IND vs SL: സഞ്ജുവിനെ ഫിനിഷറാക്കരുത്! അതിനേക്കാള്‍ മികച്ച റോളുണ്ട്, ചൂണ്ടിക്കാട്ടി സങ്കക്കാര

ശ്രീലങ്കയ്‌ക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ മികച്ച പ്രകടനത്തിനു പടയൊരുക്കം നടത്തുകയാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യയിറങ്ങുക. വിജയത്തോടെ തന്നെ പുതുവര്‍ഷത്തിലെ ആദ്യ പരമ്പര പോക്കറ്റിലാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
പക്ഷെ ഏഷ്യന്‍ ചാംപ്യന്‍മാരായ ലങ്കയെ വീഴ്ത്തുക ഇന്ത്യക്കു എളുപ്പമാവില്ല. അപകടകാരികളായ ഒരുപിടി താരങ്ങള്‍ അവരുടെ നിരയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലാണ് അവസാനമായി ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ത്തത്. അന്നു ലങ്ക മിന്നുന്ന വിജയം പിടിച്ചെത്തിരുന്നു.
സഞ്ജു സാംസണിനെ ലങ്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിനിഷറുടെ റോളായിരിക്കും സഞ്ജുവിന് ലഭിച്ചേക്കുകയെന്നാണ് സൂചനകള്‍. അതിനിടെ സഞ്ജുവിന് ഏറ്റവും യോജിച്ച ബാറ്റിങ് പൊസിഷന്‍ ഏതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര.

നാലാം നമ്പര്‍ നല്‍കണം
ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിനു ഇന്ത്യ നാലാം നമ്പറാണ് നല്‍കേണ്ടതെന്നു കുമാര്‍ സങ്കക്കാര അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് തക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലാമനെങ്കില്‍ ആദ്യത്തെ ഏഴോവറുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സഞ്ജ ക്രീസിലേക്കു വരുന്നത്. ഏതു പൊസിഷനിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇന്ത്യന്‍ ടീമിലെത്തിയാല്‍ സഞ്ജുവിന് തന്റെ പൊസിഷന്‍ മാറി ബാറ്റ് ചെയ്യേണ്ടതായി വരും. കാരണം, ഓരോ പൊസിഷനുകളിലും നിരവധി പേരാണ് സ്ഥാനത്തിനു വേണ്ടി മല്‍സരിക്കുന്നതെന്നും സങ്കക്കാര വിലയിരുത്തി.

എവിടെയും കളിക്കും
ബാറ്റിങില്‍ ഏതു പൊസിഷന്‍ നല്‍കിയാലും അവിടെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഞ്ജു സാംസണ്‍ റെഡി ആയിരിക്കണം. കരുത്തും, ടച്ചും, ഇവയ്‌ക്കൊപ്പം മികച്ച മാനസികാവസ്ഥയും അദ്ദേഹത്തിനുണ്ട്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നു സഞ്ജുവിനറിയാം. അതു കൊണ്ടു തന്നെ ടീം ഏതു റോള്‍ ഏല്‍പ്പിച്ചാലും അതു വളരെ ഭംഗിയായി നിറവേറ്റുവാന്‍ അദ്ദേഹത്തിനാവുമെന്നും കുമാര്‍ സങ്കക്കാര വിലയിരുത്തി.
Also Read: IND vs SL: ടി20 പരമ്പര ആര്‍ക്ക്? വിധി ഇവര്‍ തീരുമാനിക്കും, സഞ്ജുവടക്കം അഞ്ച് പേര്‍

നാലാം നമ്പറില്‍ തിളങ്ങിയില്ല
ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റില്‍ നേരത്തേ നാലാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴൊന്നും സഞ്ജു സാംസണിനു അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. ഇതുവരെ കളിച്ചിട്ടുള്ള 15 ടി20 ഇന്നിങ്‌സുകളില്‍ ഏഴെണ്ണത്തില്‍ നാലാമനായാണ് അദ്ദേഹം ബാറ്റ് വീശിയത്.
പക്ഷെ ഏഴു ഇന്നിങ്‌സുകളില്‍ 15.57 ശരാശരിയില്‍ വെരും 109 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സാണ്.

പുതിയ ലുക്കിലുള്ള ഇന്ത്യന്‍ ടി20 ടീം
സീനിയര്‍ താരങ്ങളില്ലാതെ പുതിയ ലുക്കിലുള്ള ഇന്ത്യന്‍ ടീമിനെയാണ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീം പുതിയ ലുക്കിലാണെങ്കിലും ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ മോശമല്ലാത്ത അനുഭവസമ്പത്തുള്ളവരാണ്.
അതേസമയത്തു തന്നെ കുറച്ചു പുതിയ കളിക്കാരെയും നിങ്ങള്‍ക്കു ടീമില്‍ കാണാം. ഇവരില്‍ എന്നെ ആവേശം കൊള്ളിക്കുന്ന താങ്ങളിലൊരാള്‍ സഞ്ജു സാംസണാണെന്നും കുമാര്‍ സങ്കക്കാര വ്യക്തമാക്കി.
Also Read: IPL: എന്തുകൊണ്ട് ധോണി മുംബൈ ക്യാപ്റ്റനായില്ല? വില്ലനായത് ഈ നിയമം, അറിയാം

മാച്ച് വിന്നറാവും
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ എന്നതിനേക്കാള്‍ പ്രധാനം സഞ്ജു സാംസണ്‍ ഒരു അതിശയിപ്പിക്കുന്ന താരമാണെന്നതാണ്. ഒരു ബാറ്ററെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പവര്‍ഹൗസോ, മാച്ച് വിന്നറോ ആവാനുള്ള എല്ലാ ശേഷിയും സഞ്ജുവിനുണ്ട്.
വളരെ പ്രതീക്ഷ നല്‍കുന്ന ചെറുപ്പക്കാരനാണ് അദ്ദേഹം. സഞ്ജുവിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും കുമാര്‍ സങ്കക്കാര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications