IPL 2023: അന്നു മാക്‌സിക്കു മോഹവില, ടീം കപ്പുമടിച്ചു! കറെനെ വാങ്ങിയ പഞ്ചാബ് നേടുമോ?

ഐപിഎല്‍ മിനി താരലേലത്തില്‍ ഇത്തവണ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെ പഞ്ചാബ് കിങ്‌സ് വാങ്ങിയത്. 18.50 കോടിയെന്ന മോഹ വിലയ്ക്കാണ് ഇംഗ്ലീഷ് യുവതാരത്തെ പഞ്ചാബ് തിരികെ കൊണ്ടുവന്നത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള ഐപിഎല്ലുകളെടുത്താല്‍ ഇത്രയും വലിയ തുക ഒരു താരത്തിനും ലഭിച്ചിട്ടില്ല.
കറെനെ സ്വന്തം കൂടാരത്തില്‍ എത്തിച്ചതുകൊണ്ടു മാത്രം കന്നി ഐപിഎല്‍ കിരീടം പഞ്ചാബിന സാധിക്കുമോ? മുന്‍ സീസണുകള്‍ നോക്കിയാല്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ കളിക്കാരനെ വാങ്ങിയ ഒരു ടീം മാത്രമേ ചാംപ്യന്‍മാരായിട്ടുള്ളൂ. പരിശോധിക്കാം.

ആറു ടീം ഫൈനലില്‍ തോറ്റു
ഐപിഎല്ലിന്റെ 15 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ കളിക്കാരനെ വാങ്ങിയ ശേഷം ചാംപ്യന്‍മാരായത് ഒരു ടീം മാത്രമാണ്. അതു അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സാണ്.
അതേസമയം ലേലത്തില്‍ ഏറ്റവും വില പിടിപ്പുള്ള കളിക്കാരനെ വാങ്ങിയ ഏഴു ടീമുകള്‍ ഫൈനല്‍ വരെയെത്തിയിട്ടുണ്ട്. പക്ഷെ ഇതില്‍ കിരീടം നേടാന്‍ സാധിച്ചത് മുംബൈയ്ക്കു മാത്രമാണ്.
ശേഷിച്ച ആറു ടീമുമുകളും കലാശപ്പോരില്‍ തോല്‍ക്കുകയായിരുന്നു. മുംബൈയുടെ വഴിയെ പഞ്ചാബിന് അടുത്ത തവണ കിരീട വിജയം ആവര്‍ത്തിക്കാനാവുമോയെന്നാണ് അറിയാനുള്ളത്.

മുംബൈയുടെ ഭാഗ്യതാരമായി മാക്‌സി
2013ലെ ഐപിഎല്ലിനു മുന്നോടിയായുള്ള ലേലത്തില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു ഏറ്റവും വിലയേറിയ താരം. അന്നു 6.3 കോടി രൂപയ്ക്കായിരുന്നു മാക്‌സിയെ മുംബൈ സ്വന്തമാക്കിയത്.
പക്ഷെ ഓസീസ് സൂപ്പര്‍ താരത്തെ അധികം മല്‍സരങ്ങളിലൊന്നും മുംബൈ കളിപ്പിച്ചില്ല. മൂന്നു മല്‍സരങ്ങളില്‍ മുംബൈയ്ക്കായി ഇറങ്ങിയ മാക്‌സിക്കു 36 റണ്‍സ് മാത്രമേ നേടാനായുളളൂ. എങ്കിലും രോഹിത് ശര്‍മയ്ക്കു കീഴില്‍ കപ്പുയര്‍ത്താന്‍ മുംബൈയ്ക്കു സാധിച്ചു.
Also Read: IPL 2023: മുംബൈ ടീമില്‍ ഒരാളുടെ കുറവുണ്ട്! പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

ഫൈനലില്‍ തോറ്റവര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് (2008, 2012), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2009, 2016), മുബൈ ഇന്ത്യന്‍സ് (2010), റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് (2016) എന്നിവരാണ് വില കൂടിയ കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കിയിട്ടും ഫൈനലില്‍ പരാജയപ്പെട്ട ടീമുകള്‍.
2008ല്‍ എംഎസ് ധോണിയായിരുന്നു ഏറ്റവും വിലയേറിയ താരം. പക്ഷെ സിഎസ്‌കെ കലാശക്കളിയില്‍ തോല്‍ക്കുകയായിരുന്നു. 2009ല്‍ കെവിന്‍ പീറ്റേഴ്‌സനെയായിരുന്നു ആര്‍സിബി മോഹവിലയ്ക്കു വാങ്ങിയത്.
Also Read: IPL 2023: രഹാനെ 'മാന്‍ഡ്രേക്ക്', കൂടെയുണ്ടെങ്കില്‍ കിരീടം കിട്ടില്ല! ചെന്നൈ പേടിക്കണം
2010ല്‍ മുംബൈ കരെണ്‍ പൊള്ളാര്‍ഡിനെയും 2012ല്‍ സിഎസ്‌കെ രവീന്ദ്ര ജഡേജയെയും 2016ല്‍ ഷെയ്ന്‍ വാട്‌സനെ ആര്‍സിബിയും 2017ല്‍ ബെന്‍ സ്റ്റോക്‌സിനെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും റെക്കോര്‍ഡ് തുകയ്ക്കു വാങ്ങിയിട്ടും ഫൈനലില്‍ കാലിടറിയിരുന്നു.

കറെന് വന്‍ ഡിമാന്റ്
കൊച്ചിയില്‍ നടന്ന ഇത്തവണത്തെ ലേലത്തിനു മുമ്പ് പഴ്‌സില്‍ ഏറ്റവുമധികം പണമുണ്ടായിരുന്ന രണ്ടാമത്തെ ടീമായിരുന്നു പഞ്ചാബ് കിങ്‌സ്. നിലവില്‍ ടി20 ഫോര്‍മാറ്റിലെ മിന്നും താരമായ സാം കറെനു ലേലത്തില്‍ വലിയ ഡിമാന്റാണ് കണ്ടത്. ആറു ടീമുകളാണ് താരത്തിനായി പോരടിച്ചത്. പക്ഷെ പഞ്ചാബിനു കറെനെ വിടാന്‍ ഭാവമില്ലായിരുന്നു.
മുന്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സും കറെനു വേണ്ടി അവസാനം വരെ പോരാടിയെങ്കിലും പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവില്‍ ചരിത്രത്തിലെ ഏറ്റുവും വലിയ തുകയ്ക്കു ഇംഗ്ലീഷ് ഓള്‍റൗണ്ടറെ അവര്‍ വാങ്ങുകയും ചെയ്തു.
നേരത്തേ പഞ്ചാബിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരമാണ് കറെന്‍. പിന്നീട് അവര്‍ കൈവിട്ടതോടെ സിഎസ്‌കെ ഇംഗ്ലീഷ് യുവതാരത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications