IND vs SL: ഇന്ത്യ രണ്ട് മണ്ടത്തരം കാണിച്ചു! എന്നിട്ടും ജയിച്ചത് ഭാഗ്യം, അറിയാം
ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യ കഷ്ടിച്ചു ജയിച്ചുകയറിയിരിക്കുകയാണ്. അവസാന ബോള്‍ വരെ മാറിമറിഞ്ഞ കളിയില്‍ രണ്ടു റണ്‍സിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും ജയിച്ചുകയറിയത്. പുതിയ വര്‍ഷത്തിലെ ആദ്യ മല്‍സരം ജയത്തോടെ തന്നെ തുടങ്ങാനായത് ഇന്ത്യക്കു വലിയ ആത്മവിശ്വാസം തന്നെ നല്‍കുമെന്നതില്‍ സംശയമില്ല.
മുംബൈയിലെ വാംഖഡെയില്‍ റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ ആയുള്ളൂ. മറുപടിയില്‍ ലങ്ക ഇന്നിങ്‌സിലെ അവസാന ബോളില്‍ 160ന് ഓള്‍ഔട്ടാവുകയായിരുന്നു.
ഇരുടീമുകളിലെയും ഒരു ബാറ്റര്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. അരങ്ങേറ്റത്തില്‍ നാലു വിക്കറ്റുകളെടുത്ത യുവ പേസര്‍ ശിവം മാവിയാണ് ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഈ മല്‍സരത്തില്‍ രണ്ടു മണ്ടത്തരങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഒപ്പം ഒരു ബ്രില്ല്യന്‍സും കാണിച്ചു. പരിശോധിക്കാം.

ആദ്യ പിഴവ്- ഹസരംഗയ്‌ക്കെതിരേ ചഹലിന് ബൗളിങ്
ആദ്യ ടി20യിലെ ഇന്ത്യന്‍ ബൗളിങെടുത്താല്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ ഏക താരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു. അദ്ദേഹത്തെക്കൂടാതെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കും വിക്കറ്റ് ലഭിച്ചില്ല. പക്ഷെ വളരെ മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഹാര്‍ദിക്കിന്റെ ബൗളിങ്.
എന്നാല്‍ ചഹലിനെക്കൊണ്ട് ഇന്ത്യ രണ്ടോവറുകള്‍ മാത്രമേ എറിയിച്ചുള്ളൂ. മൂന്നു സിക്‌സറുകളടക്കം 26 റണ്‍സും താരം വിട്ടുകൊടുത്തു. ചഹലിന്റെ ആദ്യ ഓവറില്‍ തന്നെ ചരിത് അസലെന്‍ക സിക്‌സറുമടിച്ചിരുന്നു. അതിനു ശേഷം വനിന്ദു ഹസരംഗ ക്രീസിലുള്ളപ്പോള്‍ 14ാം ഓവറിലാണ് ചഹല്‍ ബൗള്‍ ചെയ്യാനെത്തിയത്.
Also Read: ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്
സ്പിന്നര്‍മാര്‍ക്കെതിരേ എല്ലായ്‌പ്പോഴും അപകടകാരിയാണ് ഹസരംഗ. അതുകൊണ്ടു തന്നെ ചഹലിനെക്കൊണ്ട് അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യിച്ചത് ഹാര്‍ദിക്ക് കാണിച്ച വലിയ മണ്ടത്തരം തന്നെയാണ്. ചഹലിനതിരേ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയ ഹസരംഗ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ചഹലിനു പകരം രണ്ടു എന്‍ഡിലും പേസര്‍മാരെ നിയോഗിച്ചായിരുന്നു ഹസരംഗയെ ഇന്ത്യ ആക്രമിക്കേണ്ടിയിരുന്നത്.

രണ്ടാമത്തെ പിഴവ്- ഹൂഡയെ ആറാമനായി കളിപ്പിച്ചു
ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ആറാം നമ്പറില്‍ കളിപ്പിച്ചതാണ് ഇന്ത്യ വരുത്തിയ രണ്ടാമത്തെ പിഴവ്. പുറത്താവാതെ 23 ബോളില്‍ 41 റണ്‍സുമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹം നേടിയെങ്കിലും ബാറ്റിങില്‍ യോജിച്ച പൊസിഷനായിരുന്നില്ല ലഭിച്ചത്. സ്പിന്‍ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യുന്ന ഹൂഡയെ മധ്യ ഓവറുകളില്‍ കളിപ്പിക്കുന്നതാണ് ബെസ്റ്റ്.
ടോപ്പ് ഫോറാണ് ഹൂഡയ്ക്കു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍. നേരത്തേ ഇവിടെ കളിച്ചപ്പോഴാണ് താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ കണ്ടിട്ടുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഈ പൊസഷനില്‍ ബാറ്റ് ചെയ്ത ഹൂഡ മിന്നുന്ന പ്രകടനം നടത്തിയിരുന്നു.
പേസര്‍മാരുടെ ഹാര്‍ഡ് ലെങ്ത് ബൗളിങിനെതിരേ പതറുന്ന താരമാണ് അദ്ദേഹം. ലങ്കന്‍ നിരയില്‍ അങ്ങനെ ആരും ഇല്ലാതിരുന്നതിനാലാണ് താരം രക്ഷപ്പെട്ടത്.
Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍
ശ്രീലങ്കയ്‌ക്കെതിരേ ഹൂഡയെ മുന്‍നിരയിലേക്കു കൊണ്ടു വന്നിരുന്നങ്കില്‍ ഫിനിഷറുടെ ചുമതല നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഏറ്റെടുക്കാമായിരുന്നു. ഹാര്‍ദിക് അല്ലെങ്കില്‍ സഞ്ജു സാംസണായിരുന്നു ഫിനിഷറുടെ റോളില്‍ മറ്റൊരു ഓപ്ഷന്‍. കഴിഞ്ഞ വര്‍ഷം ഫിനിഷറായി ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു.

മാസ്റ്റര്‍ സ്‌ട്രോക്ക്- മുന്‍നിരയില്‍ ഹാര്‍ദിക്കിന്റെ ബൗളിങ്
ഇന്ത്യ ഈ മല്‍സരത്തില്‍ വലിയൊരു മാസ്റ്റര്‍ സ്‌ട്രോക്കും കാണിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂ ബോള്‍ കൈകാര്യം ചെയ്തതായിരുന്നു ഇത്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബൗളിങിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
നേരേത്ത ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കെയും ഹാര്‍ദിക് ഈ തരത്തില്‍ പവര്‍പ്ലേയില്‍ ബൗള്‍ ചെയ്തിരുന്നു. ലങ്കയ്‌ക്കെതിരേ ഉജ്ജ്വല ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. മൂന്നോവറുകളില്‍ 12 റണ്‍സ് മാത്രമേ ഹാര്‍ദിക് വിട്ടുകൊടുത്തുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റും അദ്ദേഹത്തിനായിരുന്നു.
തുടക്കത്തില്‍ വളരെ നന്നായി ബോള്‍ സ്വിങ് ചെയ്യിച്ച ഹാര്‍ദിക് ലങ്കന്‍ ഓപ്പണര്‍മാര്‍ക്കു സ്‌കോര്‍ ചെയ്യാനുള്ള പഴുതുകളൊന്നും നല്‍കിയില്ല. രണ്ടു ബൗണ്ടറികള്‍ മാത്രമ തന്റെ മൂന്നോവറില്‍ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. തുടക്കത്തില്‍ തന്നെ ഹാര്‍ദിക്കിനു വിക്കറ്റും ലഭിക്കേണ്ടതായിരുന്നു. പക്ഷെ ദുഷ്‌കരമായ ക്യാച്ച് സഞ്ജു സാംസണ്‍ പാഴാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications