IND vs SL: ഹാര്‍ദിക്കിന് അഹങ്കാരം, അമിത ആത്മവിശ്വാസവും! ആ മണ്ടത്തരം എന്തിന് ചെയ്തു?
പൂനെയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിമര്‍ശനം. ഹാര്‍ദിക്കിന്റെ അമിത ആത്മവിശ്വാസവും എതിരാളികളെ നിസാരരായി കണ്ടതുമാണ് തോല്‍വിക്കു കാരണമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തുറന്നടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറു വിക്കറ്റിനു 206 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ തന്നെ ഇന്ത്യ പരുങ്ങലില്‍ ആയിരുന്നു. റണ്‍ചേസില്‍ തുടക്കം പാളിയെങ്കിലും മധ്യനിരുയുടെ പ്രകടനം ഇന്ത്യയെ തിരിച്ചുകൊണ്ടു വന്നു. എങ്കിലും എട്ടു വിക്കറ്റിനു 190 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഹാര്‍ദിക്കിന്റെ ഒരേയൊരു തീരുമാനമാണ് ഇതിനു കാരണമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹാര്‍ദിക്കിനെ പുറത്താക്കണം
ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം നായകനാക്കരുത്. ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തെ പുറത്താക്കണം. ടോസ് നേടിയിട്ടും അതുവച്ച് ഹാര്‍ദിക് പരീക്ഷണം നടത്തി. ദയനീയമെന്നു മാത്രമേ ഇതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ.
ഒരു അഹങ്കാരിയുടെ ചിന്താഗതിയാണ് അദ്ദേഹത്തിന്റേത്. ഇതു ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കും. ഹാര്‍ദിക്കിനൊപ്പം കോച്ച് രാഹുല്‍ ദ്രാവിഡിനെയും കോച്ച് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടു.

അമിത ആത്മവിശ്വാസം
അമിത ആത്മവിശ്വാസമുള്ള ക്യാപ്റ്റനായിട്ടാണ് ഹാര്‍ദിക് പാണ്ഡ്യ കാണപ്പെടുന്നത്. ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് മുന്‍തൂക്കമെന്നു അറിയാമായിരുന്നിട്ടും ടോസ് ലഭിച്ച ശേഷം എന്തുകൊണ്ടാണ് ഹാര്‍ദിക് ബൗളിങ് തിരഞ്ഞെടുത്തത്?
പരാജയപ്പെടുത്താന്‍ വളരെ എളുപ്പമുളള ടീമാണ് ശ്രീലങ്കയെന്നു നിങ്ങള്‍ കരുതി. അവരെ നിസാരരായി കണ്ടതിനു ലഭിച്ച തിരിച്ചടി തന്നെയാണ് ഈ കളിയിലേറ്റ പ്രഹരം. സത്യസന്ധമായി പറഞ്ഞാല്‍ ആദ്യ ടി20യില്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യ ജയിച്ചതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
Also Read: IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

ഹാര്‍ദിക് പറഞ്ഞത്
പൂനെയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് മുന്‍തൂക്കമെന്നു നേരത്തേയുള്ള കണക്കുകള്‍ പറയുന്നു. 170 റണ്‍സ് ഇവിടെ വിന്നിങ് ടോട്ടലാണെന്നും രണ്ടാമിന്നിങ്‌സില്‍ ഇവിടെ ബാറ്റിങ് കടുപ്പമാണെന്നും ടോസിനു മുമ്പ് മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പക്ഷെ ടോസ് ലഭിച്ച ശേഷം എല്ലാവരെയും ആശ്ചര്യപ്പെടുത്തിയാണ് ബൗളിങ് തിരഞ്ഞെടുക്കുന്നതായി ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്. രാത്രി വൈകി മഞ്ഞുവീഴ്ചയുണ്ടാവും. വിക്കറ്റ് മികച്ചതായിട്ടാണ് കാണപ്പെടുന്നത്. അതു മാറാനും പോവുന്നില്ല. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ക്കാണ് മികച്ച റെക്കോര്‍ഡെന്നു തനിക്ക് അറിയില്ലായിരുന്നുവെന്നും ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.
അതേസമയം, പിച്ചിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ലങ്കന്‍ നായകന്‍ ദസുന്‍ ഷനക പറഞ്ഞത് ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമെന്നായിരുന്നു.

ഹാര്‍ദിക് നേരത്തേയും ഞെട്ടിച്ചു
ഹാര്‍ദിക് പാണ്ഡ്യ ഇതാദ്യമായല്ല ക്യാപ്റ്റനായ ശേഷം സര്‍പ്രൈസ് അഭിപ്രായത്തിലൂടെ എല്ലാവരെയും ഞെട്ടിക്കുന്നത്. നേരത്തേ മുംബൈയിലെ വാഖഡെയില്‍ നടന്ന ആദ്യ ടി20യിലെ ടോസിനു ശേഷവും അദ്ദേഹം തന്റെ മറുപടിയിലൂടെ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു.
വാംഖഡെയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് മുന്‍തൂക്കമെന്നു ചരിത്രം പറയുന്നു. ഇത് അറിഞ്ഞുകൊണ്ടു തന്നെയാണ് ടോസിനു ശേഷം ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിങ് തിരഞ്ഞെുത്തത്.
പക്ഷെ ടോസ് തനിക്കു ലഭിച്ചിരുന്നെങ്കില്‍ ബാറ്റിങ് തന്നെയായിരുന്നു തിരഞ്ഞെടുക്കുകയെന്നായിരുന്നു ഹാര്‍ദിക് പറഞ്ഞത്. ഭാഗ്യവശാല്‍ മല്‍സരത്തില്‍ രണ്ടു റണ്‍സിന്റെ നേരിയ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications