതിയ ഷെട്ടിക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോസാണ് രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യന്‍ ആരാധകര്‍ പരിഹാസരൂപേണയാണ് ഇവയോടു പ്രതികരിച്ചിരിക്കുന്നത്.
രാഹുലിനെ സംബന്ധിച്ച് ബാറ്ററെന്ന നിലയില്‍ വളരെ മോശം വര്‍ഷമായിരുന്നു 2022. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം തികഞ്ഞ പരാജയമായി മാറി. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം രാഹുലിനു നേരിടേണ്ടി വന്നിരുന്നു.

ടെസ്റ്റ് പരമ്പര കളിച്ചു
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് കെഎല്‍ രാഹുലിനെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു.
പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ബാറ്റിങില്‍ രാഹുല്‍ വന്‍ പരാജയമായി മാറി. 14.25 എന്ന ദയനീയ ശരാശരിയായിരുന്നു പരമ്പരയില്‍ അദ്ദേഹത്തിന്റേത്. ഉയര്‍ന്ന സ്‌കോര്‍ 22 മാത്രമായിരുന്നു.

സുനില്‍ ഷെട്ടിയുടെ മരുമകന്‍
പ്രമുഖ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയാണ് കെഎല്‍ രാഹുലിന്റെ വധുവായ ആതിയ ഷെട്ടി. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ മാസം അവസാനത്തോടെ രാഹുലും ആതിയയും വിവാഹതരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ കാരണത്താലാണ് താരത്തിന്റെ ആവശ്യപ്രകാരം ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുന്നത്. ടി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ രാഹുല്‍ മടങ്ങിയെത്തും.
Also Read: ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല

രാഹുലിന്റെ ട്വീറ്റ്
കൈകൊണ്ടുള്ള ഹൃദയത്തിന്റെ ചിഹ്നത്തോടൊപ്പമായിരുന്നു 2023 എന്ന കുറിപ്പോടെ കെഎല്‍ രാഹുല്‍ ആതിയ ഷെട്ടിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള പുതുവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
സഹോദരാ, നിങ്ങള്‍ ഇനി ഭാര്യക്കൊപ്പം തന്നെ നിന്നാല്‍ മതി, ഇന്ത്യന്‍ ടീമിലേക്കു മടങ്ങി വരരുത്. കാരണം ടീം ഇന്ത്യയെ ഇനി നിങ്ങളെ ആവശ്യമില്ല. നിങ്ങള്‍ ടീമിനു ഭാരമായിരിക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ ഫോട്ടോസിനു താഴെ ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
Also Read: IPL: എന്തുകൊണ്ട് ധോണി മുംബൈ ക്യാപ്റ്റനായില്ല? വില്ലനായത് ഈ നിയമം, അറിയാം

ദയവു ചെയ്ത് മടങ്ങി വരരുത്
ദയവു ചെയ്ത് അടുത്ത നാല്- അഞ്ച് വര്‍ഷത്തേക്കു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു തിരിച്ചുവരരുത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും നന്നായി സേവിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരമായിരിക്കും ഇതെന്നണ് ഒരു യൂസര്‍ പ്രതികരിച്ചത്.
സത്യസന്ധമായും നിങ്ങള്‍ക്കു സന്തോഷം നേരുകയാണ്.ദയവു ചെയ്ത് ഇന്ത്യക്കു വേണ്ടി കളിക്കരുത്. ആരാധകരെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാം. അല്ലെങ്കില്‍ നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നീവിടങ്ങളില്‍ ഏതെങ്കലും ലീഗുകളുണ്ടോയെന്നു നോക്കൂ. കാരണം നിങ്ങള്‍ കുഞ്ഞന്‍ ടീമുകളെ പ്രഹരിക്കുന്നയാളാണ്.
2021ലെ ടി20 ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ടീമിനെ തനിച്ചാണ് നിങ്ങള്‍ മുക്കിയത്. ഡയനാമിക്കും സ്ഥിരതയുമുള്ള കളിക്കാരെയാണ് ഇന്ത്യക്കു വേണ്ടി തങ്ങള്‍ക്കു ആവശ്യമെന്നും ഒരു യൂസര്‍ തുറന്നടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications