Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഹാര്‍ദിക് ടി20 നായകന്‍, സഞ്ജു ടീമില്‍; പന്തിനെ പുറത്താക്കി! രാഹുലിനും തിരിച്ചടി

hardik

ശ്രീലങ്കയ്‌ക്കെതിരേ ജനുവരി ആദ്യവാരം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ഇനിയും തിരഞ്ഞെടുത്തിട്ടില്ലാത്തതിനാല്‍ നേരത്തേ പുറത്താക്കപ്പെട്ട ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തന്നെയാണ് ഈ ടീമുകളെയും തിരഞ്ഞെടുത്തിരിക്കുന്നത്.

പല സര്‍പ്രൈസുകളും സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ വരുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന ചില മുന്‍നിര താരങ്ങള്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ഹാര്‍ദിക് നയിക്കും

ഹാര്‍ദിക് നയിക്കും

പ്രതീക്ഷിക്കപ്പെട്ടതു പോലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മയ്ക്കു പകരം ഈ ഫോര്‍മാറ്റില്‍ അദ്ദേഹം സ്ഥിരം നായകനായിട്ടില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ട രണ്ടു തീരുമാനങ്ങള്‍ കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയെന്നതാണ്. രാഹുലിനു പകരം ഹാര്‍ദിക്കാണ് ഏകദിനത്തിലെ പുതിയ വൈസ് ക്യാപ്റ്റന്‍.

മോശം ഫോമിലുള്ള റിഷഭ് പന്തിനെ ടി20, ഏകദിന ടീമുകളില്‍ നിന്നുമൊഴിവാക്കി എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. പേസര്‍ ഭുവനേശ്വര്‍ കുമാറും ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പരിക്കില്‍ നിന്നും മോചിതരായിട്ടില്ലാത്തതിനാല്‍ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ടു ടീമുകളിലും ഉള്‍പ്പെട്ടിട്ടില്ല.

സഞ്ജു ടി20യില്‍ മാത്രം

സഞ്ജു ടി20യില്‍ മാത്രം

സഞ്ജു സാംസണിനു ടി20, ഏകദിന ടീമുകളില്‍ ഇടം ലഭിക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും ടി20യില്‍ മാത്രമ ഉള്‍പ്പെട്ടിട്ടുള്ളൂ. ഏകദിന പരമ്പരയില്‍ സഞ്ജു തഴയപ്പെട്ടു. ടി20 പരമ്പരയില്‍ സഞ്ജുവും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഏകദിനത്തിലെ വിക്കറ്റ് കീപ്പര്‍മാര്‍ ഇഷാനും കെഎല്‍ രാഹുലുമാണ്.

ടി20 പരമ്പരയില്‍ ഹാര്‍ദിക്കാണ് ക്യാപ്റ്റനെങ്കില്‍ സൂര്യകുമാര്‍ യാദവിനു വൈസ് ക്യാപ്റ്റന്‍സി ലഭിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് അദ്ദേഹം ഈ റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുന്നത്.

Also Read: IPL 2023: അന്നു മാക്‌സിക്കു മോഹവില, ടീം കപ്പുമടിച്ചു! കറെനെ വാങ്ങിയ പഞ്ചാബ് നേടുമോ?

ടി20യില്‍ മൂന്നു പുതുമുഖങ്ങള്‍

ടി20യില്‍ മൂന്നു പുതുമുഖങ്ങള്‍

ഇന്ത്യന്‍ ടി20 ടീമില്‍ മൂന്നു പുതുമുഖങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്ലിനു ടി20യിലേക്കും വിളിയെത്തിയിരിക്കുകയാണ്. പേസര്‍മാരായ ശിവം മാവി, മുകേഷ് കുമാര്‍ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍.

എന്നാല്‍ രോഹിത് ശര്‍മ നയിക്കുന്ന ഏകദിന ടീമില്‍ പുതുമുഖങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. വിരാട് കോലിക്കു ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. കെഎല്‍ രാഹുലും ടി20 ടീമില്‍ ഇല്ല. എന്നാല്‍ ഏകദിനത്തില്‍ രണ്ടു പേരും ടീമില്‍ തിരിച്ചെത്തും. മോശം ഫോമിലൂടെ കടന്നുപോവുന്ന വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായി.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

Also Read: ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, December 27, 2022, 23:03 [IST]
Other articles published on Dec 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+