IND vs SL: ഇന്ത്യന്‍ ടി20 ടീമില്‍ ഇവരുണ്ടാവില്ല! പകരം സഞ്ജുവടക്കമുള്ളവര്‍ വരും, അറിയാം

പുതുവര്‍ഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയുമായിട്ടാണ്. കഴിഞ്ഞ ഏഷ്യാ കപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ലങ്ക വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു വേണ്ടിയാണ് അടുത്തയാഴ്ച ഇന്ത്യയിലേക്കു വരുന്നത്. മൂന്നു വീതം ടി20കളിലും ഏകദിനങ്ങളിലുമായിരിക്കും ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുക. ജനുവരി 3, 5, 7 തിയ്യതികളിലായിട്ടാണ് ടി20 മല്‍സരങ്ങള്‍. ഏകദിന മല്‍സരങ്ങള്‍ 10, 12, 15 തിയ്യതികളിലും നടക്കും.
പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ലാത്തതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കും. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ടി20 പരമ്പരയ്ക്കു വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ചില സീനിയര്‍ കളിക്കാര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും.
ഇതു സഞ്ജു സാംസണുള്‍പ്പെടെയുള്ള കളിക്കാര്‍ക്കു അവസരമൊരുക്കുകയും ചെയ്യും. ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വിരാട് കോലി
മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ശ്രീലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. ഈ പരമ്പരയില്‍ വിശ്രമിച്ച ശേഷം തൊട്ടു പിറകെ നടക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹം തിരിച്ചെത്തിയേക്കും. ഐസിസിയുടെ ഏകദിന ലോകകപ്പ് 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്നതിനാല്‍ ടി20യേക്കാള്‍ ഏകദിനങ്ങള്‍ക്കായിരിക്കും ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുക.
ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം കോലി ഇന്ത്യക്കായി ടി2യില്‍ കളിച്ചിട്ടില്ല. ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. ലങ്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും കോലിക്കു വിശ്രമം തന്നെ നല്‍കാനാണ് സാധ്യത.
Also Read: IPL 2023: മുടക്കിയ പണം പാഴാവില്ല! ഇവര്‍ കളിക്കളത്തില്‍ തിരിച്ചുതരും, അറിയാം
കാരണം ലങ്കയുമായുള്ള പരമ്പരകള്‍ക്കു ശേഷം ന്യൂസിലാന്‍ഡുമായി ടി20, ഏകദിന പരമ്പരകളും, ഓസ്‌ട്രേലിയക്കെതിരേ നിര്‍ണായകമായ നാലു ടെസ്റ്റുകളുമെല്ലാം ഇന്ത്യയെ കാത്തിരിക്കുകയാണ്.

റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ശ്രീലങ്കയായുള്ള ടി20 പരമ്പരയില്‍ കളിക്കാനിടയില്ല. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന താരം കഴിഞ്ഞ ഹബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്നും സ്വയം പിന്‍മാറിയിരുന്നു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന റിഷഭിനു വിശ്രമം തന്നെയായിരിക്കും ഏറ്റവും നല്ല ഓപ്ഷന്‍.ഇതു സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം കൂടുതല്‍ അവസരങ്ങളൊരുക്കുകയും ചെയ്യും.
ടി20യേക്കാള്‍ ഏകദിനം, ടെസ്റ്റ് എന്നിവയിലാണ് റിഷഭിനെ ഇന്ത്യക്കു കൂടുതല്‍ ആവശ്യം. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ അദ്ദേഹം കളിക്കാനും സാധ്യതയില്ല.

കെഎല്‍ രാഹുല്‍
ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലും ശ്രീലങ്കയുമായുള്ള ടി20 പരമ്പരയ്ക്കുണ്ടാവില്ല. അടുത്തിടെ സമാപിച്ച ബംഗ്ലാദേശിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ഏകദി ന പരമ്പരയിലെ അവസാന മല്‍സത്തിലും ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു. പരിക്കു കാരണം രോഹിത് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
ബാറ്റിങില്‍ രാഹുല്‍ ഇപ്പോള്‍ വളരെ മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി അവസാനം കളിച്ച മല്‍സരങ്ങളിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഒരു ബ്രേക്ക് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ രാഹുലിനെ സഹായിച്ചേക്കും.

മുഹമ്മദ് സിറാജ്
ഇന്ത്യക്കു വേണ്ടി സമീപകാലത്തു തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. ശ്രദ്ധേയമായ പ്രകടനവും താരം കാഴ്ചവച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരം കൂടിയാണ് സിറാജ്.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ പൂര്‍ണ ഫിറ്റോടെ തയ്യാറാക്കി നിര്‍ത്തേണ്ടത് പ്രധാനവുമാണ്. അതിനാല്‍ ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ സിറാജിനു ഇന്ത്യ ബ്രേക്ക് നല്‍കിയേക്കും. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications