Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ആദ്യ അങ്കത്തില്‍ ഫ്‌ളോപ്പായ ഇന്ത്യക്കാര്‍ ആരൊക്കെ? സഞ്ജുവടക്കം ലിസ്റ്റില്‍

ശ്രീലങ്കയുമായുള്ള ടി20 പരമ്പയില്‍ വിജയത്തോടെ തന്നെ ഹാര്‍ദിക് പാണ്ഡ്യയും സംഘവും തുടങ്ങിയിരിക്കുകയാണ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ രണ്ടു റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ബോളില്‍ ബൗണ്ടറിയായിരുന്നു ലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ അക്ഷര്‍ പട്ടേലിന്റെ ഓവറിലെ അവസാന ബോളില്‍ സിംഗിള്‍ മാത്രമേ ലങ്കയ്ക്കു ലഭിച്ചുള്ളൂ.

162 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത സ്‌കോര്‍ പ്രതിരോധിച്ച ബൗളര്‍മാരാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. ബാറ്റിങ് നിരയ്ക്കു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി നേടിയില്ല. ഈ മല്‍സരത്തില്‍ ഏറ്റവും വലിയ ഫ്‌ളോപ്പുകളായി മാറിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററും ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവ് ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ക്ലിക്കായില്ല. കളിഞ്ഞ വര്‍ഷം 1000ത്തിനു മുകളില്‍ റണ്‍സ് അന്താരാഷ്ട്ര ടി20യില്‍ വാരിക്കൂട്ടി അദ്ദേഹം റെക്കോര്‍ഡിട്ടിരുന്നു. 180നു മുകളില്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

എന്നാല്‍ ഈ വര്‍ഷം കളിച്ച ആദ്യ മല്‍സരത്തില്‍ സൂര്യക്കു ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല. 10 ബോളുകളില്‍ നിന്നും ഏഴു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. തന്റെ ട്രേഡ്മാര്‍ക്കായ സ്‌കൂപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സൂര്യ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

Also Read: ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്

പേസര്‍ ദില്‍ഷന്‍ മധുഷങ്കയാണ് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായ സ്‌കൈയുടെ വിലപ്പെട്ട വിക്കറ്റ് വീഴ്്ത്തിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു വന്ന ബോളില്‍ സൂര്യ സ്‌കൂപ്പ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല.

വായുവിലുയര്‍ന്ന, വേഗത കുറഞ്ഞ ഷോട്ട് നേരെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ചാമിക കരുണരത്‌നെയുടെ കൈകളിലേക്കു വരികയായിരുന്നു. അടുത്ത മല്‍സരത്തില്‍ സൂര്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ഓരോ മല്‍സരം കഴിയുന്തോറും ഇന്ത്യയെ വീണ്ടും വീണ്ടും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ കളിയിലും ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. നാലോവര്‍ ചഹലിനെക്കൊണ്ട് പൂര്‍ത്തിയാക്കുകയെന്നതു പോലും ഇന്ത്യക്കു ഇപ്പോള്‍ കടുപ്പമായി തീര്‍ന്നിരിക്കുകയാണ്.

ആദ്യ ടി20യില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക്കു ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാക്കിയത് ലങ്കന്‍ സ്പിന്നര്‍മാരായ മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, ധനഞ്ജയ ഡിസില്‍വ എന്നിവരായിരുന്നു. പക്ഷെ അതുപോലെയൊരു പ്രകടനം ചഹലിന് പുറത്തെടുക്കാനായില്ല. യാതൊരു കൂസലുമില്ലാതെയാണ് ലങ്കന്‍ ബാറ്റര്‍മാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്തത്.

Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

രണ്ടോവറുകളാണ് ചഹല്‍ ബൗള്‍ ചെയ്തത്. ഇവയില്‍ മൂന്നു സിക്‌സറുകളടക്കം 26 റണ്‍സ് ചഹല്‍ വിട്ടുകൊടുത്തു. ഇതേ ഫോം തുടര്‍ന്നാല്‍ അദ്ദേഹം വൈകാതെ തന്നെ ടീമിനു പുറത്തുപോവും. രവി ബിഷ്‌നോയിയെപ്പോലെ മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് ടീമിനു പുറത്തിരിക്കുകയാണ്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ആദ്യ ടി20യില്‍ ഇന്ത്യന്‍ നിരയില്‍ ദയനീയ പരാജയമായി മാറിയ മറ്റൊരാള്‍ സഞ്ജു സാംസണാണ്. കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ തനിക്കു ലഭിച്ച അവസരങ്ങളെല്ലാം നന്നായി മുതലാക്കിയ അദ്ദേഹത്തിനു പക്ഷെ ഈ വര്‍ത്തെ ആദ്യ കളിയില്‍ പിഴച്ചിരിക്കുകയാണ്. നാലാം നമ്പറിലായിരുന്നു സഞ്ജു ഇറങ്ങിയത്. ഒരുപാട് ഓവറുകള്‍ അപ്പോള്‍ ബാക്കിയുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മനസ്സുവച്ചാല്‍ സെഞ്ച്വറി പോലും സഞ്ജുവിനു നേടാമായിരുന്നു. പക്ഷെ വെരും അഞ്ച് റണ്‍സ് മാത്രമെടുത്ത് താരം വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു.

ക്രീസിലെത്തിയതു മുതല്‍ പരിഭ്രമത്തിലാണ് സഞ്ജു കാണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഇങ്ങനെയായിരുന്നില്ല. വളരെ കൂളായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചിരുന്ന സഞ്ജു വമ്പന്‍ ഷോട്ടുകള്‍ക്കു അധികം മുതിരുകയും ചെയ്തിരുന്നില്ല. പക്ഷെ ലങ്കയ്‌ക്കെതിരേ ഒരോവറില്‍ തന്നെ രണ്ടു വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച് താരം ദയനീയമായി പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിലായിരുന്നു പുറത്താവല്‍.

സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയാണ് സഞ്ജുവിനെ പുറത്താക്കിയത്. ഇതേ ഓവറില്‍ ഒരു ക്യാച്ചില്‍ നിന്നും അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. ക്യാച്ചിനു മുമ്പ് ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തതായി തെളിഞ്ഞതോടെയായിരുന്നു ഇത്. പക്ഷെ ഇതുകൊണ്ടും സഞ്ജു പഠിച്ചില്ല. വീണ്ടും എക്രോസ് ദി ലൈന്‍ ഷോട്ട് കളിക്കാന്‍ താരം മുതിരുകയായിരുന്നു. എഡ്ജായ ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ചാവുകയും ചെയ്തു.

Story first published: Wednesday, January 4, 2023, 7:23 [IST]
Other articles published on Jan 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+