Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ആദ്യ കളി രക്ഷപ്പെട്ടു, സഞ്ജുവടക്കം ഇന്ത്യക്ക് 3 ആശങ്കകള്‍! അറിയാം

HARDIK

ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ചാണ് ഇന്ത്യ രക്ഷപ്പെട്ടത്. ഏഷ്യന്‍ ചാംപ്യന്‍മാരായ ലങ്കയില്‍ നിന്നും ഇനിയുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ ശക്തമായ വെല്ലുവിളി ഉറപ്പാണെന്ന സൂചനയാണ് ആദ്യ മല്‍സരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വച്ച് ലങ്കയെ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. പക്ഷെ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കും.

മുംബൈയിലെ വാംഖഡെയില്‍ 162 റണ്‍സ് പ്രതിരോധിച്ചാണ് ആദ്യ ടി20യില്‍ ലങ്കയെ രണ്ടു റണ്‍സിനു ഇന്ത്യ മറികടന്നത്. അരങ്ങേറ്റക്കാരന്‍ ശിവം മാവിയടക്കമുള്ള ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. വ്യാഴാഴ്ച പൂനെയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20ക്കു മുമ്പ് മൂന്ന തലവേദനകള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ വലയ്ക്കുന്നുണ്ട്. ഇവ പരിശോധിക്കാം.

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

സ്വന്തം ഫിറ്റ്‌നസാണ് രണ്ടാം ടി20ക്കു മുമ്പ് ഹാര്‍ദിക്ക് പാണ്ഡ്യയുടെ ആദ്യത്തെ തലവേദന. കഴിഞ്ഞ മല്‍സരത്തില്‍ ഒരു ക്യാച്ചെടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാല്‍പ്പേശിക്കു പരിക്കേറ്റിരുന്നു. കടുത്ത വേദനയെത്തുടര്‍ന്ന് ഹാര്‍ദിക് കുറച്ചുനേരം ഗ്രൗണ്ടില്‍ ഇരിക്കുകയും പിന്നീട് പുറത്തു പോവുകയും ചെയ്തിരുന്നു. അല്‍പ്പനേരം സൈഡ് ലൈനില്‍ വിശ്രമിച്ച ശേഷം അദ്ദേഹം ഗ്രൗണ്ടിലേക്കു തിരികെ വരികയുമായിരുന്നു.

Also Read: ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്

പക്ഷെ തന്റെ പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു മല്‍സരശേഷം ഹാര്‍ദിക് പറഞ്ഞത്. ഇതു പേശീവലിവ് മാത്രമാണ്. എനിക്കു ഇപ്പോള്‍ ആളുകളെ ഭയപ്പെടുത്തുന്ന ഒരു പ്രവണതയുണ്ട്. ഞാന്‍ നന്നായി ഉറങ്ങിയിരുന്നില്ല, മതിയായി വെള്ളവും കുടിച്ചിരുന്നില്ല. ഈ കാരണത്താല്‍ പേശികള്‍ മുറുകിയിരിക്കുകയായിരുന്നു. ഇതാണ് കളിക്കിടെ സംഭവിച്ചതെന്നും ഹാര്‍ദിക് വിശദമാ ക്കിയിരുന്നു.

രണ്ടാം ടി20യില്‍ അദ്ദേഹം കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹാര്‍ദിക്കിനു വിട്ടുനില്‍ക്കേണ്ടി വന്നാല്‍ വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയെ നയിക്കുക.

ഗില്ലിനെക്കൊണ്ട് ഓപ്പണിങ് പറ്റുമോ?

ഗില്ലിനെക്കൊണ്ട് ഓപ്പണിങ് പറ്റുമോ?

ഇന്ത്യക്കു വേണ്ടി യുവതാരം ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ മല്‍സരത്തിലൂടെ ടി20യില്‍ അരങ്ങേറിയിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലയൊരുപ്രകടനം നടത്താന്‍ താരത്തിനായില്ല. ഏഴു റണ്‍സ് മാത്രമെടുത്ത് ഗില്‍ പുറത്താവുകയായിരുന്നു. സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

നേരത്തേ ഇന്ത്യക്കായി ഏകദിനം, ടെസ്റ്റ് എന്നിവയില്‍ മികച്ച പ്രകടനങ്ങള്‍ ഗില്‍ കാഴ്ചവച്ചിട്ടുണ്ട്. പക്ഷെ ടി20യില്‍ താരത്തിനു ഇതാവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാതാണ് സംശയം.

ഐപിഎല്ലില്‍ താന്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍നായി കഴിഞ്ഞ സീസണില്‍ ഓപ്പണിങില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഹാര്‍ദിക്കിനു ഗില്ലിനു വിശ്വാസം തന്നെയായരിക്കും. അതുകൊണ്ടു തന്നെ പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും അദ്ദേഹം സ്ഥാനം നിലനിര്‍ത്തിയേക്കും.

Also Read: IND vs SL: അയര്‍ലാന്‍ഡിനെ നല്‍കൂ, അല്ലെങ്കില്‍ ഞാന്‍ ഡ്രിങ്ക്സ് കൊടുക്കാം! സഞ്ജുവിന് ട്രോള്‍

സഞ്ജു തുടരണോ?

സഞ്ജു തുടരണോ?

ആദ്യ ടി20യില്‍ ബാറ്റിങില്‍ ദയനീമായി പരാജയപ്പെട്ട സഞ്ജു സാംസണിനെ രണ്ടാം ടി20യിലും കളിപപ്പിക്കണമോയെന്നതാണ് ഹാര്‍ദിക് പാണ്ഡ്യക്കു മുന്നിലുള്ള മൂന്നാമത്ത ചോദ്യം. കഴിഞ്ഞ മല്‍സരത്തില്‍ നാലാമനായി പവര്‍പ്ലേയില്‍ തന്നെ സഞ്ജു ക്രീസിലെത്തിയിരുന്നു. പക്ഷെ അഞ്ചു റണ്‍സ് മാത്രമെടുത്ത അദ്ദേഹം തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ച് വിക്കറ്റ് പാഴാക്കുകയായിരുന്നു.

അതിനു ശേഷം ഫീല്‍ഡിങില്‍ പവര്‍പ്ലേയില്‍ ഹാര്‍ദിക് ബൗള്‍ ചെയ്യവെ ഒരു ക്യാച്ചും സഞ്ജു പാഴാക്കിയിരുന്നു. അതിനു ശേഷം സിംഗിള്‍ മാത്രം ലഭിക്കേണ്ടയിടത്ത് ഫീല്‍ഡിങില്‍ അദ്ദേഹത്തിന്റെ പിഴവ് കാരണം ലങ്കയ്ക്കു ബൗണ്ടറിയും ലഭിച്ചിരുന്നു.

വിക്കറ്റ് കീപ്പിങ് ചുമതല ഇഷാന്‍ കിഷനു നല്‍കിയതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് സഞ്ജു ടീമിലേക്കു വന്നത്. അടുത്ത മാച്ചില്‍ നാലാം നമ്പര്‍ തന്നെ അദ്ദേഹത്തിനു ലഭിച്ചേക്കില്ല. ദീപക് ഹൂഡയെ ഈ പൊസിഷനിലേക്കു പ്രൊമോട്ട് ചെയ്ത് സഞ്ജുവിന് ഫിനിഷിങ് ദൗത്യം നല്‍കിയേക്കും.

Story first published: Wednesday, January 4, 2023, 12:11 [IST]
Other articles published on Jan 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+