Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോ-യോ ടെസ്റ്റ് ജയിച്ചാല്‍ മാത്രം ടീമിലെത്തില്ല! ഒപ്പം ഡെക്‌സ സ്‌കാനും, കൂടുതല്‍ അറിയാം

INDIA

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിസിസിഐ. മുന്‍ താരം റോജര്‍ ബിന്നി ബിസിസിഐയുടെ തലപ്പേത്തു വന്നതിന്റെ മാറ്റങ്ങള്‍ ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമിനു തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളും സീനിയര്‍ താരങ്ങള്‍ക്കു നിരന്തരം പരിക്കുകളേല്‍ക്കുന്നതുമെല്ലാം ബിസിസിഐ വലിയ ഗൗരവത്തോടെയാണ് കാണുന്നത്.

ഇതിന്റെ ഫലമായി പല നിര്‍ണായക തീരുമാനങ്ങളുമെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ കളിക്കാര്‍ക്കു പരിക്കുകള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമാവാനാണ് ബിസിസിഐയുടെ നീക്കം.

ഞായറാഴ്ച ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ്, എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്മണുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

യോയോ ടെസ്റ്റു ഡെക്‌സ സ്‌കാനും

യോയോ ടെസ്റ്റു ഡെക്‌സ സ്‌കാനും

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് വിലയിരുത്താന്‍ യോ-യോ ടെസ്റ്റും ഡെക്‌സ സ്‌കാന്‍ ഫലവും വീണ്ടും കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഇവ രണ്ടിലും വിജയിക്കുന്നവരെ മാത്രം ഇനി ടീം സെലക്ഷനു പരിഗണിച്ചാല്‍ മതിയെന്നാണ് ബോര്‍ഡിന്റെ തീരുമാനം.

നേരത്തേ വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ യോ-യോ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കളിക്കാരെ തിരഞ്ഞെടുത്തിരുന്നത്. പക്ഷെ അടുത്തിടെയായി ബിസിസിഐ ഇതില്‍ വിട്ടുവീഴ്ചകള്‍ വരുത്തിയിരുന്നു.

തുടര്‍ച്ചയായി പരിക്കുകള്‍

തുടര്‍ച്ചയായി പരിക്കുകള്‍

ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ ഇപ്പോള്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. നായകന്‍ രോഹിത് ശര്‍മയും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ബംഗ്ലദേശ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു ഒരു ഏകദിനവും രണ്ടു ടെസ്റ്റുകളും നഷ്ടമാവുകയും ചെയ്തു.

രോഹിത്തിനെക്കൂടാതെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍മാരായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെല്ലാം പരിക്കേറ്റ് ടീമിനു പുറത്താണ്. ഇവരില്‍ ബുംറ, ജഡേജ എന്നിവര്‍ക്കു കഴിഞ്ഞ ടി20 ലോകകപ്പും നഷ്ടമായിരുന്നു.

Also Read: 100ല്‍ കുറവ് ബോള്‍, സെഞ്ച്വറിക്ക് ഇത്രയും മതി! കൂടുതല്‍ തവണ നേടിയതാര്? അറിയാം

ഡെക്‌സ സ്‌കാന്‍

ഡെക്‌സ സ്‌കാന്‍

കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനു വേണ്ടിയായിരുന്നു നേരത്തേ യോ യോ ടെസ്റ്റ് ബിസിസിഐ കൊണ്ടുവന്നത്. 20 മീറ്റര്‍ അകലത്തില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ക്കറുകള്‍ക്ക് ഇടയിലൂടെ അതിവേഗം ഓടുന്നതടക്കമുള്ള കാര്യങ്ങള്‍ യോ യോ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ടെസ്റ്റില്‍ വിജയിക്കാന്‍ ഒരു നിശ്ചിത മാര്‍ക്കും ബിസിസിഐ നിശ്ചയിച്ചിരുന്നു.

Also Read: IPL 2023: മുംബൈയുടെ 17.5 കോടി വെള്ളത്തിലായേക്കും! ഗ്രീന്‍ ഇല്ലെങ്കില്‍ പകരമാര്? അറിയാം

എന്നാല്‍ ഡെക്‌സ സ്‌കാന്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മെലിഞ്ഞ പേശികളുടെ വലിപ്പം, ശരീരത്തിലെ ജലത്തിന്റെ അളവ്, അസ്ഥികളുടെ സാന്ദ്രത എന്നിവയെല്ലാം അളക്കാന്‍ പരിശീലകരെ സഹായിക്കുന്ന സ്‌കാനിങാണ് ഡെക്‌സ സ്‌കാന്‍.

ഗുണം ചെയ്യുമെന്നു മുന്‍ കോച്ച്

ഗുണം ചെയ്യുമെന്നു മുന്‍ കോച്ച്

യോ യോ ടെസ്റ്റും ഡെക്‌സ സ്‌കാനും തീര്‍ച്ചയായും കളിക്കാര്‍ക്കും ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യുമെന്നു മുന്‍ സ്‌ട്രെങ്ത്ത്് ആന്റ് കണ്ടീഷനിങ് കോച്ചായി പ്രവര്‍ത്തിച്ചിരുന്ന രാംജി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. 2011ലെ ഐസിസി ഏകദിന ലോകകപ്പിലും 2012ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹം പരിശീലകസംഘത്തിലുണ്ടായിരുന്നു.

ഒരു താരത്തിന്റെ ശരീരത്തില്‍ എവിടെയാണ് കൂടുതല്‍ കൊഴുപ്പുള്ളതെന്നു ഡെക്‌സ സ്‌കാനിങിലൂടെ അറിയാന്‍ സാധിക്കും. പരിശീലന രീതികള്‍ പ്രതീക്ഷിച്ച ഫലം നല്‍കുന്നുണ്ടോയെന്നും ഇതിലൂടെ അറിയാന്‍ കഴിയും. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്.

ഏറെക്കാലം മുമ്പ് നിര്‍ബന്ധിതമായിരുന്ന പരിശോധനാ പ്രോട്ടോക്കോളുകളുടെ ഭാഗമാണിത്. 10 വര്‍ഷത്തോളമായി ചില ടീമുകള്‍ ഇവ ചെയ്യുന്നുണ്ട്. ഇതു അബദ്ധങ്ങള്‍ തടയാന്‍ സഹായിക്കുന്ന രീതിയാണ്. ഡെക്‌സ സ്‌കാന്‍ ഫലങ്ങള്‍ ഭാവിയിലേക്കും ഉപയോഗിക്കാവുന്നവയാണെന്നും ശ്രീനിവാസന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

Story first published: Monday, January 2, 2023, 21:25 [IST]
Other articles published on Jan 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+