
ടി20 ഓപ്പണറായുള്ള പ്രകടനം
അന്താരാഷ്ട്ര ടി20യില്‍ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് റുതുരാജ് ഗെയ്ക്വാദ്. പക്ഷെ ടി20 ഓപ്പണറായി താരത്തിന്റെ റെക്കോര്‍ഡ് വളരെ മോശമാണെന്നു കാണാം. ഒമ്പതു ടി20കളിലാണ് വലംകൈയന്‍ ബാറ്റര്‍ ഇതുവരെ കളിച്ചിട്ടുള്ളത്.
ഇവയില്‍ എട്ടു ഇന്നിങ്‌സുകളില്‍ റുതുരാജ് ബാറ്റ് ചെയ്യുകയും ചെയ്തു. ഇവയില്‍ നിന്നും 16.88 എന്ന മോശം ശരാശരിയില്‍ 135 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരേയൊരു ഫിഫ്റ്റിയാണ് റുതുരാജിന്റെ പേരിലുള്ളത്.
IND vs SL: ഇഷാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു ആറാമന്‍, ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11
മാത്രമല്ല ടി20 ഫോര്‍മാറ്റില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റും വളരെ മോശമാണ്. 123.85 എന്നതാണ് റുതുരാജിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇങ്ങനെ മോശം സ്റ്റാറ്റസുള്ള ഒരാള്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നു ആരും സമ്മതിക്കും.

സമീപകാലത്തു കളിച്ചിട്ടില്ല
ഇന്ത്യക്കു വേണ്ടി സമീപകാലത്തു ടി20കളിലൊന്നും റുതുരാജ് ഗെയ്ക്വാദ് കളിച്ചിട്ടില്ല. ജൂണില്‍ ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡില്‍ പര്യടനം നടത്തിപ്പോഴായിരുന്നു അദ്ദേഹത്തെ അവസാനമായി ടി20യില്‍ കണ്ടത്. ഇത്രയും മാസങ്ങളായി ടി20യില്‍ സജീവമല്ലാത്ത റുതുരാജിനെ പെട്ടെന്നു ശ്രീലങ്കയുമായുള്ള പരമ്പരയിലേക്കു തിരിച്ചുവിളിച്ചതിനു പിന്നില്‍ യാതൊരു ലോജിക്കുമില്ല.
IND vs SL: ഏകദിനത്തില്‍ ഇവര്‍ എന്തുകൊണ്ടില്ല? ഇന്ത്യ തഴഞ്ഞവരെ അറിയാം
ഈ കാരണത്താല്‍ തന്നെ ലങ്കയ്‌ക്കെതിരേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചാലും റുതുരാജിനു ഫോം വീണ്ടെടുക്കുക ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ ലങ്കയുമായുള്ള ഈ പരമ്പരയിലേക്കു സെലക്ടര്‍മാര്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ പാടില്ലായിരുന്നു.

അനുഭവസമ്പത്ത് കുറവ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറവാണെന്നതും റുതുരാജ് ഗെയ്ക്വാദിന്റെ മറ്റൊരു പോരായ്മയാണ്. ടി20 ഫോര്‍മാറ്റില്‍ ഒമ്പതും ഏകദിനത്തില്‍ ഒരു മല്‍സരവും മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളൂ.
അതായത് ഇന്ത്യന്‍ ജഴ്‌സിയില്‍ താരം ഇതുവരെ കളിച്ചത് 10 മല്‍സരങ്ങള്‍ മാത്രം. റുതുരാജിനു പകരം കുറേക്കൂടി അനുഭവസമ്പത്തുള്ള ഒരാളെ ഇന്ത്യക്കു ടി20 സ്‌ക്വാഡിലേക്കു പരിഗണിക്കാമായിരുന്നു.

ഇന്ത്യന്‍ ടി20 ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.ml


Click it and Unblock the Notifications