Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഒരോവര്‍ തനിക്ക് ബാക്കി, എന്നിട്ടും 20ാം ഓവര്‍ അക്ഷറിന് | കാരണം പറഞ്ഞ് ഹാര്‍ദിക്

hardik

ശ്രീലങ്കയമായുള്ള ആദ്യ ടി20യില്‍ നിര്‍ണായകമായ 20ാമത്തെ ഓവര്‍ അക്ഷര്‍ പട്ടേലിനു നല്‍കി വലിയ ചൂതാട്ടമായിരുന്നു ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയത്. ഒന്നു പാളിയിരുന്നെങ്കില്‍ ഇന്ത്യ മല്‍സരം തോല്‍ക്കുമായിരുന്നു. പക്ഷെ അക്ഷര്‍ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ 13 റണ്‍സായിരുന്നു അക്ഷറിനു പ്രതിരോധിക്കേണ്ടിയിരുന്നത്.

ഒരു സിക്‌സര്‍ വഴങ്ങിയെങ്കിലും 10 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. റണ്ണൗട്ടിലൂടെ രണ്ടു വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തുകയും ചെയ്തു. ക്യാപ്റ്റന്‍ ഹാര്‍ദിക്കിനു ഒരോവര്‍ ബാക്കിനില്‍ക്കെയായിരുന്നു അദ്ദേഹം അക്ഷറിനെ 20ാമത്തെ ഓവര്‍ നല്‍കിയത്. ഇതിന്റെ കാരണം മല്‍സരശേഷം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.

കളി തോല്‍ക്കുമായിരുന്നു

കളി തോല്‍ക്കുമായിരുന്നു

ഇന്ത്യ ഒരുപക്ഷെ മല്‍സരം തോല്‍ക്കാവുന്ന ഘട്ടമായിരുന്നു അത്. പക്ഷെ എല്ലാം ശരിയായി വന്നു. ഈ ടീമിനു ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം തു ഭാവിയില്‍ വലി മല്‍സരങ്ങളില്‍ ജയിക്കാന്‍ ഞങ്ങളെ സഹായിക്കും.

ദ്വിരാഷ്ട്ര പരമ്പരകളില്‍ ഞങ്ങളുടെ പ്രകടനം മികച്ചതാണ്. ഈ തരത്തിലാണ് ഞങ്ങള്‍ക്കു സ്വയം ഞങ്ങള്‍ക്കു തന്നെ വെല്ലുവിളി നല്‍കാന്‍ കഴിയുക. സത്യസന്ധമായി പറഞ്ഞാല്‍ എല്ലാ യുവതാരങ്ങളും ചേര്‍ന്ന് ഞങ്ങളെ ദുഷ്‌കരമായ ഘട്ടത്തില്‍ നിന്നും പുറത്തു കൊണ്ടു വരികയായിരുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി.

Also Read: IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

മാവിയെ പ്രശംസിച്ചു

മാവിയെ പ്രശംസിച്ചു

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നാലു വിക്കറ്റുകളുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണാക പങ്കുവഹിച്ച യുവ പേസര്‍ ശിവം മാവിയെ ഹാര്‍ദിക് പാണ്ഡ്യ പ്രശംസിച്ചു. പരസ്പരമുള്ള ആശയവിനിമയം വളരെ സിംപിളായിരുന്നു. ഐപിഎല്ലില്‍ മാവി ബൗള്‍ ചെയ്യുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു അവരെ കഴിവ് നന്നായി അറിയാം.

സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് ബൗള്‍ ചെയ്യണമെന്നായിരുന്നു മല്‍സരത്തിനു മുമ്പ് മാവിയോടു പറഞ്ഞത്. നീ ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യൂ. എന്റെ പിന്തുണ നിനക്കുണ്ട്. ഇനി ബാറ്റര്‍മാരില്‍ നിന്നും പ്രഹരമേറ്റാലും കുഴപ്പമില്ല എന്നും മാവിയോടു പറഞ്ഞിരുന്നതായി ഹാര്‍ദിക് വെളിപ്പെടുത്തി.

Also Read: IND vs SL: സൂര്യയെ ഫ്‌ളോപ്പാക്കിയത് വൈസ് ക്യാപ്റ്റന്‍സി! കോലിയല്ലാതെ ആരും അതു 'താങ്ങില്ല'

അക്ഷറിന്റെ 20ാം ഓവര്‍

അക്ഷറിന്റെ 20ാം ഓവര്‍

ആദ്യ ടി20യില്‍ 18ാമത്തെ ഓവര്‍ വരെ ഇന്ത്യ വിജയമുറപ്പിച്ചതായിരുന്നു. 163 റണ്‍സ് ചേസ് ചെയ്ത ലങ്ക 18 ഓവറില്‍ എട്ടിന് 134 റണ്‍സെന്ന നിലയിലായിരുന്നു. ശിവം മാവിയെറിഞ്ഞ 18ാം ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ ലങ്കയ്ക്കു നേടാനായുള്ളൂ.

എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റെ 19ാം ഓവര്‍ മല്‍സരഗതി മാറ്റി. 16 റണ്‍സാണ് അദ്ദേഹം ഈ ഓവറില്‍ വഴങ്ങിയത്. ഒരു സക്‌സറടക്കം 16 റണ്‍സ് ഹര്‍ഷല്‍ വിട്ടുകൊടുത്തു. ഇതോടെ ലങ്ക ഓവര്‍ കഴിയുമ്പോള്‍ എട്ടിന് 150. അവസാന ഓവറില്‍ വേണ്ടത് 13 റണ്‍സ് മാത്രം. രണ്ടു വിക്കറ്റുകള്‍ കൈയില്‍.

തുടര്‍ന്നാണ് അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോള്‍ വൈഡ്. അടുത്ത ബോളില്‍ സിംഗിള്‍. തൊട്ടടുത്ത ബോളില്‍ റണ്ണില്ല. എന്നാല്‍ മൂന്നാമത്തെ ബോള്‍ ചാമിക കരുണരത്‌നെ സിക്‌സറിലേക്കു പറത്തി. ഇതോടെ ലങ്ക വിജയം സ്വപ്‌നം കണ്ടത്. മൂന്നു ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് മാത്രം മതി. നാലാമത്തെ ബോളില്‍ റണ്ണില്ല.

തൊടുത്ത ബോളില്‍ സിംഗിള്‍. ഡബിളിനായി ശ്രമിച്ച് രജിത റണ്ണൗട്ടാവുകയം ചെയ്തു. ഇതോടെ അവസാന ബോളില്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ വേണ്ടത് നാലു റണ്‍സ്! മൂന്നു റണ്ണെടുത്താല്‍ കളി ടൈ. പക്ഷെ കരുണരത്‌നെയ്ക്കു സിംഗിളെടുക്കാനേ ആയുള്ളൂ. ഡബിളിനായി ശ്രമിച്ച് മധുഷങ്ക റണ്ണൗട്ടായതോടെ ലങ്ക 160ന് പുറത്ത്. ഇന്ത്യ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവും നേടിയെടുത്തു.

Story first published: Wednesday, January 4, 2023, 10:51 [IST]
Other articles published on Jan 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+