Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അയര്‍ലാന്‍ഡിനെ നല്‍കൂ, അല്ലെങ്കില്‍ ഞാന്‍ ഡ്രിങ്ക്സ് കൊടുക്കാം! സഞ്ജുവിന് ട്രോള്‍

ഇന്ത്യന്‍ ടി20യില്‍ തന്‍റെ സ്ഥാനമുറപ്പിക്കനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ബാറ്റിങില്‍ അദ്ദേഹം നിരാശപ്പെടുത്തി. നാലാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ സഞ്ജുവിനു അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ആറു ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു ഒരു ബൗണ്ടറി പോലും നേടാനായില്ല.

വലിയൊരു ഇന്നിങ്സ് കളിച്ച് ഇന്ത്യയുടെ ഹീറോയാവാനുള്ള മികച്ച അവസരമാണ് നാലാം നമ്പറിലെത്തിയ സഞ്ജു പാഴാക്കിയത്. സൂര്യകുമാര്‍ യാദവിന്റെ പുറത്താവലിനെ തുടര്‍ന്നു ആറാം ഓവറില്‍ തന്നെ അദ്ദേഹം ക്രീസിലെത്തിയിരുന്നു.

എന്നാല്‍ ഏഴാം ഓവറില്‍ തന്നെ സഞ്ജു പുറത്തായി. തീര്‍ത്തും അലക്ഷ്യമായ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സഞ്ജുവിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.

അവസരം തുലച്ച് സഞ്ജു

അവസരം തുലച്ച് സഞ്ജു

ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ സഞ്ജു സാംസണ്‍ കഷ്ടിച്ചു പുറത്താവലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്പിന്നര്‍ ധനഞ്ജയയ ഡിസില്‍വയ്‌ക്കെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ചരിത് അസലെന്‍ക ഡൈവിങ് ക്യാച്ചിലൂടെ പിടികൂടിയെങ്കിലും റീപ്ലേയില്‍ ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നതായി തെളിയുകയായിരുന്നു. പക്ഷെ കഷ്ടിച്ചു ജീവന്‍ തിരിച്ചുകിട്ടിയിട്ടു അതു മുതലാക്കാന്‍ സഞ്ജുവിനായില്ല.

ഓവറിലെ അഞ്ചാമത്തെ ബോളില്‍ താരം വിക്കറ്റ് വലിച്ചെറിഞ്ഞു. ലെഗ് സൈഡിലേക്കു വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന സഞ്ജുവിന്റെ ബാറ്റില്‍ എഡ്ജായി ബോള്‍ വായുവിലുയര്‍ന്നു. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ദില്‍ഷന്‍ മധുഷങ്ക സിംപിള്‍ ക്യാച്ചിലൂടെ സഞ്ജുവിനെ മടക്കുകയും ചെയ്തു.

അയര്‍ലാന്‍ഡിനെ നല്‍കൂ

അയര്‍ലാന്‍ഡിനെ നല്‍കൂ

എനിക്കു കളിക്കാന്‍ എതിരാളികളായി അയര്‍ലാന്‍ഡിനെ നല്‍കൂ, അല്ലെങ്കില്‍ ഞാന്‍ ഡ്രിങ്ക്സ്എത്തിച്ചു നല്‍കാമെന്നായിരുന്നു സഞ്ജു സാംസണിനെ കളിയാക്കിക്കൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

റിഷഭ് പന്തിനെക്കൊണ്ടു നിങ്ങള്‍ എന്തൊക്കെ പറഞ്ഞുവോ അതിനു സഞ്ജു സാംസണ്‍ ഫാന്‍സ് ഇതു അര്‍ഹിക്കുന്നുവെന്നായിരുന്നു ഒരു പ്രതികരണം.

Also Read: യോ-യോ ടെസ്റ്റ് ജയിച്ചാല്‍ മാത്രം ടീമിലെത്തില്ല! ഒപ്പം ഡെക്‌സ സ്‌കാനും, കൂടുതല്‍ അറിയാം

മതിയായ അവസരങ്ങള്‍ ലഭിച്ചു

മതിയായ അവസരങ്ങള്‍ ലഭിച്ചു

സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ സഞ്ജുവിനു മതിയായ അവസരങ്ങള്‍ കിട്ടിയെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെന്നും ഒരു യൂസര്‍ കുറിച്ചു.

ഒരു അവസരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും രണ്ടു പരമ്പരകളില്‍ക്കൂടി അദ്ദേഹത്തിനു അവസരം നല്‍കേണ്ടതുണ്ട്. അത്രയും പ്രതിഭയുള്ള ബാറ്ററാണ് സഞ്ജു. നമുക്ക് അദ്ദേഹത്തെ വിശ്വസിക്കാമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സഞ്ജുവിനെ പിന്തുണയ്ക്കണം

സഞ്ജുവിനെ പിന്തുണയ്ക്കണം

ഈ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ ചെറിയ സ്‌കോര്‍ ഞാന്‍ കാര്യമാക്കുന്നില്ല. നേരിട്ട ആദ്യത്തെ ആറു ബോളുകളില്‍ രണ്ടു സിക്‌സ് ഷോട്ടുകള്‍ക്കായി അദ്ദേഹം ശ്രമിച്ചു. ഇതു തന്നെ വലിയ വിജയമാണ്. പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്യുന്ന താരങ്ങളേക്കാള്‍ ഇത്തരത്തില്‍ ആക്രമണോത്സുകതയുള്ള ബാറ്റര്‍മാരെ ഇന്ത്യ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

റിഷഭ് പന്തിന്റെ പകരക്കാരനാവാന്‍ സഞ്ജു സാംസണിനു കഴിയുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പന്തിന്റെ അടുത്തു പോലും അദ്ദേഹമെത്തില്ല. പന്തുമായി സഞ്ജുവിനെ താരതമ്യം ചെയ്യാന്‍ പാടില്ലെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: ദ്രാവിഡിനെ മാറ്റൂ, ഗംഭീര്‍ ഇന്ത്യന്‍ ടി20 കോച്ചാവണം!, ഇതാ കാരണങ്ങള്‍

50 അവസരങ്ങളെങ്കിലും നല്‍കണം

50 അവസരങ്ങളെങ്കിലും നല്‍കണം

സഞ്ജു സാംസണിനു ചുരുങ്ങിയത് 50 അവസരങ്ങള്‍ കൂടി ഇന്ത്യ നല്‍കിയേ തീരൂ. ഇവയില്‍ നിന്നും നമീബിയ, നെതര്‍ലാന്‍ഡ്‌സ് ടീമുകള്‍ക്കെതിരേ നാലു ഫിഫ്റ്റികളെങ്കിലും താരം നേടുമെന്നായിരുന്നു ഒരു പരിഹാസം.

സഞ്ജു സാംസണ്‍ വളരെ നല്ലൊരു അവസരമാണ് പാഴാക്കിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍ അദ്ദേഹത്തേക്കാള്‍ മികച്ച താരമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, January 3, 2023, 21:24 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+